തൃശൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു... ഡ്രൈവര്‍ പുറത്തേക്കിറങ്ങി ഓടിയതിനാല്‍ വന്‍ അപകടം ഒഴിവായി... കാര്‍ പൂര്‍ണമായും കത്തിനശിച്ചു
തൃശൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. തൃശൂര്‍ അവണൂരില്‍ ഓടിക്കൊണ്ടിരിക്കെ ഫോര്‍ഡ് കാര്‍ കത്തി നശിച്ചു. അവണൂര്‍ മണിത്തറയില്‍ ഇന്നലെ ാത്രി എട്ടരയോടെയാണ് അപകടം നടന്നത്. വണ്ടി ഓടിച്ചിരുന്ന തൃശൂര്‍ സ്വദേശി വിഷ്ണു സി ദേവ് ഓടി രക്ഷപ്പെട്ടു.
കാര്‍ പൂര്‍ണമായും കത്തി നശിച്ചു. കാര്‍ കത്തി തുടങ്ങിയപ്പോള്‍ തന്നെ ഡ്രൈവര്‍ പുറത്തേക്ക് ഇറങ്ങിയതിനാല്‍ അപകടം ഒഴിവായി.
തൃശൂര്‍ ഫയര്‍ സ്റ്റേഷനില്‍നിന്ന് ലീഡിങ് ഫയര്മാന് പോള്‍ ഡേവീഡിന്റെ നേതൃത്വത്തില്‍ സേനാംഗങ്ങള്‍ എത്തീ തീ അണച്ചു. ഷോര്‍ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് കരുതുന്നു.
https://www.facebook.com/Malayalivartha