പിണറായി വിജയന്റെ അപ്രമാദിത്വത്തിന് തിരിച്ചടി? സി.പി.എം തിരുത്തൽ രേഖയിൽ കൺട്രോളേറ്റെടുത്ത് എം.എ. ബേബി; കോഴിക്കോട്ട് പുകഞ്ഞ് ചാടി നേതാക്കൾ...

കോഴിക്കോട് നിന്നും വരുന്നത് സി.പി.ഐ(എം) ചരിത്രത്തിൽ ഇന്നേവരെ കേട്ടിട്ടില്ലാത്ത തരത്തിലുള്ള കടുത്ത ആഭ്യന്തര കലഹങ്ങളുടെ വാർത്തകളാണ്. തിരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ പാർട്ടിയെ അടിമുടി തിരുത്താൻ ചേർന്ന വിശാല സംസ്ഥാന സമിതി യോഗം ഇപ്പോൾ സംസ്ഥാന നേതൃത്വത്തിനെതിരെയുള്ള വിചാരണയായി മാറിയിരിക്കുന്നു.പാർട്ടിയിലെ അനിഷേധ്യ ശക്തിയായിരുന്ന പിണറായി വിജയന്റെ പിടി പൂർണ്ണമായും അയയുന്ന കാഴ്ചയ്ക്കാണ് കോഴിക്കോട് എ.കെ.ജി ഓഡിറ്റോറിയം സാക്ഷ്യം വഹിക്കുന്നത്.
ഇതിനിടെ, കേന്ദ്ര ഏജൻസികളെ നേരിടുന്ന പാർട്ടിയുടെ പുതിയ ശൈലി 'ഏഴാംതരം റൗഡിസമാണെന്ന്' മുൻ മന്ത്രി ജി. സുധാകരൻ പരസ്യമായി വിമർശിച്ചതോടെ സി.പി.എം അണികൾ പ്രതിരോധത്തിലായി. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അവതരിപ്പിച്ച തിരുത്തൽ റിപ്പോർട്ടിൽ സ്വന്തം ഭാര്യയുടെ പരാജയം മറച്ചുവെച്ചതിനെതിരെ കണ്ണൂരിൽ നിന്നുള്ള പ്രതിനിധികൾ തന്നെ രംഗത്തെത്തിയത് യോഗത്തെ കൂടുതൽ സംഘർഷഭരിതമാക്കിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























