കേരള ഹൈകോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി എസ് മണികുമാര്‍ സത്യപ്രതിജ്ഞ ചെയ്തു

കേരള ഹൈകോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി എസ് മണികുമാര്‍ സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയനും ചടങ്ങില്‍ സന്നിഹിതനായി.
നിലവിലെ ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയ് സുപ്രീംകോടതിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച് പോകുന്ന സാഹചര്യത്തിലാണ് മദ്രാസ് ഹൈക്കോടതിയിലെ മുതിര്‍ന്ന ന്യായാധിപനായ ജസ്റ്റിസ് മണികുമാറിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചിരിക്കുന്നത്.ജസ്റ്റിസ് മണികുമാറിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കാന്‍ സുപ്രീംകോടതി കൊളീജിയം ഓഗസ്റ്റ് അവസാനം ശുപാര്‍ശ ചെയ്തിരുന്നു. 2006-ലാണ് ജസ്റ്റിസ് മണികുമാര്‍ മദ്രാസ് ഹൈക്കോടതി അഡീഷണല്‍ ജഡ്ജിയായത്.
നേരത്തെ അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട് അദ്ദേഹം. കേന്ദ്രസര്‍ക്കാരിന്റെ സീനിയര്‍ സ്റ്റാന്‍ഡിങ് കൗണ്‍സല്‍, അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ തുടങ്ങിയ ചുമതല ഇദ്ദേഹം വഹിച്ചിട്ടുണ്ട്. 1983ല്‍ എന്റോള്‍ ചെയ്ത ജസ്റ്റിസ് മണികുമാര്‍ 22 വര്‍ഷം മദ്രാസ് ഹൈക്കോടതിയില്‍ പ്രാക്ടിസ് ചെയ്തു. 2006 ജുലൈയില്‍ മദ്രാസ് ഹൈക്കോടതിയില്‍ അഡീഷ്ണല്‍ ജഡ്ജിയായി നിയമിക്കപ്പെട്ടു. 2009 മുതല്‍ സ്ഥിരം ജഡ്ജിയായി.
"
https://www.facebook.com/Malayalivartha























