Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കട്ടപ്പനയില്‍ നിന്ന് കൂടത്തായിയിലെത്തിയ ജോളി ആരാണെന്ന് ജോളിക്ക് മാത്രമേ അറിയൂ. കൂടെ താമസിച്ച ഭര്‍ത്താക്കന്‍മാര്‍ക്കോ, മക്കള്‍ക്കോ പോലും ജോളി എന്ന രാക്ഷസിയെ തിരിച്ചറിയാനായില്ല

08 OCTOBER 2019 04:23 PM IST
മലയാളി വാര്‍ത്ത

More Stories...

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അടിക്കടിയുള്ള മാറ്റത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് വിദ്യാഭ്യാസ മന്ത്രി

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട്... മുഖ്യമന്ത്രി വിഡി സതീശനുമായും അഞ്ചിന് ഗവർണറുമായും കൂടിക്കാഴ്ച നടത്തും

  തുമ്പയിലെ വിക്രം സാരാഭായ് സ്‌പേസ് സെന്ററിലെ(വി.എസ്.എസ്‌.സി.) അതീവ സുരക്ഷാമേഖലയ്ക്കു മുകളിലൂടെ അജ്ഞാതൻ ഡ്രോൺ പറത്തിയ സംഭവം... തുമ്പ പോലീസ് അന്വേഷണം ആരംഭിച്ചു

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ് ബസിന്റെ ടയർ പൊട്ടിത്തെറിച്ചു... ഒഴിവായത് വൻ അപകടം

പവർകട്ട് പ്രതിസന്ധി ഒഴിവാക്കാനായി കടുത്ത നടപടിയുമായി സർക്കാർ... യൂണിറ്റിന് 30 രൂപ നിരക്കിൽ വൈദ്യുതി വാങ്ങുന്നു ....

കട്ടപ്പനയില്‍ നിന്ന് കൂടത്തായിയിലെത്തിയ ജോളി ആരാണെന്ന് ജോളിക്ക് മാത്രമേ അറിയൂ. കൂടെ താമസിച്ച ഭര്‍ത്താക്കന്‍മാര്‍ക്കോ, മക്കള്‍ക്കോ പോലും ജോളി എന്ന രാക്ഷസിയെ തിരിച്ചറിയാനായില്ല. ജോളിയുടെ ബാല്യകാലം എങ്ങനെയായിരുന്നെന്ന് അറിയഞ്ഞാലേ ഇതിനുള്ള വ്യക്തമായ ഉത്തരം ലഭിക്കൂ. ഉയര്‍ന്ന സാമ്പത്തിക സ്ഥിതിയുള്ള റോയിയുടെ വീട്ടില്‍ മരുമകളായി കയറിച്ചെന്ന ജോളിക്ക് ജോലിയില്ലാത്തത് വലിയ അപകര്‍ഷാബോധം ഉണ്ടാക്കിയിരുന്നതായി സംശയിക്കുന്നു. ഉന്നത ജോലി നേടാനായി ജോളി നിരവധി വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ സ്വന്തമാക്കിയുരന്നതായി പൊലീസ് കണ്ടെത്തി. അതൊക്കെ എങ്ങനെ, ആര് വഴി സംഘടിപ്പിച്ചു എന്നതും ദുരൂഹമാണ്.

വ്യാജ പി.ജി, യു.ജി.സി സര്‍ട്ടിഫിക്കറ്റുകള്‍ ജോളിയുടെ കൈവശം ഉണ്ടായിരുന്നു. ഈ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ചാണ് രണ്ടാം ഭര്‍ത്താവും ഹയര്‍സെക്കന്‍ണ്ടറി അധ്യാപകനുമായ ഷാജുവിനെ വരെ ജോളി പറ്റിച്ചത്. എന്‍.ഐ.ടി അധ്യാപികയാണെന്ന് ഷാജു വിശ്വസിച്ചത് ഈ സര്‍ട്ടിഫിക്കറ്റുകള്‍ കണ്ട് മനസ്സിലാക്കിയ ശേഷമാണ്. രാവിലെ വീട്ടില്‍ നിന്ന് കാറിലോ, സ്‌കൂട്ടറിലോ എന്‍.ഐ.ടിയിലേക്ക് ആണെന്ന് പറഞ്ഞ് പോയിരുന്ന ജോളി പകല്‍ സമയം എവിടെയാണ് ചെലവഴിച്ചിരുന്നത് എന്നത് ദുരൂഹമാണ്. രാവിലെ പോയാല്‍ പലപ്പോഴും ഉച്ചയോടെയോ അല്ലെങ്കില്‍ മൂന്ന് മണിക്ക് ശേഷമോ തിരിച്ച് വരുമായിരുന്നെന്ന് ഷാജു പറയുന്നു. പലപ്പോഴും എന്‍.ഐ.ടി ക്യാമ്പസിന് സമീപം ജോളിയുടെ സാമിപ്യം ഉണ്ടായിരുന്നെന്ന് സുഹൃത്തുക്കള്‍ ഉള്‍പ്പെടെ പറയുന്നു. അവര്‍ ജോളിയെ കാണാന്‍ എന്‍.ഐ.ടിയില്‍ ചെന്നപ്പോഴൊക്കെ പത്ത് മിനിറ്റിനുള്ളില്‍ കാണാന്‍ കഴിഞ്ഞിട്ടുണ്ട്. ക്യാമ്പസിലുള്ള ആരുമായോ ജോളിക്ക് നല്ല ബന്ധം ഉണ്ടായിരുന്നെന്ന് ഉറപ്പാണ്.

ജോളി പള്ളിയില്‍ പോകാറുണ്ടായിരുന്നെങ്കിലും വേദപാഠം പഠിപ്പിച്ചിരുന്നു എന്ന പ്രചരണം ശരിയല്ലെന്ന് കുടുംബസുഹൃത്ത് അഗസ്റ്റിന്‍ പറയുന്നു. ജോളിയെ വിവാഹത്തിന് മുമ്പ് ഷാജുവിന് നന്നായി അറിയാമായിരുന്നു. ഇരുവരും ഇടയ്ക്ക് പള്ളിയില്‍ വരാറുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഓരോ കൊലപാതകവും വളരെ ആസൂത്രിതമായാണ് ചെയ്തിരുന്നത്. കൊല നടക്കുന്ന സ്ഥലം, സാഹചര്യം എല്ലാം ജോളി മുന്‍കൂട്ടി തീരുമാനിച്ചിരുന്നു. സിലിയെ വകവരുത്താന്‍ ഡെന്റല്‍ ആശുപത്രി തെരഞ്ഞെടുത്തത് തന്നെ ക്രിമിനല്‍ ബുദ്ധിയുടെ ഉത്തമ ഉദാഹരണമാണ്. കാരണം ഡോക്ടററുടെ സാനിധ്യത്തിലാണ് മരണം നടന്നത്. അത് പോലെ സിലിയുടെ മകള്‍ മരിച്ച ശേഷം ഡോക്ടര്‍ പറഞ്ഞത് എന്താണ് കാരണമെന്ന് അവ്യക്തമാണെന്നാണ്. ചെറിയ കുട്ടിയായതിനാല്‍ ഹൃദയാഘാതം വരാനുള്ള സാധ്യതയില്ലെന്നും പറഞ്ഞിരുന്നതായി സിലിയുടെ ബന്ധു പറയുന്നു.

നാട്ടുകാര്‍ക്കൊന്നും ജോളിയുടെ പെരുമാറ്റത്തില്‍ യാതൊരു സംശയവും തോന്നിയില്ല. ഓരോ സാഹചര്യത്തിന് അനുസരിച്ച് ജോളിക്ക് നന്നായി അഭിനയിക്കാന്‍ അറിയാമായിരുന്നു. ആരോടും മോശമായി പെരുമാറുന്ന ആളായിരുന്നില്ല ജോളി. മകന്‍ പഠിക്കുന്ന സ്‌കൂളിലെ പിടിഎ പരാപാടികളിലും യോഗങ്ങളിലും ജോളി സജീവമായിരുന്നു. എന്‍.ഐ.ടിയിലെ ലക്ചര്‍ ആണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചതിനാല്‍ അധ്യാപകരെല്ലാം ജോളിയെ ആ രീതിയിലാണ് പരിഗണിച്ചതെന്ന് സ്‌കൂളിലെ ഒരു അധ്യാപിക പറയുന്നു. ഉന്നത പദവി എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ആളുകളുടെ ആദരം ഏറ്റുവാങ്ങിയ ശേഷമാണ് ജോളി പലരുമായും ബന്ധം സ്ഥാപിച്ചതെന്ന് അന്വേഷണ സംഘം സംശയിക്കുന്നു. രണ്ടാം ഭര്‍ത്താവ് ഷാജു ഉള്‍പ്പെടെ ചിലര്‍ ജോളിയെ ഭയന്നാണ് കാര്യങ്ങള്‍ പറയാതിരുന്നതെന്നും അറിയുന്നു. സ്ത്രീ ഒരു പ്രഹേളികയാണെന്ന് സാഹിത്യകാരന്‍മാര്‍ എഴുതിയിട്ടുണ്ടെങ്കിലും ജീവിതത്തിലേക്ക് അത് കടന്ന് വരുന്നത് അപൂര്‍വമാണ്, ആ റെയര്‍ കേസാണ് കട്ടപ്പനയില്‍ നിന്ന് കൂടത്തായിലേക്ക് കുടിയേറിയ ജോളി .

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അടിക്കടിയുള്ള മാറ്റത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് വിദ്യാഭ്യാസ മന്ത്രി  (4 minutes ago)

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട്... മുഖ്യമന്ത്രി വിഡി സതീശനുമായും അഞ്ചിന് ഗവർണറുമായും കൂടിക്കാഴ്ച നടത്തും  (15 minutes ago)

  തുമ്പയിലെ വിക്രം സാരാഭായ് സ്‌പേസ് സെന്ററിലെ(വി.എസ്.എസ്‌.സി.) അതീവ സുരക്ഷാമേഖലയ്ക്കു മുകളിലൂടെ അജ്ഞാതൻ ഡ്രോൺ പറത്തിയ സംഭവം... തുമ്പ പോലീസ് അന്വേഷണം ആരംഭിച്ചു  (30 minutes ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ് ബസിന്റെ ടയർ പൊട്ടിത്തെറിച്ചു... ഒഴിവായത് വൻ അപകടം  (41 minutes ago)

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്....  (58 minutes ago)

പവർകട്ട് പ്രതിസന്ധി ഒഴിവാക്കാനായി കടുത്ത നടപടിയുമായി സർക്കാർ... യൂണിറ്റിന് 30 രൂപ നിരക്കിൽ വൈദ്യുതി വാങ്ങുന്നു ....  (1 hour ago)

കന്നിമാസ പൂജകൾക്കായി ശബരിമല നട ഈ മാസം 16ന് വൈകുന്നേരം 5.30ന് തുറക്കും...  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുറവ്....പവന് 240 രൂപയുടെ കുറവ്  (1 hour ago)

പുതിയ യാത്രാനിയന്ത്രണവുമായി മോട്ടോർ വാഹന വകുപ്പ്.... റൂട്ട് ബസുകൾക്ക് ആറുവരി പാതകളിൽ പ്രവേശനമില്ല, ദീർഘദൂര സർവീസുകൾക്ക് പുതിയ ഉത്തരവിൽ ഇളവ്  (2 hours ago)

കൊല്ലത്ത് ബീച്ചിൽ തിരയിൽപ്പെട്ട ബന്ധുക്കളായ കുട്ടികളെ രക്ഷിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം  (2 hours ago)

തടവുകാരുടെ ഭക്ഷണക്രമത്തിൽ മാറ്റം വരുത്താൻ ജയിൽ വകുപ്പിന്റെ ശുപാർശ...  (2 hours ago)

മൂന്ന് ദിവസം കൊടുംമഴ മൂന്ന് ജില്ലകളിൽ..! ഏത് നിമിഷവും മാറിമറിയാം... കത്തുന്നു..!"ഈ ALERT  (2 hours ago)

ഫോക്കസ് മാറ്റി ബേബി.. ഗോവിന്ദൻ അത് പറഞ്ഞത് മാത്രമേ ഓർമ്മയുള്ളൂ..!സ്റ്റേജിൽ കയറി പേപ്പർ കീറിയെറിഞ്ഞ് അണികൾ  (2 hours ago)

അയ്യോ...മോളേ..അച്ഛന്റെ കൺമുന്നിൽ ബസ് കയറി ഇറങ്ങി, 10 വയസ്സുകാരി പിടഞ്ഞ് മരിച്ചു..!ഞെട്ടി അച്ഛൻ  (3 hours ago)

കണ്ണീർക്കാഴ്ചയായി... തിരുവനന്തപുരം വിതുരയിൽ വിനോദ സഞ്ചാരികൾ സഞ്ചരിച്ച കാർ സ്‌കൂട്ടറിൽ ഇടിച്ച് സ്‌കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം.... കൂടെയുണ്ടായിരുന്ന മകനും മകളും പരുക്കേറ്റ് ആശുപത്രിയിൽ  (3 hours ago)

Malayali Vartha Recommends