ജോളി കൊല്ലാൻ പദ്ധതിയിട്ടിരുന്നവരുടെ പട്ടികയിൽ ഈ പെണ്‍കുട്ടികളും ; രക്ഷപ്പെട്ടത് ഭാഗ്യം

ജോളി കൊല്ലാൻ പദ്ധതിയിട്ടിരുന്നവരുടെ പട്ടികയിൽ നിന്നും രക്ഷപ്പെട്ടത് 5 പെണ്‍കുട്ടികൾ. ആദ്യഭര്‍ത്താവിന്റെ സഹോദരിയുടെ മകള്‍ ഉള്‍പ്പെടെയുള്ളവരാണ് ഇവർ. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പെണ്‍മക്കളെ കൊല്ലാനായിരുന്നു പദ്ധതി. 3 പെണ്‍കുട്ടികളെ കൊല്ലാൻ ആലോചിച്ച കാര്യം അന്വേഷണസമയം പൊലീസ് അറിഞ്ഞിരുന്നു. കൂട്ടക്കൊലയുടെ വാര്‍ത്ത പുറത്തുവന്നതോടെ മറ്റു രണ്ടു പെണ്‍കുട്ടികളുടെ വീട്ടുകാർക്ക് സംശയമുദിച്ചത്. വീട്ടുകാരുടെ വിശദ മൊഴി എടുത്തു.
ഈ പെണ്‍കുട്ടികളിൽ ഒരാൾ ഇപ്പോള്‍ വിദേശത്താണ്.വിശദമായ അന്വേഷണത്തിന് ശേഷം ഇതും വധശ്രമമാണെന്നു പൊലീസിനു മനസിലായി. ജോളി ഇവരുടെ വീട്ടിൽ ഉണ്ടായിരുന്ന സമയം ഭക്ഷണം കഴിച്ച കുട്ടികളുടെ വായിൽ നിന്നും നുരയും പതയും വന്നു. പിന്നാലെ അസ്വസ്ഥത പ്രകടിപ്പിച്ചു. എന്നാൽ ആശുപത്രിയില്‍ ഇതിന്റെ കാരണം കണ്ടെത്താനായില്ല. ഇപ്പോഴാണ് ഈ സംശയം ബലപ്പെട്ടത്.
https://www.facebook.com/Malayalivartha