Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതി ജോളി രണ്ട് കുട്ടികളെക്കൂടി കൊല്ലാന്‍ ശ്രമിച്ചിരുന്നെന്ന് റൂറല്‍ എസ്.പി കെ ജി സൈമണ്‍... റോയ് തോമസിന്റെ കൊലപാതക കേസില്‍ കൃത്യമായ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു... തെറ്റ് ചെയ്തവരെല്ലാം ശിക്ഷിക്കപ്പെടും

09 OCTOBER 2019 06:43 AM IST
മലയാളി വാര്‍ത്ത

രണ്ട് കുട്ടികളെക്കൂടി കൊല്ലാന്‍ കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതി ജോളി ശ്രമിച്ചിരുന്നെന്ന് റൂറല്‍ എസ്.പി കെ ജി സൈമണ്‍ . പൊന്നാമറ്റത്തെയും ഈ കുടുംബവുമായി ബന്ധമുള്ള മറ്റൊരു വീട്ടിലെയും കുട്ടികളെ കൊല്ലാന്‍ അടുത്തകാലത്ത് ശ്രമിച്ചിട്ടുണ്ട്. ഈ സാഹചര്യങ്ങള്‍കൂടി കണക്കിലെടുത്താണ് അറസ്റ്റ് ചെയ്തത്. റോയിയുടെ മരണത്തില്‍ മാത്രമാണ് തെളിവുകള്‍ ലഭിച്ചത്. അത് മാത്രം ഒരു എഫ്‌ഐആറില്‍ അന്വേഷിക്കും.
കേസില്‍ ഇതുവരെ മൂന്നുപേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ജോളിക്കു പുറമേ, ജ്വല്ലറി ജീവനക്കാരനും റോയിയുടെ മാതൃസഹോദരപുത്രനുമായ മഞ്ചാടിയില്‍ എം.എസ്. മാത്യു സ്വര്‍ണപ്പണിക്കാരന്‍ താമരശേരി തച്ചംപൊയില്‍ സ്വദേശി മുള്ളന്പലത്തില്‍ പ്രജുകുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ റിമാന്‍ഡിലാണ്.

ഈ കേസില്‍ പ്രത്യേക ശ്രദ്ധ അനിവാര്യമാണ്. തെറ്റ് ചെയ്തവരെല്ലാം ശിക്ഷിക്കപ്പെടും. വ്യത്യസ്ത എഫ്.ഐ.ആര്‍ വേണോ എന്ന് നിയമപരമായി ആലോചിച്ച് ചെയ്യും.ജോളിയുടെ ഭൂമി, പണ ഇടപാടുകളില്‍ അന്വേഷണം ഇപ്പോള്‍ പ്രധാനമല്ലെന്ന് എസ്.പി വ്യക്തമാക്കി. അന്വേഷണ സംഘത്തിനെറ എണ്ണം ഉടന്‍ കൂട്ടും. എല്ലാ കൊലപാതകങ്ങളും ഒരു എഫ്.ഐ.ആറില്‍ ആക്കിയാല്‍ നിലനില്‍ക്കുമെന്ന വിശ്വാസം അന്വേഷക സംഘത്തിനുണ്ടെന്നും കെ ജി സൈമണ്‍ കൂട്ടിച്ചേര്‍ത്തു.

2002 ഓഗസ്റ്റ് 22നാണ് കേസിനാസ്പദമായ ആദ്യ മരണം. റിട്ട.വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥനായ കൂടത്തായി പൊന്നാമറ്റം ടോം തോമസിന്റെ ഭാര്യയും റിട്ട.അധ്യാപികയുമായ അന്നമ്മ (57) ആട്ടിന്‍സൂപ്പ് കഴിച്ചയുടന്‍ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. ആറ് വര്‍ഷങ്ങള്‍ക്കു ശേഷം 2008 ഓഗസ്റ്റ് 26ന് ടോം തോമസും(66) മരിച്ചു. മൂന്നു വര്‍ഷത്തിനു ശേഷം 2011 സെപ്റ്റംബര്‍ 30ന് മകന്‍ റോയ് തോമസ്(40)മരിച്ചു. ബാത്ത്‌റൂമില്‍ കയറി ബോധംകെട്ടുവീണു എന്നായിരുന്നു ഭാര്യ ജോളിയുടെ മൊഴി. മൂന്നു വര്‍ഷത്തിനുശേഷം 2014 എപ്രില്‍ 24ന് അന്നമ്മയുടെ സഹോദരനും വിമുക്തഭടനുമായ മാത്യു മഞ്ചാടിയില്‍ (67) മരിച്ചു.

അതേ വര്‍ഷം മേയ് മൂന്നിനു ടോം തോമസിന്റെ അനുജന്‍ സക്കറിയയുടെ മകന്‍ ഷാജു സക്കറിയയുടെ ഒന്നര വയസുള്ള മകള്‍ ആല്‍ഫൈനും മരിച്ചു. ആദ്യകുര്‍ബാന വിരുന്നില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്‌പോള്‍ ഭക്ഷണം ശ്വാസനാളത്തില്‍ കുടുങ്ങിയതാണെന്നായിരുന്നു ബന്ധുക്കള്‍ പറഞ്ഞത്.
മരണ പരന്പരയില്‍ അവസാനത്തേതു ഷാജു സക്കറിയായുടെ ഭാര്യ സിലി സെബാസ്റ്റ്യന്റേത് (ഫിലി-42). ആയിരുന്നു. 2016 ജനുവരി 11നാണ് അവര്‍ മരിച്ചത്. അതും ഭക്ഷണം കഴിച്ച് അധികം വൈകാതെയായിരുന്നു. ജോളിയുടെ മടിയില്‍ കിടന്നാണ് സിലി അന്ത്യശ്വാസം വലിച്ചത്. 2011-ല്‍ മരിച്ച റോയി തോമസിന്റെ മൃതദേഹം ഒഴികെ എല്ലാ മൃതദേഹങ്ങളും പോസ്റ്റ്‌മോര്‍ട്ടം ചെയ്യാതെയാണു സംസ്‌കരിച്ചത്.

" frameborder="0" allow="autoplay; encrypted-media" allowfullscreen>

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (23 minutes ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (1 hour ago)

മദ്യപിച്ച് വാഹനമോടിച്ച പ്രമുഖ യൂട്യൂബര്‍ക്കെതിരെ കേസ്  (1 hour ago)

ഇന്ത്യ--ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു  (2 hours ago)

ജോർജ് സാറും അഞ്ച് ചെറുപ്പക്കാരും; ലോ ആൻഡ് ഓർഡറിന് പുതിയ ലുക്ക് റിലീസ് ജൂലൈ 24-ന്  (2 hours ago)

വിജയ്‍ക്ക് വൻ തിരിച്ചടി  (2 hours ago)

വയോധികനെ ആക്രമിച്ച് പെന്‍ഷന്‍ പണം കവര്‍ന്ന പ്രതി പിടിയില്‍  (2 hours ago)

3 മീറ്റർ വരെ ഉയർന്ന തിരമാലയ്‌ക്ക് സാധ്യത;  (2 hours ago)

Operation toofan കൊടുംങ്കാറ്റായി തൂഫാന്‍ സിനിമ സെറ്റിലേക്ക്..  (2 hours ago)

Siya Goyal polygraph Test കേതനെ തള്ളിയിട്ടത് ആര്?  (2 hours ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (2 hours ago)

Candilazo-Phenomenon വെനസ്വേലയിൽ ഭീതിയോടെ ജനങ്ങൾ,  (2 hours ago)

യുജിസി നെറ്റ് സോഷ്യോളജി പരീക്ഷയില്‍ ഗുരുതര പാകപ്പിഴയെന്ന് റിപ്പോര്‍ട്ട്  (2 hours ago)

Daycare സി സി ടി വി ദൃശ്യങ്ങൾ പുറത്ത്  (2 hours ago)

Rajkot-murder- സ്ത്രീവേഷം ധരിച്ച് മൂന്ന് വര്‍ഷത്തോളം ഒരുമിച്ച് ജീവിച്ചു  (3 hours ago)

Malayali Vartha Recommends