കറിയിൽ വിഷാംശം കണ്ടെത്തി ; അന്ന് കരുതിയത് ഭക്ഷ്യവിഷബാധയെന്ന് ; വെളിപ്പെടുത്തലുമായി ജോളിയുടെ ബന്ധുക്കൾ

കൂടത്തായി കൂട്ടക്കൊലപാതക കേസിൽ വീണ്ടും ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ജോളി പൊന്നാമറ്റം കുടുംബത്തിലെ മറ്റു ചിലരെ കൂടി കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നുവെന്ന് വിവരം. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്നായിരുന്നു പോലീസ് അന്വേഷണം ആരംഭിച്ചത്. പൊന്നാമറ്റം കുടുംബത്തിലെ അഞ്ചുപേർ ഇത് സംബന്ധിച്ച് പോലീസിന് പരാതി നല്‍കിയിരുന്നു.
ജോളി വീട്ടിൽ വന്ന് പോയതിന് ശേഷം ഭക്ഷണം കഴിച്ച എല്ലാവരും ഛര്‍ദ്ദിച്ചുവെന്നും രക്തപരിശോധനയില്‍ വിഷാംശം കണ്ടെത്തിയെന്നും ഇവർ വെളിപ്പെടുത്തി. പിന്നീട് നടത്തിയ പരിശോധനയിൽ കറിയിൽ വിഷാംശം കണ്ടെത്തിയിരുന്നു. പക്ഷേ ഭക്ഷ്യവിഷബാധ എന്നാണ് അവർ കരുതിയതെന്ന് ബന്ധുക്കള്‍ പറയുകയുണ്ടായി.
https://www.facebook.com/Malayalivartha





















