സയനൈഡിന്റെ സാന്നിധ്യം ഒരാഴ്ച മാത്രം; പോലീസ് നെട്ടോട്ടത്തിൽ

കൂടത്തായി കൊലപാതക പരമ്പരയിൽ ജോളിയെ കേസിൽ കുരുക്കുന്നതിലുള്ള ശക്തമായ തെളിവു ലഭിക്കാൻ പോലീസ് നെട്ടോട്ടത്തിൽ. ജോളിക്കെതിരെ ശക്തമായ തെളിവ് ഹാജരാക്കിയില്ലെങ്കിൽ ഷാജുവിന് ചിലപ്പോൾ ജോളിക്കൊപ്പം ജയിൽ പങ്കിടേണ്ടി വരും. ഡി എൻ എ പരിശോധന നടത്താനുള്ള തീരുമാനം ഇതിന്റെ ഭാഗമാണ്. പൊട്ടാസിയം സൈനയിഡിന്റെ സാന്നിധ്യം ശരീരത്തിൽ ഒരാഴ്ച മാത്രം നിലനിൽക്കും എന്നതാണ് പോലീസിന്റെ ഏറ്റവും വലിയ വെല്ലുവിളി.
സയനൈഡ് ഉപയോഗിച്ചുള്ള കൊലപാതകം തെളിയിക്കാൻ പ്രയാസമായതിനാൽ അതിനുള്ള പരിശ്രമത്തിലാണ് പോലീസ്. ഇക്കാര്യം സംസ്ഥാന പോലീസ് മേധാവി സമ്മതിക്കുകയും ചെയ്തു. അതിനിടെ ജോളിയെ കേസിൽ കുരുക്കുന്നതിലുള്ള നിയമ സഹായം പോലീസ് തേടി. ശാസ്ത്രീയമായ തെളിവുകൾ ലഭിച്ചില്ലെങ്കിൽ കേസ് കോടതിയിൽ തോൽക്കാൻ സാധ്യതയുണ്ടെന്നും പോലീസ് കരുതുന്നു.
ഷാജുവിനെ പോലീസ് വിട്ടയച്ചെങ്കിലും അദ്ദേഹത്തിന് പിന്നാലെ പോലീസിന്റെ കണ്ണുകൾ സൂക്ഷമമായി പിന്തുടരുന്നുണ്ട്. കൂടത്തായി കൊലപാതക പരമ്പരയിൽ ശക്തമായ തെളിവുകൾ പോലീസിന് ലഭിച്ചിട്ടില്ല. സാക്ഷി മൊഴികളുടെ മാത്രം അടിസ്ഥാനത്തിൽ മുന്നോട്ടു പോകാൻ പോലീസ് തയ്യാറല്ല. സാഹചര്യ തെളിവുകളുടെ അഭാവമാണ് പോലീസ് അനുഭവിക്കുന്നത്. സാക്ഷി മൊഴികളിൽ എപ്പോൾ വേണമെങ്കിലും മാറ്റമുണ്ടാകുമെന്നും പോലീസ് കരുതുന്നു.
പ്രതികളെ നാളെ കസ്റ്റഡിയിൽ വാങ്ങാനാണ് ശ്രമം. 15 ദിവസത്തേക്കാണ് കസ്റ്റഡിയിൽ വാങ്ങുന്നത്. കസ്റ്റഡിയിലെ ചോദ്യം ചെയ്യലും തികച്ചും ആധുനികമായിട്ടായിരിക്കും. ഒരു തരത്തിലും പ്രതികൾ കേസിൽ നിന്ന് രക്ഷപ്പെടരുതെന്നാണ് പോലീസിന്റെ നിലപാട്. കേസിൽ അപാകത സംഭവിച്ചാൽ സർക്കാർ പ്രതികളെ സഹായിച്ചതായി ആരോപണം നേരിടേണ്ടി വരും.
അന്വേഷണ സംഘം വിപുലീകരിക്കാനുള്ള തീരുമാനവും ഇങ്ങനെയുണ്ടായതാണ്. ആദ്യം ലാഘവത്തോടെയാണ് അന്വേഷണം ആരംഭിച്ചത്. തികച്ചും ഒരു പ്രാദേശിക വിഷയമായിട്ടാണ് ആദ്യം പോലീസ് കരുതിയത്. എന്നാൽ വലിയ മാധ്യമ ശ്രദ്ധയാണ് കൊലപാതകത്തിന് ലഭിച്ചത്. അതോടെയാണ് പോലീസ് പ്രതിസന്ധിയിലായത്. ഇതിനിടെ സിപിഎം ,ലീഗ് നേതാക്കൾക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്ന അക്ഷേപവും സർക്കാരിന് വിനയായി.
സയനൈഡിന്റെ സാന്നിധ്യം പരിശോധിക്കാൻ വിദേശത്തെ ലാബുകളുമായി സംസ്ഥാന പോലീസ് മേധാവി നേരിട്ടാണ് ചർച്ച ചെയ്തത്. ഇംഗ്ലണ്ടിലും യു എസിലുമുള്ള ലാബുകളുമായി ബഹ്റക്ക് ബന്ധമുണ്ട്. മുമ്പ് രാജ്യത്തും വിദേശത്തുമുള്ള ഇത്തരം കേസുകളുടെ വിശദാംശങ്ങൾ ബഹ്റ ശേഖരിച്ചിരുന്നു. കുടത്തായി കൊലപാതകം ഒരു വയ്യാവേലിയായി മാറിയിരികുകയാണ് കേരള പോലീസിന് .
https://www.facebook.com/Malayalivartha





















