എന്റെ ശരീരത്തിൽ ചില സമയങ്ങളിൽ പിശാച് കയറും; ആ സമയങ്ങളിൽ ഞാൻ എന്തുചെയ്യുമെന്ന് എനിക്ക് തന്നെ പറയാനാകില്ല.. ഞെട്ടിച്ച് ജോളിയുടെ വാക്കുകൾ

കോടതിയിൽ കഴിഞ്ഞ ദിവസം കൊണ്ടുപോകും വഴി നിർവികാരയായി ജോളിയുടെ വാക്കുകൾ. എന്റെ ശരീരത്തിൽ ചില സമയങ്ങളിൽ പിശാച് കയറും. ആ സമയങ്ങളിൽ ഞാൻ എന്തുചെയ്യുമെന്ന് പറയാനാകില്ല... ജില്ലാ ജയിലിൽ നിന്ന് താമരശ്ശേരി കോടതിയിലേക്കുള്ള യാത്രയ്ക്കിടയിൽ വനിതാ പൊലീസുകാർക്ക് നടുവിൽ തല കുമ്പിട്ടിരിക്കുന്നതിനിടയിലാണ് ജോളി ഈ പല്ലവി ആവർത്തിച്ചുകൊണ്ടിരുന്നത്. ചെയ്ത കുറ്റത്തിന്റെ ഗൗരവമൊന്നും കാണിക്കാതെ നിസ്സംഗതയോടെയായിരുന്നു ജോളിയുടെ ഈ പെരുമാറ്റം.
https://www.facebook.com/Malayalivartha























