ഉറങ്ങി കിടന്ന കുട്ടിയെ തട്ടിക്കൊണ്ട് പോയി ; പരാതിയുമായി അമ്മ ; സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ കണ്ട അമ്മ ഞെട്ടിപ്പോയി ; സംഭവം ഇങ്ങനെ

അമ്മയ്‌ക്കൊപ്പം ഉറങ്ങി കിടന്ന കുട്ടിയെ തട്ടിക്കൊണ്ട് പോയി. സി.സി.ടി.വിയിൽ ഈ ദൃശ്യങ്ങള്‍ പതിഞ്ഞു. ഉത്തര്‍പ്രദേശിലെ ഗല്‍ഷഹീദ് റോഡ് വേയ്സ് ബസ്റ്റാന്റിലാണ് സംഭവം. എട്ടുമാസം പ്രായമായ കുഞ്ഞിനെയാണ് തട്ടിക്കൊണ്ടുപോയിരിക്കുന്നത്. കുട്ടിയുടെ മാതാവ് പൊലീസില്‍ പരാതി നൽകി. സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് പുറത്തു വിട്ടു.
സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് പരാതിക്കാരിക്ക് കാണിച്ച് കൊടുത്തു. എന്നാൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ വരെ തനിക്ക് പരിചയമുണ്ടെന്ന് കുട്ടിയുടെ അമ്മ പൊലീസിനോട് പറഞ്ഞു. 'ബസ് സ്റ്റാന്റില്‍വച്ച് താൻ രണ്ട് പേരെയും കണ്ടു. അവര്‍ ബ്ലാങ്കറ്റും മരുന്നുകളും കൊടുത്തിരുന്നു. രാത്രി ആ സ്ത്രീ തൻറെ അടുത്ത് കിടന്നു. മറ്റെയാളാകട്ടെ ബസ്റ്റാന്റിലെ ഇരിപ്പിടത്തിലും കിടന്നിരുന്നുവെന്ന് കുട്ടിയുടെ അമ്മ പറയുകയുണ്ടായി. അമ്മ ഉറങ്ങി കഴിഞ്ഞപ്പോൾ കുഞ്ഞിനെയും കൊണ്ട് മുങ്ങുകയായിരുന്നു . പ്രതികളെ ഉടന്‍ തന്നെ പിടികൂടുമെന്ന് പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha





















