ജോളിയുടെ കോയമ്പത്തൂര്‍ യാത്രകളിൽ അടിമുടി ദുരൂഹത; കട്ടപ്പനയിലെ സ്വന്തം ബന്ധുക്കളുടെ അടുത്തേക്ക് പോകുകയാണെന്ന് മകനോട് പറഞ്ഞ് ജോളി അവിടെനിന്നും മുങ്ങിയത് കോയമ്പത്തൂരിലേയ്ക്ക്:- വീട്ടുകാരെ പോലും അറിയിക്കാതെ ജോളി എന്തിന് കോയമ്പത്തൂരിലേയ്ക്ക് പോയി? യാത്രകളെക്കുറിച്ച് അന്വേഷിക്കാൻ പോലീസ്

ജോളിയുടെ കോയമ്പത്തൂര്‍ യാത്രകളിൽ ദുരൂഹത. ജോളിയുടെ, കഴിഞ്ഞ ആറ് മാസത്തെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചതില്‍ നിന്ന് ഇവര്‍ നിരന്തരം കോയമ്പത്തൂര്‍ സന്ദര്‍ശിച്ച കാര്യം അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെട്ടതോടെ അന്വേഷണം ജോളിയുടെ ഈ യാത്രകളിലേയ്ക്കും അന്വേഷണം വ്യാപിപ്പിക്കും. സെപ്റ്റംബര്‍ രണ്ടാമത്തെ ആഴ്ചയിലെ ഓണം അവധി ദിവസങ്ങളിലും രണ്ട് ദിവസം ജോളി കോയമ്പത്തൂരിലുണ്ടായിരുന്നു എന്നാണ് അന്വേഷണ സംഘം നല്‍കുന്ന വിവരം. കൂടത്തായി കേസിനെപ്പറ്റി പോലീസ് പ്രാഥമിക അന്വേഷണം തുടങ്ങിയ സമയത്തും ജോളി കോയമ്പത്തൂരിലെത്തിയെന്നാണ് പോലീസിന് ലഭിച്ച വിവരം.
ഓണക്കാലത്ത് അമ്മ വീട്ടില്‍ ഇല്ലായിരുന്നുവെന്നും കട്ടപ്പനയിലെ സ്വന്തം ബന്ധുക്കളുടെ അടുത്തേക്ക് പോകുകയാണെന്നാണ് പറഞ്ഞതെന്നുമായിരുന്നു നേരത്തെ ജോളിയുടെ മകന്‍ റോജോ പൊലീസിന് നല്‍കിയിരുന്ന മൊഴി. എന്നാല്‍ കട്ടപ്പനയില്‍ രണ്ട് ദിവസം മാത്രമേ ജോളിയുണ്ടായിരുന്നുള്ളൂവെന്നും അതിനു ശേഷം കോയമ്പത്തൂരിലേക്ക് പോയെന്നുമാണ് മൊബൈല്‍ ടവര്‍ ലോക്കേഷനില്‍ നിന്നും വ്യക്തമാവുന്നത്. വീട്ടുകാരെ പോലും അറിയിക്കാതെ എന്തിനായാണ് ജോളി കോയമ്പത്തൂരിലേക്ക് പോയതെന്നാണ് പൊലീസ് ഇപ്പോള്‍ പരിശോധിക്കുന്നത്.
https://www.facebook.com/Malayalivartha























