രാജ്യത്തെ ഏറ്റവും സമ്ബന്നനായ മലയാളി എംഎ യൂസഫലി

രാജ്യത്തെ സമ്ബന്നരായ നൂറ് പേരുടെ പട്ടിക ഫോബ്‌സ് മാഗസിന്‍ പറത്തുവിട്ടപ്പോള്‍ ഏറ്റവും സമ്ബന്നനായ മലയാളി ലുലു ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ എംഎ യൂസഫലിയാണ്. ഇന്ത്യയിലെ 100 ധനികരില്‍ അദ്ദേഹത്തിന് 26ാമതാണ് സ്ഥാനം. 4.3 ബില്യന്‍ ഡോളറാണ് ആസ്തി. മുകേഷ് അംബാനിയാണ് ഏറ്റവും മുന്നില്‍. ബൈജൂസ് സ്ഥാപകനും സിഇഒയുമായ ബൈജു രവീന്ദ്രനാണ് പട്ടികയില്‍ പുതുതായി ഇടം നേടിയ യുവ സംരംഭകന്‍. 1.91 ബില്യന്‍ ഡോളറാണ് ബൈജുവിന്റെ ആസ്തി. ഇന്ത്യയിലെ 72ാമത്തെ ധനികനാണ് 38കാരനായ ബൈജു രവീന്ദ്രന്‍.
മലയാളി യുവ സംരംഭകരില്‍ രണ്ടാമതെത്തിയത് വിപിഎസ് ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.ഷംഷീര്‍ വയലിലാണ്. 1.41 ബില്യന്‍ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. 42 വയസുള്ള ഡോ. ഷംഷീര്‍ വയലില്‍ പട്ടികയില്‍ 99ാം സ്ഥാനത്താണ്.
സമ്ബന്നരുടെ പട്ടികയില്‍ ഇടം നേടിയ മറ്റു മലയാളികള്‍: ആര്‍പി ഗ്രൂപ്പ് ഉടമ രവി പിള്ള ആസ്തി 3.1 ബില്യന്‍ ഡോളര്‍ (43ാം സ്ഥാനം), മുത്തൂറ്റ് ഫിനാന്‍സ് ഉടമ എംജി ജോര്‍ജ് മുത്തൂറ്റ്3.05 ബില്യണ്‍ (44), ഇന്‍ഫോസിസ് മുന്‍ വൈസ് ചെയര്‍മാനും ആക്‌സിലര്‍ വെഞ്ചേഴ്‌സ് ചെയര്‍മാന്‍ ക്രിസ് ഗോപാലകൃഷ്ണന്‍ 2.36 ബില്യന്‍ (55), ജെംസ് എഡ്യൂക്കേഷന്‍ ഉടമ സണ്ണി വര്‍ക്കി 2.05 ബില്യന്‍ (67), എസ് ഡി ഷിബുലാല്‍ 1.4 ബില്യണ്‍ (100).
https://www.facebook.com/Malayalivartha





















