ബിജെപിയെ പ്രതിരോധത്തിലാക്കി തുഷാര്‍ വെള്ളാപ്പള്ളി... അരൂരും എറണാകുളത്തും ബി.ജെ.പിക്ക് വിജയ സാധ്യതയില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി; കോന്നിയും വട്ടിയൂര്‍ക്കാവും മഞ്ചേശ്വരവും സ്വതവെ എന്‍.ഡി.എക്ക് മുന്‍തൂക്കമുള്ള മണ്ഡലങ്ങള്‍

അരൂരും എറണാകുളത്തും ബി.ജെ.പിക്ക് വിജയ സാധ്യതയില്ലെന്ന് തുറന്ന് സമ്മതിച്ച് എന്‍.ഡി.എ കണ്‍വീനറും ബി.ഡി.ജെ.എസ് സംസ്ഥാന അധ്യക്ഷനുമായ തുഷാര്‍ വെള്ളാപ്പള്ളി. കോന്നിയും വട്ടിയൂര്‍ക്കാവും മഞ്ചേശ്വരവും സ്വതവെ എന്‍.ഡി.എക്ക് മുന്‍തൂക്കമുള്ള മണ്ഡലങ്ങളാണെന്ന് പറഞ്ഞ തുഷാര്‍ മൂന്നിടത്തും വിജയത്തെ പറ്റി ആശങ്കയേ ഇല്ലെന്നും വാര്‍ത്തസമ്മേളനത്തില്‍ വ്യക്തമാക്കി.
വികസനവും വിശ്വാസവുമാണ് എന്‍.ഡി.എ മുന്നോട്ടുവെക്കുന്ന അജണ്ട. ശബരിമല വിഷയത്തില്‍ കോടതി വിധി ഭക്തരുടെ വികാരങ്ങള്‍ക്ക് എതിരാണെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ അനുകൂലമായ നിലപാട് സ്വീകരിക്കും. ശബരിമല വിഷയത്തില്‍ ഇതുവരെ എന്‍.ഡി.എയാണ് കൃത്യമായ നിലപാട് എടുത്തിട്ടുള്ളത്.
ലോക്‌സഭ തെരഞ്ഞെടുപ്പിലെ ചെറിയ വ്യത്യാസം മറികടന്നു വ്യക്തമായ ഭൂരിപക്ഷത്തില്‍ കെ. സുരേന്ദ്രന്‍ കോന്നിയില്‍ ജയിക്കുമെന്നും തുഷാര്‍ വെള്ളാപ്പള്ളി അവകാശപ്പെട്ടു.
https://www.facebook.com/Malayalivartha
























