മരടില്‍ തീരപരിപാലന നിയമം ഫ്ളാറ്റുകള്‍ നിര്‍മിച്ച കേസില്‍ നാല് ഫ്ളാറ്റ് നിര്‍മാതാക്കള്‍ക്കെതിരേ നടപടി തുടങ്ങി... ഹോളി ഫെയ്ത്ത് ബില്‍ഡേഴ്‌സിന്റെ 18 കോടിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

മരടില്‍ തീരപരിപാലന നിയമം ഫ്ളാറ്റുകള്‍ നിര്‍മിച്ച കേസില്‍ നാല് ഫ്ളാറ്റ് നിര്‍മാതാക്കള്‍ക്കെതിരേ നടപടി തുടങ്ങി. ഇവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടും. ജ ഹോളി ഫെയ്ത്ത് ബില്‍ഡേഴ്‌സിന്റെ 18 കോടിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു.ജില്ലാ ഭരണകൂടത്തിന്റെയും ക്രൈംബ്രാഞ്ചിന്റെയും സംയുക്ത യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. ഫ്ളാറ്റ് നിര്‍മാതാക്കള്‍ക്കെതിരേ നടപടികള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായാണ് സ്വത്ത് കണ്ടുകെട്ടുന്നത്. മരടിലെ ഫ്ളാറ്റുടമകള്‍ക്ക് നഷ്ടപരിഹാരം നിര്‍മാതാക്കളില്‍നിന്ന് തന്നെ ഈടാക്കി നല്‍കാമെന്ന സുപ്രീംകോടതി വിധിയിലെ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തിലാണ് സ്വത്ത് കണ്ടെടുക്കല്‍ നടപടി.
ആരും പരാതി നല്‍കിയിട്ടില്ലാത്തതിനാല്‍ ഗോള്‍ഡന്‍ കായലോരം ഉടമയ്ക്ക് എതിരെ സ്വമേധയാ കേസെടുക്കാനും ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്. ഹോളി ഫെയ്ത്ത്, ഗോള്‍ഡന്‍ കായലോരം, ജെയിന്‍ ബില്‍ഡേഴ്‌സ്, ആല്‍ഫാ വെഞ്ചേഴ്‌സ് എന്നീ ഫ്ളാറ്റ് സമുച്ചയങ്ങളുടെ നിര്‍മാതാക്കളുടെ സ്വത്തുവകകളാണ് കണ്ടു കെട്ടുന്നത്. തുടര്‍നടപടികള്‍ തീരുമാനിക്കാന്‍ ബുധനാഴ്ച റവന്യൂ വകുപ്പിന്റെയും ക്രൈംബ്രാഞ്ചിന്റെയും സംയുക്ത യോഗം കൊച്ചിയില്‍ ചേരും. ഫ്ളാറ്റ് പൊളിക്കുന്നതിനു മന്നോടിയായി പരിസരവാസികളുടെ ആശങ്ക അകറ്റാനുള്ള യോഗവും ചേരും.
നാല് ഫ്ളാറ്റ് നിര്‍മാതാക്കളുടെയും സ്വത്ത്, ആസ്തി വകകളുടെ കണക്കെടുപ്പ് നടത്തി, എല്ലാ വിവരങ്ങളും റവന്യൂ, രജിസ്‌ട്രേഷന്‍ വകുപ്പുകളുടെ നേതൃത്വത്തില്‍ ശേഖരിച്ച് വരികയാണ്. ഭൂമിയും, ആസ്തിവകകളും കണ്ടുകെട്ടാന്‍ റവന്യൂ, രജിസ്‌ട്രേഷന്‍ വകുപ്പുകള്‍ക്ക് ക്രൈംബ്രാഞ്ച് കത്ത് നല്‍കും.
"
https://www.facebook.com/Malayalivartha






















