വയനാട്ടിൽ പത്തൊമ്പതുകാരിയുടെ മരണം: ശരീരത്തിൽ പരിക്കുകൾ, മരണകാരണം ആന്തരിക രക്തസ്രാവമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; കുടുംബത്തിന്റെ മൊഴി തള്ളി പോലീസ് അന്വേഷണം

വയനാട് മാനന്തവാടി പേരിയയിൽ ബന്ധുവീട്ടിൽ പത്തൊമ്പതുകാരിയായ അലീനയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയേറുന്നു. മരണ കാരണം ആന്തരിക രക്തസ്രാവമാണെന്നും ശരീരത്തിൽ പരിക്കുകളുണ്ടെന്നും പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിട്ടുണ്ട്. പെൺകുട്ടി മാനസിക അസ്വാഭാവികത കാട്ടിയതിനാൽ മുറിയിൽ പൂട്ടിയിട്ടതാണെന്ന കുടുംബത്തിന്റെ മൊഴി പൂർണ്ണമായി വിശ്വാസത്തിലെടുക്കാതെ, അസ്വഭാവിക മരണത്തിന് കേസെടുത്ത മാനന്തവാടി പോലീസ് ശാസ്ത്രീയ പരിശോധനകളോടെ സമഗ്ര അന്വേഷണം ആരംഭിച്ചു...
https://www.facebook.com/Malayalivartha


























