Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തനിക്കെതിരായ വിമര്‍ശനങ്ങള്‍ അവസാനിപ്പിച്ചെന്ന് പറഞ്ഞ ശേഷം വീണ്ടും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്തെത്തിയത് നിര്‍ഭാഗ്യകരമാണെന്ന് ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരന്‍

08 OCTOBER 2019 03:54 PM IST
മലയാളി വാര്‍ത്ത

More Stories...

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അടിക്കടിയുള്ള മാറ്റത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് വിദ്യാഭ്യാസ മന്ത്രി

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട്... മുഖ്യമന്ത്രി വിഡി സതീശനുമായും അഞ്ചിന് ഗവർണറുമായും കൂടിക്കാഴ്ച നടത്തും

  തുമ്പയിലെ വിക്രം സാരാഭായ് സ്‌പേസ് സെന്ററിലെ(വി.എസ്.എസ്‌.സി.) അതീവ സുരക്ഷാമേഖലയ്ക്കു മുകളിലൂടെ അജ്ഞാതൻ ഡ്രോൺ പറത്തിയ സംഭവം... തുമ്പ പോലീസ് അന്വേഷണം ആരംഭിച്ചു

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ് ബസിന്റെ ടയർ പൊട്ടിത്തെറിച്ചു... ഒഴിവായത് വൻ അപകടം

പവർകട്ട് പ്രതിസന്ധി ഒഴിവാക്കാനായി കടുത്ത നടപടിയുമായി സർക്കാർ... യൂണിറ്റിന് 30 രൂപ നിരക്കിൽ വൈദ്യുതി വാങ്ങുന്നു ....

തനിക്കെതിരായ വിമര്‍ശനങ്ങള്‍ അവസാനിപ്പിച്ചെന്ന് പറഞ്ഞ ശേഷം വീണ്ടും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്തെത്തിയത് നിര്‍ഭാഗ്യകരമാണെന്ന് ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരന്‍. പാര്‍ട്ടി ക്ലാസുകളില്‍ ഇതൊക്കെ വിലപ്പോകുമെങ്കിലും മന്ത്രിക്കസേരയില്‍ ഇരുന്ന് ഇത് ചെയ്യരുതെന്ന് അഭ്യര്‍ത്ഥിക്കുകയാണ്. എന്നെ വിമര്‍ശിക്കാന്‍ ഇനിയെങ്കിലും വസ്തുതകളെ കൂട്ടുപിടിക്കണമെന്ന് പറയട്ടെ. ഇത്തവണയും അദ്ദേഹം സംസാരിക്കുന്നത് ദേശാഭിമാനി പത്രത്തിന്റെ നിലവാരത്തില്‍ ആണെന്നതാണ് ദയനീയമാണെന്നും കുമ്മനം പറഞ്ഞു. കാരണം കടകംപള്ളി സുരേന്ദ്രന്‍ ഇന്ന് പഴയ പാരലല്‍ കോളേജ് അദ്ധ്യാപകനല്ല, മറിച്ച് !ഈ നാടിന്റെ മന്ത്രിയാണ്. ഭരണാധികാരി കള്ളം പറയുന്നയാള്‍ ആയിരിക്കരുതെന്ന മിനിമം ആഗ്രഹമെങ്കിലും സാധിച്ചു നല്‍കണമെന്നും കുമ്മനം പറഞ്ഞു.

എനിക്ക് കേന്ദ്രസര്‍ക്കാര്‍ ജോലി രാജിവെക്കേണ്ടി വന്ന സാഹചര്യം എന്താണെന്ന് അറിയാമെന്ന് പറയുന്ന അങ്ങ് അത് വെളിപ്പെടുത്തണം. സഖാക്കള്‍ക്ക് ക്ലാസെടുക്കുന്ന തരത്തിലല്ല. തെളിവുകളുടെ പിന്‍ബലത്തില്‍; അങ്ങനെ സംസാരിക്കുന്ന രീതി ഉണ്ടെങ്കില്‍?. ഞാന്‍ ജോലി രാജിവെച്ച് ആര്‍എസ്എസ് പ്രചാരകനായി പൊതു പ്രവര്‍ത്തനം നടത്തുന്നത് വര്‍ഗ്ഗീയ പ്രവര്‍ത്തനമാണോ?.. പൊതു പ്രവര്‍ത്തനത്തില്‍ ഞാന്‍ ആദ്യം ഏറ്റെടുത്ത ഒരു വലിയ സമരം നിലയ്ക്കല്‍ പ്രക്ഷോഭമായിരുന്നു. അതിനെ അങ്ങ് വര്‍ഗ്ഗീയ പ്രവര്‍ത്തനമായാണ് വിശേഷിപ്പിക്കുന്നതെങ്കില്‍ അത് താങ്കളുടെ പാപ്പരത്തം എന്നേ പറയാന്‍ സാധിക്കൂ. ഒരു വലിയ വര്‍ഗ്ഗീയ കലാപത്തിലേക്ക് പോകുമായിരുന്ന സംഭവത്തെ രമ്യമായി പരിഹരിക്കുന്നത് താങ്കളേപ്പോലുള്ളവര്‍ക്ക് ചിന്തിക്കാന്‍ പോലുമാകാത്ത കാര്യമാണെന്ന് അറിയാം. കാരണം വ്യാജ പ്രചരണം നടത്തി രണ്ടു വിഭാഗങ്ങളെ തമ്മിലടിപ്പിച്ച് ആ ചോര കുടിച്ച വളര്‍ന്ന പാരമ്പര്യമാണല്ലോ താങ്കളുടെ പ്രസ്ഥാനത്തിനുള്ളത്?. അതുകൊണ്ടാണ് ഒരു തുള്ളി ചോര പോലും ചിന്താതെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നത് അങ്ങേയ്ക്ക് നിരാശ സമ്മാനിക്കുന്നത്. നിങ്ങള്‍ക്ക് ചോര നുണയാന്‍ അവസരം നല്‍കിയില്ല എന്നതാണ് സത്യമെന്നും കുമ്മനം പറഞ്ഞു.

ഇതു തന്നെയാണ് മാറാട് കൂട്ടക്കൊലയ്ക്ക് ശേഷവും സംഭവിച്ചത്. നിരപരാധികളായ എട്ട് ഹിന്ദുക്കളെ മാറാട് കടപ്പുറത്ത് അരിഞ്ഞു വീഴ്ത്തിയിട്ടും അതിന്റെ പ്രതികാരമായി കേരളത്തില്‍ ഒരിടത്തു പോലും ഒരു അക്രമ സംഭവം ഉണ്ടായിട്ടില്ല എന്ന് താങ്കള്‍ ഓര്‍ക്കുന്നുണ്ടാകുമല്ലോ?. പ്രതിസ്ഥാനത്ത് ചേര്‍ക്കപ്പെട്ട മതവിഭാഗത്തിലെ ഒരാള്‍ക്ക് പോലും പോറല്‍ ഏറ്റില്ല. കാരണം ഞാനടക്കമുള്ളവര്‍ അവിടെ മാസങ്ങളോളം നടത്തിയ സ്വാന്തന പ്രവര്‍ത്തനങ്ങളാണ്. ഇത് വെറും അവകാശവാദമല്ല. മറിച്ച് കേരള സമൂഹം നേരില്‍ കണ്ട യാഥാര്‍ത്ഥ്യമാണ്. അല്ലായെങ്കില്‍ പഴയ സര്‍ക്കാര്‍ രേഖകള്‍ സമയം കിട്ടുമ്പോള്‍ ഒന്ന് മറിച്ചു നോക്കണം. ഒരു രേഖയിലും കുമ്മനം രാജശേഖരന്‍ എന്ന പേര് ആരോപണ വിധേയനായോ പ്രതിയായോ ഉണ്ടാകില്ല. അന്ന് എന്റെ പ്രസ്ഥാനമോ ഞാനടക്കമുള്ള 'വര്‍ഗ്ഗീയ വാദികളോ', ഒന്ന് കണ്ണടച്ചിരുന്നെങ്കിലോ, നിശ്ശബ്ദത പാലിച്ചിരുന്നെങ്കിലോ കേരളത്തില്‍ എന്തു സംഭവിക്കുമായിരുന്നു എന്ന് ഇന്നാട്ടിലെ ജ്രനങ്ങള്‍ക്കറിയാം.

മാറാട് കൂട്ടക്കൊലയെപ്പറ്റി സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മാസങ്ങളോളം സമരം ചെയ്തയാളാണ് ഞാന്‍. ഹൈക്കോടതിയിലും അന്വേഷണ കമ്മീഷന്‍ മുമ്പാകെയും സിബിഐ അന്വേഷണം ആവശ്യമില്ലെന്ന നിലപാട് സ്വീകരിച്ചത് കോണ്‍ഗ്രസും സിപിഎമ്മുമാണ്. മാറാട് കൂട്ടക്കൊലയിലെ പ്രതിസ്ഥാനത്ത് മുസ്ലീംലീഗ്, കോണ്‍ഗ്രസ്, സിപിഎം പ്രവര്‍ത്തകരാണ് ഉള്ളതെന്ന് അങ്ങേയ്ക്കറിയാമോ?. അന്നത്തെ മുഖ്യമന്ത്രി എ കെ ആന്റണി ഇക്കാര്യം രേഖാമൂലം കേരളാ നിയമസഭയെ അറിയിച്ചിട്ടുണ്ട്. അത് സംബന്ധിച്ച രേഖകളും സെക്രട്ടറിയേറ്റില്‍ അങ്ങയുടെ കൈയ്യകലത്തില്‍ ലഭ്യമാണ്. ഒഴിവ് സമയം കിട്ടുമ്പോള്‍ അതൊന്ന് വായിക്കാനുള്ള സൗമനസ്യം കാണിക്കണം. അങ്ങനെയായാല്‍ വ്യാജ പ്രചരണം നടത്തി ഇളിഭ്യനാകുന്ന പതിവ് അവസാനിപ്പിക്കാം.

വാറ്റുകാരന്റെ പറ്റുബുക്കില്‍ എന്റെ പേര് ഉണ്ടായിട്ടില്ല എന്ന് മാത്രമാണ് ഞാന്‍ നേരത്തെ പറഞ്ഞത്. അല്ലാതെ താങ്കളുടെ പേര് ഉണ്ടെന്നല്ല. അത് കേട്ടപ്പോഴേക്കും കോഴിക്കള്ളന്റെ തലയില്‍ പൂടയുണ്ടാകുമെന്ന ന്യായപ്രകാരം അങ്ങ് തലയില്‍ തപ്പി നോക്കിയതിന് ഞാനല്ല കുറ്റക്കാരന്‍. അത് കുറ്റബോധം കൊണ്ടാകാനേ തരമുള്ളൂ.... പിരിവായാലും കൊലപാതകമായാലും പാര്‍ട്ടിക്കു വേണ്ടിയായാല്‍ പിന്നെ തെറ്റല്ലല്ലോ???.

ശബരിമല സ്ത്രീ പ്രവേശവുമായി ബന്ധപ്പെട്ട് ഇപ്പോഴും താങ്കളും പാര്‍ട്ടിയും അപവാദം പറഞ്ഞു നടക്കുന്നതില്‍ സഹതാപമുണ്ട്. സുപ്രീംകോടതിയില്‍ പരാതി നല്‍കിയ സ്ത്രീ ഇടതുപക്ഷ അനുഭാവിയായിരുന്ന കാലത്ത് നല്‍കിയ ഹര്‍ജിയാണ് അങ്ങ് ഇപ്പോഴും പൊക്കിപ്പിടിച്ചു നടക്കുന്നത്. സത്യം തിരിച്ചറിഞ്ഞ് അവര്‍ ഹര്‍ജി പിന്‍വലിക്കാന്‍ ശ്രമിച്ചെങ്കിലും ബഹുമാനപ്പെട്ട സുപ്രീംകോടതി അത് അനുവദിക്കാഞ്ഞതാണെന്നും എല്ലാവര്‍ക്കും അറിയാം. സ്വതസിദ്ധമായ കുരുട്ട് ബുദ്ധികൊണ്ട് ഇത് സമ്മതിക്കാത്തതല്ല ഇക്കാര്യങ്ങള്‍ അറിയാതെ പോയതാണെന്ന് വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം. സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന കേസില്‍ വിശ്വാസികള്‍ക്ക് എതിരെയാണ് വിധിയെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ വിശ്വാസ സംരക്ഷണത്തിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. അത് ഒന്നു കൂടി അങ്ങയുടെ ശ്രദ്ധയില്‍ പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അടിക്കടിയുള്ള മാറ്റത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് വിദ്യാഭ്യാസ മന്ത്രി  (5 minutes ago)

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട്... മുഖ്യമന്ത്രി വിഡി സതീശനുമായും അഞ്ചിന് ഗവർണറുമായും കൂടിക്കാഴ്ച നടത്തും  (16 minutes ago)

  തുമ്പയിലെ വിക്രം സാരാഭായ് സ്‌പേസ് സെന്ററിലെ(വി.എസ്.എസ്‌.സി.) അതീവ സുരക്ഷാമേഖലയ്ക്കു മുകളിലൂടെ അജ്ഞാതൻ ഡ്രോൺ പറത്തിയ സംഭവം... തുമ്പ പോലീസ് അന്വേഷണം ആരംഭിച്ചു  (31 minutes ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ് ബസിന്റെ ടയർ പൊട്ടിത്തെറിച്ചു... ഒഴിവായത് വൻ അപകടം  (42 minutes ago)

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്....  (59 minutes ago)

പവർകട്ട് പ്രതിസന്ധി ഒഴിവാക്കാനായി കടുത്ത നടപടിയുമായി സർക്കാർ... യൂണിറ്റിന് 30 രൂപ നിരക്കിൽ വൈദ്യുതി വാങ്ങുന്നു ....  (1 hour ago)

കന്നിമാസ പൂജകൾക്കായി ശബരിമല നട ഈ മാസം 16ന് വൈകുന്നേരം 5.30ന് തുറക്കും...  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുറവ്....പവന് 240 രൂപയുടെ കുറവ്  (1 hour ago)

പുതിയ യാത്രാനിയന്ത്രണവുമായി മോട്ടോർ വാഹന വകുപ്പ്.... റൂട്ട് ബസുകൾക്ക് ആറുവരി പാതകളിൽ പ്രവേശനമില്ല, ദീർഘദൂര സർവീസുകൾക്ക് പുതിയ ഉത്തരവിൽ ഇളവ്  (2 hours ago)

കൊല്ലത്ത് ബീച്ചിൽ തിരയിൽപ്പെട്ട ബന്ധുക്കളായ കുട്ടികളെ രക്ഷിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം  (2 hours ago)

തടവുകാരുടെ ഭക്ഷണക്രമത്തിൽ മാറ്റം വരുത്താൻ ജയിൽ വകുപ്പിന്റെ ശുപാർശ...  (2 hours ago)

മൂന്ന് ദിവസം കൊടുംമഴ മൂന്ന് ജില്ലകളിൽ..! ഏത് നിമിഷവും മാറിമറിയാം... കത്തുന്നു..!"ഈ ALERT  (2 hours ago)

ഫോക്കസ് മാറ്റി ബേബി.. ഗോവിന്ദൻ അത് പറഞ്ഞത് മാത്രമേ ഓർമ്മയുള്ളൂ..!സ്റ്റേജിൽ കയറി പേപ്പർ കീറിയെറിഞ്ഞ് അണികൾ  (2 hours ago)

അയ്യോ...മോളേ..അച്ഛന്റെ കൺമുന്നിൽ ബസ് കയറി ഇറങ്ങി, 10 വയസ്സുകാരി പിടഞ്ഞ് മരിച്ചു..!ഞെട്ടി അച്ഛൻ  (3 hours ago)

കണ്ണീർക്കാഴ്ചയായി... തിരുവനന്തപുരം വിതുരയിൽ വിനോദ സഞ്ചാരികൾ സഞ്ചരിച്ച കാർ സ്‌കൂട്ടറിൽ ഇടിച്ച് സ്‌കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം.... കൂടെയുണ്ടായിരുന്ന മകനും മകളും പരുക്കേറ്റ് ആശുപത്രിയിൽ  (3 hours ago)

Malayali Vartha Recommends