ഹോളി ഫൈത്തിന്റെ 18 കോടിയുടെ അക്കൗണ്ടുകൾ മരവിപ്പിച്ചു; നാല് ഫ്‌ലാറ്റ് നിർമ്മാതാക്കളുടെയും സ്വത്തുക്കള്‍ കണ്ടുകെട്ടും; മരട് ഫ്‌ലാറ്റ് കേസില്‍ ബില്‍ഡേഴ്‌സിന് എതിരെ നടപടി തുടങ്ങി

മരട് ഫ്‌ലാറ്റ് കേസില്‍ ബില്‍ഡേഴ്‌സിന് എതിരെ നടപടി തുടങ്ങി. നാല് ഫ്‌ലാറ്റ് നിർമ്മാതാക്കളുടെയും സ്വത്തുക്കള്‍ കണ്ടുകെട്ടും. ക്രൈം ബ്രാഞ്ചിന്റെതാണ് നടപടി. ഹോളി ഫൈത്തിന്റെ 18 കോടിയുടെ അക്കൗണ്ടുകൾ മരവിപ്പിച്ചു. ഭൂമിയടക്കം കണ്ടുകെട്ടാൻ റവന്യു രജിസ്‌ട്രേഷൻ വകുപ്പുകൾക്ക് നിർദേശം.
അതേസമയം അനധികൃതമായി ഫ്‌ളാറ്റ് കെട്ടിപ്പൊക്കിയ കമ്ബനികളുടെ ഉടമകള്‍ ഒളിവില്‍. ആദ്യ അറസ്റ്റിന് പിന്നാലെയാണ് മറ്റ് രണ്ട് ഫ്‌ളാറ്റുകളുടെ നിര്‍മ്മാതാക്കള്‍ ഒളിവില്‍ പോയിരിക്കുന്നത്. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നതുവരെ ക്രൈംബ്രാഞ്ചിന്റെ പിടിയിലാകാതിരിക്കാനാണ് ശ്രമം. അതേസമയം ഇന്നലെ അറസ്റ്റിലായ മൂന്നുപേരെയും ഇന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.
ഹോളിഫെയ്ത്ത് നിര്‍മ്മാണക്കമ്ബനി എംഡി സാനി ഫ്രാന്‍സിസിനെ കൊച്ചിയിലെ ഓഫീസില്‍ നിന്നാണ് ക്രൈംബ്രാഞ്ച് സംഘം ഇന്നലെ കസ്റ്റഡിയിലെടുത്തത്. മരട് പഞ്ചായത്ത് മുന്‍ സെക്രട്ടറി മുഹമ്മദ് അഷ്‌റഫ്, മുന്‍ ജൂനിയര്‍ സൂപ്രണ്ട് പിഇ ജോസഫ് എന്നിവരെയും ഇതോടൊപ്പം അറസ്റ്റ് ചെയ്തിരുന്നു. അഴിമതി നിരോധന നിയമത്തിലെ വകുപ്പുകളും, വഞ്ചനാക്കുറ്റവുമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇവരെ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഇന്ന് ഹാജരാക്കും.
നാളെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടിസ് നല്‍കിയതിനു ശേഷമാണ് അന്വേഷണസംഘം പെട്ടെന്ന് അറസ്റ്റിലേക്ക് നീങ്ങിയത്. ഇതോടെ മറ്റ് ഫ്‌ളാറ്റ് നിര്‍മ്മാതാക്കളും അറസ്റ്റ് ഭീതിയിലാണ്. ആല്‍ഫാ വെഞ്ചേഴ്‌സ് ഉടമ പോള്‍ രാജ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം ജില്ലാ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. ജാമ്യാപേക്ഷ പരിഗണിക്കുന്നതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്ന് പോള്‍ രാജ് ക്രൈംബ്രാഞ്ചിനെ അറിയിച്ചിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വൈകിയാലും അറസ്റ്റിന് സാധ്യതയുണ്ട്. ചോദ്യം ചെയ്യലുമായി കമ്ബനി ഉടമകള്‍ സഹകരിക്കുന്നില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തല്‍. കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്ന് ക്രൈംബ്രാഞ്ച് മേധാവിതന്നെ പരസ്യമായി പറഞ്ഞതോടെ കമ്ബനി ഉടമകള്‍ പ്രതിസന്ധിയിലാണ്.
https://www.facebook.com/Malayalivartha






















