Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്തുതിച്ച് വിവാദച്ചുഴിയില്‍ അകപ്പെട്ട തിരുവനന്തപുരം എം.പി ശശി തരൂര്‍ ആര്‍.എസ്.എസ് വോട്ട് ആഭ്യര്‍ത്ഥിച്ചത് വിവാദമാകുന്നു

08 OCTOBER 2019 04:56 PM IST
മലയാളി വാര്‍ത്ത

More Stories...

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അടിക്കടിയുള്ള മാറ്റത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് വിദ്യാഭ്യാസ മന്ത്രി

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട്... മുഖ്യമന്ത്രി വിഡി സതീശനുമായും അഞ്ചിന് ഗവർണറുമായും കൂടിക്കാഴ്ച നടത്തും

  തുമ്പയിലെ വിക്രം സാരാഭായ് സ്‌പേസ് സെന്ററിലെ(വി.എസ്.എസ്‌.സി.) അതീവ സുരക്ഷാമേഖലയ്ക്കു മുകളിലൂടെ അജ്ഞാതൻ ഡ്രോൺ പറത്തിയ സംഭവം... തുമ്പ പോലീസ് അന്വേഷണം ആരംഭിച്ചു

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ് ബസിന്റെ ടയർ പൊട്ടിത്തെറിച്ചു... ഒഴിവായത് വൻ അപകടം

പവർകട്ട് പ്രതിസന്ധി ഒഴിവാക്കാനായി കടുത്ത നടപടിയുമായി സർക്കാർ... യൂണിറ്റിന് 30 രൂപ നിരക്കിൽ വൈദ്യുതി വാങ്ങുന്നു ....

പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്തുതിച്ച് വിവാദച്ചുഴിയില്‍ അകപ്പെട്ട തിരുവനന്തപുരം എം.പി ശശി തരൂര്‍ ആര്‍.എസ്.എസ് വോട്ട് ആഭ്യര്‍ത്ഥിച്ചത് വിവാദമാകുന്നു. വട്ടിയൂര്‍ക്കാവിലെ ബിജെപിയുടെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അതൃപ്തിയുളള ആര്‍എസ്എസുകാര്‍ യുഡിഎഫിന് വോട്ട് ചെയ്യണമെന്ന് ശശി തരൂര്‍ ആവശ്യപ്പെട്ടതാണ് പുതിയ വിവാദത്തിന് കാരണം. വട്ടിയൂര്‍ക്കാവില്‍ ത്രികോണമത്സരമാണ്. അത് ലോക്‌സഭാ തിരഞ്ഞെടുപ്പിലുള്‍പ്പെടെ കണ്ടതാണ്. ബിജെപിക്ക് തിരുവനന്തപുരത്തിന്റെ പല ഭാഗങ്ങളിലും ശക്തമായ സാന്നിധ്യമുണ്ട്. ആര്‍എസ്എസ് വോട്ട് വേണ്ട എന്ന് പറയാനാകില്ലെന്നും ശശി തരൂര്‍ പറഞ്ഞു. തങ്ങള്‍ക്ക് വേണ്ടത് വ്യക്തികളുടെ വോട്ടാണ്. ആര്‍എസ്എസുകാര്‍ക്ക് ബിജെപി സ്ഥാനാര്‍ത്ഥിയെ താല്‍പര്യം ഇല്ലെങ്കില്‍ യുഡിഎഫിന് വോട്ട് തരട്ടെ എന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

കുമ്മനം രാജശേഖരന് പകരം ജില്ലാ പ്രസിഡന്റ് എസ്.സുരേഷിനെ സ്ഥാനാര്‍ത്ഥിയാക്കിയത് ആര്‍.എസ്.എസിനും ബി.ജെ.പി പ്രവര്‍ത്തകരും തുടക്കത്തില്‍ എതിര്‍ത്തിരുന്നു. കുമ്മനം സ്ഥാനാര്‍ത്ഥിയാകുമെന്ന് അദ്ദേഹം മുതിര്‍ന്ന നേതാവ് ഒ. രാജഗോപാലും വ്യക്തമാക്കിയതിന് ശേഷമാണ് എസ്. സുരേഷ് സ്ഥാനാര്‍ത്ഥിയായത്. കുമ്മനവുമായി എതിര്‍പ്പുള്ള രണ്ട് ബി.ജെ.പി നേതാക്കളാണ് അദ്ദേഹത്തെ തഴഞ്ഞത്. ഇക്കാര്യത്തില്‍ ആര്‍.എസ്.എസിന് ശക്തമായ എതിര്‍പ്പുണ്ട്. ഇതേ തുടര്‍ന്ന് തരൂര്‍ ആര്‍.എസ്.എസ് വോട്ടുകള്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.മോഹന്‍കുമാറിന് നല്‍കണമെന്ന് തരൂര്‍ ആവശ്യപ്പെട്ടത്. ആര്‍.എസ്.എസിന് കൂടുതല്‍ വോട്ടുകളുള്ള കേരളത്തിലെ ചുരുക്കം ചില മണ്ഡലങ്ങളില്‍ ഒന്നാണ് വട്ടിയൂര്‍ക്കാവ്.

കോണ്‍ഗ്രസും ബി.ജെ.പിയും ആര്‍.എസ്.എസും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്റെ തെളിവാണിതെന്ന ആരോപണവുമായി എല്‍.ഡി.എഫ് രംഗത്തെത്തിയിട്ടുണ്ട്. വട്ടിയൂര്‍ക്കാവില്‍ അപ്രധാന സ്ഥാനാര്‍ത്ഥിയെ ബി.ജെ.പി രംഗത്തിറക്കിയതും ഇതുകൊണ്ടാണെന്നും സി.പി.എം ആരോപിക്കുന്നു. ആര്‍.എസ്.എസ് വോട്ടുകളല്ല, ആരുടെയും വോട്ടുകള്‍ വേണമെന്നുള്ള നിലപാടിലാണ് കോണ്‍ഗ്രസ്. വ്യക്തികളുടെ വോട്ടാണ് ആവശ്യപ്പെട്ടതെന്ന് അവര്‍ വിശദീകരിക്കുന്നു. വര്‍ഗീയവാദികളുടെ വോട്ട് വേണ്ടെന്ന നിലപാടിലാണ് സി.പി.എം. പരസ്യമായി ആര്‍.എസ്.എസ് വോട്ടുകള്‍ ആവശ്യപ്പെട്ടത് ശരിയായില്ലെന്ന് ചില കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അഭിപ്രായമുണ്ട്. മണ്ഡലത്തില്‍ യു.ഡി.എഫ് മറ്റുള്ളവരെ അപേക്ഷിച്ച് മുന്നേറുമ്പോള്‍ ഇത്തരത്തില്‍ വിവാദങ്ങള്‍ ഉണ്ടാകുന്നത് തിരിച്ചടിയാകുമെന്നും അവര്‍ വിലയിരുത്തുന്നു.

വട്ടിയൂര്‍ക്കാവില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് പ്രചരണവുമായി മുന്നോട്ട് പോയിട്ട് ദിവസങ്ങള്‍ കഴിഞ്ഞാണ് ശശി തരൂര്‍ പ്രചരണത്തിനെത്തിയത്. തെരഞ്ഞെടുപ്പ് പരിപാടികളില്‍ തരൂര്‍ അടക്കമുള്ള നേതാക്കള്‍ എത്താത്തതിനെതിരെ സ്ഥാനാര്‍ത്ഥി കെ.മോഹന്‍കുമാര്‍ രംഗത്തെത്തിയിരുന്നു. തുടര്‍ന്നാണ് തരൂരും കെ.മുരളീധരനും മണ്ഡലത്തിലെത്തിയത്. ഭരണകക്ഷിയായ സി.പി.എമ്മും കേന്ദ്രത്തില്‍ അധികാരത്തിലുള്ള ബി.ജെ.പിയും പണം വാരിക്കോരി നല്‍കിയാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. അതിന് മുന്നില്‍ യു.ഡി.എഫിന് പിടിച്ച് നില്‍ക്കണമെങ്കില്‍ കോണ്‍ഗ്രസ് നേതാക്കള്‍ മണ്ഡലത്തിലെത്തി ജനങ്ങളോട് രാഷ്ട്രീയ കാര്യങ്ങള്‍ വിശദീകരിക്കണമെന്നും സ്ഥാനാര്‍ത്ഥി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മണ്ഡലത്തിലെത്തിയ തരൂര്‍ ഇത്തരത്തിലൊരു കെണി ഒപ്പിക്കുമെന്ന് ആരും പ്രതീക്ഷിച്ചില്ല.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അടിക്കടിയുള്ള മാറ്റത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് വിദ്യാഭ്യാസ മന്ത്രി  (4 minutes ago)

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട്... മുഖ്യമന്ത്രി വിഡി സതീശനുമായും അഞ്ചിന് ഗവർണറുമായും കൂടിക്കാഴ്ച നടത്തും  (15 minutes ago)

  തുമ്പയിലെ വിക്രം സാരാഭായ് സ്‌പേസ് സെന്ററിലെ(വി.എസ്.എസ്‌.സി.) അതീവ സുരക്ഷാമേഖലയ്ക്കു മുകളിലൂടെ അജ്ഞാതൻ ഡ്രോൺ പറത്തിയ സംഭവം... തുമ്പ പോലീസ് അന്വേഷണം ആരംഭിച്ചു  (30 minutes ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ് ബസിന്റെ ടയർ പൊട്ടിത്തെറിച്ചു... ഒഴിവായത് വൻ അപകടം  (41 minutes ago)

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്....  (58 minutes ago)

പവർകട്ട് പ്രതിസന്ധി ഒഴിവാക്കാനായി കടുത്ത നടപടിയുമായി സർക്കാർ... യൂണിറ്റിന് 30 രൂപ നിരക്കിൽ വൈദ്യുതി വാങ്ങുന്നു ....  (1 hour ago)

കന്നിമാസ പൂജകൾക്കായി ശബരിമല നട ഈ മാസം 16ന് വൈകുന്നേരം 5.30ന് തുറക്കും...  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുറവ്....പവന് 240 രൂപയുടെ കുറവ്  (1 hour ago)

പുതിയ യാത്രാനിയന്ത്രണവുമായി മോട്ടോർ വാഹന വകുപ്പ്.... റൂട്ട് ബസുകൾക്ക് ആറുവരി പാതകളിൽ പ്രവേശനമില്ല, ദീർഘദൂര സർവീസുകൾക്ക് പുതിയ ഉത്തരവിൽ ഇളവ്  (2 hours ago)

കൊല്ലത്ത് ബീച്ചിൽ തിരയിൽപ്പെട്ട ബന്ധുക്കളായ കുട്ടികളെ രക്ഷിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം  (2 hours ago)

തടവുകാരുടെ ഭക്ഷണക്രമത്തിൽ മാറ്റം വരുത്താൻ ജയിൽ വകുപ്പിന്റെ ശുപാർശ...  (2 hours ago)

മൂന്ന് ദിവസം കൊടുംമഴ മൂന്ന് ജില്ലകളിൽ..! ഏത് നിമിഷവും മാറിമറിയാം... കത്തുന്നു..!"ഈ ALERT  (2 hours ago)

ഫോക്കസ് മാറ്റി ബേബി.. ഗോവിന്ദൻ അത് പറഞ്ഞത് മാത്രമേ ഓർമ്മയുള്ളൂ..!സ്റ്റേജിൽ കയറി പേപ്പർ കീറിയെറിഞ്ഞ് അണികൾ  (2 hours ago)

അയ്യോ...മോളേ..അച്ഛന്റെ കൺമുന്നിൽ ബസ് കയറി ഇറങ്ങി, 10 വയസ്സുകാരി പിടഞ്ഞ് മരിച്ചു..!ഞെട്ടി അച്ഛൻ  (3 hours ago)

കണ്ണീർക്കാഴ്ചയായി... തിരുവനന്തപുരം വിതുരയിൽ വിനോദ സഞ്ചാരികൾ സഞ്ചരിച്ച കാർ സ്‌കൂട്ടറിൽ ഇടിച്ച് സ്‌കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം.... കൂടെയുണ്ടായിരുന്ന മകനും മകളും പരുക്കേറ്റ് ആശുപത്രിയിൽ  (3 hours ago)

Malayali Vartha Recommends