താന്‍ ഇപ്പോൾ പൊലീസ് കസ്റ്റഡിയില്‍ ഉള്ളത് പോലെ തന്നെയാണെന്ന് ഷാജു; മാധ്യമങ്ങളോട് ക്ഷുഭിതനായി സക്കറിയ:- ഇരുവരും നാട്ടിൽ ഒറ്റപ്പെട്ട് ജീവിക്കുന്നവരാണെന്ന് നാട്ടുകാർ

ഇന്നലെവരെ മാധ്യമങ്ങൾക്ക് മുമ്പിൽ സംസാരിച്ചിരുന്ന ഷാജു മാധ്യമങ്ങൾക്ക് മുമ്പിൽ ഇന്ന് മൗനം പാലിച്ചു. ചാലിപ്പുഴയ്ക്ക് കുറുകെയുള്ള പുതിയപാലത്തിന് സമീപമുള്ള വീട്ടിലാണ് ഇപ്പോൾ ഷാജുവും പിതാവ് സക്കറിയയും ഇപ്പോഴുള്ളത്. മാധ്യമങ്ങളോട് സംസാരിക്കാൻ വിലക്കുണ്ടെന്നാണ് ഷാജുവിന്റെ പ്രതികരണം. താന്‍ ഇപ്പോൾ പൊലീസ് കസ്റ്റഡിയില്‍ ഉള്ളത് പോലെ തന്നെയാണെന്ന് ഷാജു പറഞ്ഞു. പിതാവ് സക്കറിയ മാധ്യമങ്ങളോട് ക്ഷുഭിതനായി. സക്കറിയയും ഷാജുവും നാട്ടില്‍ ഒറ്റപ്പെട്ട് ജീവിക്കുന്നവരാണെന്നായിരുന്നു റോഡരികില്‍ കണ്ടവരുടെ പ്രതികരണം.
ടോം തോമസിന്റെ മറ്റൊരു സഹോദരന്‍ ഡൊമിനിക് പുലിക്കയത്ത് മറ്റൊരു ഭാഗത്ത് താമസിക്കുന്നുണ്ട്. ഇദ്ദേഹവും ഭാര്യ എല്‍സമ്മയും മാത്രമാണ് വീട്ടിലുള്ളത്. തങ്ങളുടെ മകന്‍ സുനീഷ് വാഹനാപകടത്തില്‍ മരിച്ചതില്‍ ദുരൂഹതയുണ്ടെന്ന് എല്‍സമ്മ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. എന്നാല്‍, ഈ വീട്ടിലൊക്കെ ജോളി നേരത്തെ വന്നുപോകാറുണ്ടായിരുന്നു. ഇവര്‍ക്ക് അക്കാലത്തൊക്കെ നല്ലത് മാത്രമേ ജോളിയെ കുറിച്ച് പറയാനുണ്ടായിരുന്നുള്ളൂ. ഷാജുവുമായുള്ള വിവാഹത്തിന് ശേഷവും ഈ വീട്ടില്‍ ജോളി എത്തിയിരുന്നതായി എല്‍സമ്മ പറഞ്ഞു.
https://www.facebook.com/Malayalivartha























