കൂടത്തായി കൊലപതാക പരമ്പരകളിലെ അന്വേഷണ പുരോഗതി വിലയിരുത്താന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പൊന്നാമറ്റം വീട്ടിലെത്തി പരിശോധന നടത്തി

കേരളം ഞെട്ടിയ കൂടത്തായി കൊലപാതക പാരമ്പരകളിലെ അന്വേഷണ പുരോഗതി വിലയിരുത്താന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ കൂടത്തായിലെത്തി. അന്വേഷണ ഉദ്യോഗസ്ഥന്‍ റൂറല്‍ എസ്.പി സൈമണിനൊപ്പമാണ് ബെഹ്‌റ പൊന്നാമറ്റം വീട്ടിലെത്തിയത്. ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഡി.ജി.പി അന്വേഷണ പുരോഗതി വിലയിരുത്തും.
ഡി.ജി.പിയുടെ സാന്നിദ്ധ്യത്തില്‍ അന്വേഷണ സംഘം ഇന്ന് പത്ത് മണിക്ക് യോഗം ചേരും. കൂടത്തായി കൂട്ടമരണത്തില്‍ ആറു കേസുകള്‍ ആറു സംഘങ്ങളായാണ് ഇനി അന്വേഷിക്കുക. അന്വേഷണം കൂടുതല്‍ സൂക്ഷ്മമായി നടത്തുന്നതിനുവേണ്ടിയാണ് ഈ തീരുമാനം.
https://www.facebook.com/Malayalivartha





















