ബസിനുള്ളിൽ യുവതിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചു ; ഒരാൾ അറസ്റ്റിൽ

യുവതിക്ക് നേരെ ലൈംഗിക അതിക്രമം. സംഭവം സ്വകാര്യ ബസിനുള്ളിൽ. ലൈംഗിക അതിക്രമം നടത്തിയ വ്യക്തിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശിയായ യുവതിയാണ് പരാതിക്കാരി. പരാതിയിൽ കാഞ്ഞങ്ങാട് സബ് രജിസ്ട്രാറെ പൊലീസ് അറസ്റ്റ് ചെയ്തു.
തിരുവനന്തപുരത്തു നിന്നും മംഗലാപുരത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്. തൻറെ പുറകില്‍ ഇരുന്ന പ്രതി ശരീരത്തില്‍ ലൈംഗിക താല്‍പര്യത്തോടെ സ്പര്‍ശിച്ചുവെന്ന് യുവതി നൽകിയ പരാതിയിൽ പറയുന്നു. പ്രതി മദ്യപിച്ചിരുന്നുവെന്നും യുവതിയുടെ പരാതിയിൽ പറഞ്ഞിട്ടുണ്ട്.
https://www.facebook.com/Malayalivartha