കരകവിഞ്ഞൊഴുകിയ ഭവാനിപ്പുഴയെ നിറവയറുമായി മറികടന്ന ലാവണ്യ പ്രസവിച്ചു

കേരളത്തിലെ പ്രളയത്തിൽ ഉണ്ടായ പല കാഴ്ച്ചകളും ഇന്നും നമ്മുടെ മനസ്സിൽ അണയാതെ നിൽക്കുന്നുണ്ട്. അതിൽ ഒന്നായിരുന്നു ഗർഭിണിയായ ഒരു പെൺകുട്ടിയെ കയറിൽ കെട്ടി അക്കരെയെത്തിച്ച ചിത്രം. ആ പെൺകുട്ടി ഇപ്പോൾ പ്രസവിച്ചു.
ഭവാനിപ്പുഴ കരകവിഞ്ഞൊഴുകിയ സമയത്തായിരുന്നു അക്കരെ കുടുങ്ങിയ അഗളി പട്ടിമാളം കോണാര്‍തുരുത്തിലെ ലാവണ്യയെയും ഒന്നരവയസ്സുകാരി മകള്‍ മൈനയെയും കുടുംബത്തെയും സാഹസികമായി അഗ്നിരക്ഷാസേന രക്ഷിച്ചത്. തിരുച്ചിറപ്പള്ളിയിലെ സ്വന്തം വീട്ടിലേക്കു ലാവണ്യ മടങ്ങിയിരുന്നു. ഒക്ടോബര്‍ 2ന് രാവിലെ 6.49നായിരുന്നു ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. പ്രളയത്തെ അതി ജീവിച്ചവർക്ക് കുഞ്ഞും കൂടെ വന്നപ്പോൾ സന്തോഷമായിരിക്കുകയാണ്.
https://www.facebook.com/Malayalivartha























