പുറമെ കാണുന്നപോലല്ല, ജോൺസൻ ജോളിഭ്രാന്തിൽ ഭാര്യയെ തൊഴിച്ചു താഴെയിട്ടു; സി ഐ വിരട്ടിയപ്പോൾ തിരുപ്പൂരിലേക്ക്

കൂടത്തായി കൊലപാതക പരമ്പരയിൽ എഴുതിച്ചേർക്കപ്പെടേണ്ട പേര് രക്ഷപെട്ടത് അത്ഭുതകരമായി എന്ന് തന്നെ പറയണം. മറ്റാരുമല്ല ജോളിയുടെ ഉറ്റ സുഹൃത്തും ബിഎസ്എന്‍എല്‍ ജീവനക്കാരനുമായ ജോൺസന്റെ ഭാര്യ തന്നെ . ജോൺസന്റെ ഭാര്യയെ ജോളി കൊല്ലാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട് നേരത്തെ തന്നെ പുറത്ത് വന്നതാണ്. എന്നാൽ ജോളി മാത്രമല്ല ഭാര്യയെ ജോൺസണും ജോളിയുടെ കാര്യത്തിൽ ഇടപെട്ടതിന് മർദിച്ചു അവശയാക്കിയിട്ടയുണ്ട്. ജോളിയുമായുള്ള ബന്ധത്തിന്റെ പേരിൽ വഴക്കിട്ടതിന് ജോൺസനിൽനിന്ന് ഭാര്യ നേരിട്ടത് ക്രൂരമർദനമെന്ന് വെളിപ്പെടുത്തലാണ് എപ്പോൾ പുറത്ത് വരുന്ന ആവിവരം.
ജോൺസൻ ഭാര്യയെ ചവിട്ടി നിലത്തിട്ടതിനെ തുടർന്ന് നാട്ടുകാരും ബന്ധുക്കളും ഓടിക്കൂടിയാണ് രക്ഷിച്ചത്. തുടർന്ന് പൊലീസ് കർശനമായി താക്കീത് ചെയ്തതോടെ ബിഎസ്എൻഎൽ ജീവനക്കാരനായ ജോൺസൻ ട്രാൻസ്ഫർ വാങ്ങി തിരൂപ്പൂരിലേക്കു പോവുകയായിരുന്നു. കുടുംബ സുഹൃത്തായിരുന്ന ജോളിയുടെ പെരുമാറ്റത്തിൽ സംശയം തോന്നി ജോൺസന്റെ ഭാര്യ ഇവരുമായുള്ള ബന്ധം എതിർത്തതോടെയാണ് പ്രശ്നങ്ങളുണ്ടായി തുടങ്ങിയത്. ബന്ധുക്കൾ ഇടപെട്ട് കൂടത്തായി പള്ളി വികാരിയുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിൽ ജോളി ഇവരുടെ വീട്ടിൽ വരുന്നതും ജോൺസൻ ബന്ധം തുടരുന്നതും വിലക്കിയിരുന്നു. തുടർന്ന് വീട്ടിലെത്തിയ ജോൺസൻ ഇതിന്റെ പേരിൽ ഭാര്യയെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. ഇതേ തുടർന്ന് പൊലീസ് സ്റ്റേഷനിലെത്തിയെങ്കിലും ജോൺസന്റെ ജോലി നഷ്ടമാകാതിരിക്കാൻ ഒത്തുതീർപ്പിനു തയാറാവുകയായിരുന്നെന്ന് ഭാര്യയുടെ ബന്ധുക്കൾ പറയുന്നു.
അതോടൊപ്പം തന്നെ ഇനിയൊരിക്കൽക്കൂടി ഭാര്യയെ മർദിച്ചാൽ അകത്താക്കുമെന്ന് താമരശ്ശേരി സിഐ താക്കീതു നൽകി വിട്ടയയ്ക്കുകയും ചെയ്തു. ഇതേ തുടർന്ന് ട്രാൻസ്ഫറായി തിരൂപ്പൂരിലേക്കു പോയ ജോൺസൻ വർഷങ്ങളായി കുടുംബത്തെ തിരിഞ്ഞുനോക്കാറുണ്ടായിരുന്നില്ലെന്നും പറയുന്നു. അധ്യാപികയായ ഭാര്യയുടെ ശമ്പളംകൊണ്ടാണ് 2 മക്കളുടെയും പഠനമുൾപ്പെടെ നടത്തി വന്നത്. ഈയിടെ ജോളി അറസ്റ്റിലാവുകയും പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയും ചെയ്തതോടെ ജോൺസൻ വീട്ടിലെത്തി ഭാര്യയോട് മാപ്പപേക്ഷിക്കുകയും ചെയ്തു. കോടഞ്ചേരി പുലിക്കയത്തെ അക്കാദമിയിലാണ് ജോൺസന്റെയും ജോളിയുടെയും മക്കൾ നീന്തൽ പഠിച്ചിരുന്നത് തന്നെ. ഇവിടെവച്ചാണ് ഇരുവരും പരിചയത്തിലാകുന്നതും പിന്നീടിത് കുടുംബങ്ങളുടെ സൗഹൃദമായി മാറുകയും ചെയ്തു. വിനോദയാത്രയ്ക്കിടെ ജോളി തന്നെ വധിക്കാൻ ശ്രമിച്ചിരുന്നെന്ന വെളിപ്പെടുത്തൽകൂടി വന്നതോടെ ജോൺസന്റെ ഭാര്യ മാനസികമായി തളർന്ന അവസ്ഥയിലാണെന്നും ബന്ധുക്കൾ പറയുന്നു.
അതോടൊപ്പം തന്നെ ജോൺസന്റെ ഭാര്യയെ ഭക്ഷണത്തില്‍ വിഷം ചേർത്താണ് ജോളി കൊല്ലാന്‍ ശ്രമിച്ചത്. ജോണ്‍സണും ജോളിക്കും തമ്മില്‍ അസാധാരണ അടുപ്പം നില നിന്നിരുന്നതായും ജോണ്‍സണെ മൂന്നാം വിവാഹം കഴിക്കാന്‍ ജോളി തീരുമാനമെടുക്കുകയും ചെയ്തിരുന്നു. ഇതിനായി ജോണ്‍സന്റെ ഭാര്യയേയും തന്റെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെയും കൊല്ലാനായിരുന്നു പദ്ധതിയെന്നാണ് ജോളി മൊഴി നല്‍കിയിരുന്നത് തന്നെ. ജോണ്‍സന്റെ കുടുംബവും ജോളിയുടെ കുടുംബവും തമ്മില്‍ സുഹൃദ് ബന്ധം നില നിന്നിരുന്നതും ഇരു കുടുംബങ്ങളും ചേര്‍ന്ന് വിനോദയാത്രയൂം മറ്റും നടത്താറും പതിവുണ്ടായിരുന്നു. ഇത്തരം യാത്രകളില്‍ പോലും ജോളി ജോണ്‍സണുമായി പരിധിവിട്ട് അടുത്തിരുന്നതായിരിക്കാം ജോൺസന്റെ ഭാര്യയെ ചൊടിപ്പിച്ചത്. എന്നാൽ അത് എതിർത്തതിന്റെ പേരിൽ നേരിടേണ്ടി വന്നതോ ക്രൂര മർദ്ദനവും.
https://www.facebook.com/Malayalivartha






















