ജോളിക്ക് പിടിച്ച് നിൽക്കാനാകുന്നില്ല!! കള്ളി പുറത്തായപ്പോൾ മരിക്കണമെന്ന ഒറ്റ ചിന്തമാത്രം; കടുത്ത വയറുവേദനയും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും!! ആത്മഹത്യ പ്രവണതയും പ്രകടിപ്പിക്കുന്നതായി അധികൃതര്‍

നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് ജോളി. നാളെ ജോളിയെ കോടതിയില്‍ ഹാജരാക്കും. വിശദമായ ചോദ്യം ചെയ്യലിന് 15 ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കൂടത്തായി പരമ്ബര കൊലപാതക കേസിലെ പ്രതി ജോളിക്ക് ജയിലില്‍ ദേഹാസ്വാസ്ഥ്യം. കടുത്ത വയറുവേദനയും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും അനുഭവപ്പെടുന്നതായി പരാതിപ്പെട്ടതിനെ തുടര്‍ന്ന് കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി. തുടര്‍ന്ന് ജയിലില്‍ തിരികെ പ്രവേശിപ്പിച്ചു. ആത്മഹത്യാ പ്രവണത പ്രകടിപ്പിക്കുന്നതായും ജയില്‍ അധികൃതര്‍ വ്യക്തമാക്കി. ഇതേതുടര്‍ന്ന് ഇവര്‍ക്ക് ജയിലില്‍ പ്രത്യേക സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇരട്ട വ്യക്തിത്വം പ്രകടിപ്പിക്കുന്ന വ്യക്തിയായതിനാല്‍ ജോളി മുഴുവന്‍ സമയവും ജയില്‍ അധികൃതരുടെ നിരീക്ഷണത്തിലാണ്.
https://www.facebook.com/Malayalivartha





















