കൂടത്തായിയില്‍ ഇന്ന് തെളിവെടുപ്പ്... കൂടത്തായി കേസില്‍ പ്രതികളുമായി ഇന്ന് തെളിവെടുപ്പ് നടത്തും.... മുഖ്യപ്രതി ജോളിയെ പൊന്നാമറ്റം വീട്ടിലെത്തിച്ച് തെളിവെടുക്കും....മറ്റ് പ്രതികളെ വിവിധ കേന്ദ്രങ്ങളില്‍ തെളിവെടുപ്പിനെത്തിക്കും..... കൊല നടത്താനുപയോഗിച്ച സയനൈഡിന്റെ ബാക്കി ഭാഗം കണ്ടെത്താന്‍ ശ്രമം

കൂടത്തായിയില്‍ ഇന്ന് തെളിവെടുപ്പ്. കൂടത്തായി കേസില്‍ പ്രതികളുമായി ഇന്ന് തെളിവെടുപ്പ് നടത്തും. മുഖ്യപ്രതി ജോളിയെ പൊന്നാമറ്റം വീട്ടിലെത്തിച്ച് തെളിവെടുക്കും. മറ്റ് പ്രതികളെ വിവിധ കേന്ദ്രങ്ങളില്‍ തെളിവെടുപ്പിനെത്തിക്കും.കൊല നടത്താനുപയോഗിച്ച സയനൈഡിന്റെ ബാക്കി ഭാഗം കണ്ടെത്താന്‍ ശ്രമം. കൂടത്തായി കൊലപാതക പരമ്പരക്കേസില്‍ പോലീസ് കസ്റ്റഡിയില്‍ കിട്ടിയ ശേഷമുള്ള ചോദ്യംചെയ്യലില്‍ അധികം പ്രതികരിക്കാതെ പ്രതി ജോളി. അറസ്റ്റിലായ സമയത്തുള്ള ചോദ്യംചെയ്യലില്‍നിന്ന് വ്യത്യസ്തമായി നിസ്സംഗസമീപനമാണ് ജോളി ഇന്നലെ തുടക്കത്തില്‍ സ്വീകരിച്ചത്.
എന്നാല്‍, പിന്നീട് അന്വേഷണോദ്യോഗസ്ഥരുമായി സഹകരിച്ചു. ഇടയ്ക്കിടെ വിഭ്രാന്തിയുടെ ലക്ഷണങ്ങളും കാണിച്ചു. ഒന്നുംപറയാതെ മിനിറ്റുകളോളം ഇരുന്നു. എസ്.പി. കെ.ജി. സൈമണ്‍തന്നെയാണ് ജോളിയെ ഇന്നലെ മൂന്നുമണിമുതല്‍ രാത്രി 10 മണിവരെ ചോദ്യംചെയ്തത്. ജോളി ചോദ്യംചെയ്യലുമായി സഹകരിക്കുന്നുണ്ടെന്ന് എസ്.പി. പറഞ്ഞു. മറ്റുപ്രതികളായ മാത്യു, പ്രജികുമാര്‍ എന്നിവരെയും വെവ്വേറെ ചോദ്യംചെയ്തു.
ജോളിയില്‍നിന്നുകിട്ടിയ ചില വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്നു തന്നെ തെളിവെടുപ്പ് തുടങ്ങും. ഇതിനായി രാവിലെ എട്ടരയോടെ ജോളിയെ പൊന്നാമറ്റം വീട്ടിലേക്ക് കൊണ്ടുപോകും. എന്നാല്‍, ജോളിയെ കൊണ്ടുപോകുന്നിടത്തെല്ലാം വന്‍ ജനക്കൂട്ടം കാത്തുനില്‍ക്കുന്നതിനാല്‍ തെളിവെടുപ്പുസമയം മാറാനും സാധ്യതയുണ്ട്. സയനൈഡിന്റെ ബാക്കി അംശം, അല്ലെങ്കില്‍ അത് കൊണ്ടുവന്ന കുപ്പി, ജോളിയുടെ ഒരു ഫോണ്‍ എന്നിവ കണ്ടെത്തുകയാണ് തെളിവെടുപ്പിന്റെ ലക്ഷ്യം. ഇതേക്കുറിച്ച് നിര്‍ണായകവെളിപ്പെടുത്തല്‍ ജോളി അന്വേഷണസംഘത്തിനുമുമ്പാകെ നടത്തിയതായാണ് വിവരം.
ജോളിയെ പാര്‍പ്പിച്ചിരിക്കുന്ന വടകര പോലീസ് സ്‌റ്റേഷനു മുന്നില്‍ വന്‍ ജനാവലി. കൂടുതല്‍ കൂടുതല്‍ ആളുകള്‍ എത്തിക്കൊണ്ടിരിക്കുന്നു. ജനക്കൂട്ടത്തിന്റെ പ്രതിഷേധം കണക്കിലെടുത്ത് വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha