വനാതിർത്തി പ്രദേശങ്ങളിൽ കർഷകർ നേരിടുന്ന രൂക്ഷമായ പ്രതിസന്ധികൾക്ക് ശാശ്വത പരിഹാരം; നിർണ്ണായക യോഗം നടന്നു; മന്ത്രി ഷിബു ബേബിജോൺ യോഗത്തിൽ അധ്യക്ഷത വഹിച്ചു

വനാതിർത്തി പ്രദേശങ്ങളിൽ കർഷകർ നേരിടുന്ന രൂക്ഷമായ പ്രതിസന്ധികൾക്ക് ശാശ്വത പരിഹാരം കാണുന്നതിനായുള്ള കർഷക സംഘടനാ പ്രതിനിധികളുടെ രണ്ടാം ഘട്ട യോഗം തിരുവനന്തപുരത്ത് . രാവിലെ സെക്രട്ടേറിയറ്റ് ലയം ഹാളിൽ ചേർന്ന യോഗത്തിൽ വനം വകുപ്പ് മന്ത്രി ഷിബു ബേബിജോൺ അധ്യക്ഷത വഹിച്ചു.
വിവിധ കർഷക സംഘടനകളുടെ പ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കാളികളാകും. ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം വന്യജീവി ആക്രമണ ഭീഷണി ലഘൂകരിക്കുന്നതിനായി നടപ്പിലാക്കിയ വിവിധ പദ്ധതികളും അവയുടെ പുരോഗതിയും യോഗം വിലയിരുത്തും.
കർഷക സംഘടനകളുമായി നടത്തിയ പ്രാഥമിക ചർച്ചകളുടെ തുടർച്ചയായി, വനാതിർത്തി പങ്കിടുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാർ, മലയോര മേഖലകളിൽ നിന്നുള്ള ജനപ്രതിനിധികളായ എം.പിമാർ, എം.എൽ.എമാർ, പരിസ്ഥിതി സംഘടനകൾ എന്നിവരുമായും മന്ത്രി ആശയവിനിമയം നടത്തിയിരുന്നു. വിവിധ മേഖലകളിലുള്ള ആളുകളുടെ അഭിപ്രായങ്ങൾ ക്രോഡീകരിച്ച് സമഗ്രമായ വനനയം രൂപീകരിക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. അതിന്റെ ഭാഗമായാണ് കർഷക പ്രതിനിധികളുമായി വീണ്ടും ചർച്ച നടത്തുന്നത്.
https://www.facebook.com/Malayalivartha


























