എം.ജി യൂണിവേഴ്‌സിറ്റിയില്‍ ഉറ്റവര്‍ക്കും ഉടയവര്‍ക്കും മാര്‍ക്ക് ദാനം നല്‍കി ഉന്നത വിദ്യാഭ്യാസമന്ത്രി കെ.ടി ജലീലില്‍ വിവാദമായതിന് പിന്നാലെ കോന്നിയിലെ സി.പി.എം സ്ഥാനാര്‍ത്ഥിയുടെ പ്ലസ്ടുവും വിവാദത്തില്‍

എം.ജി യൂണിവേഴ്‌സിറ്റിയില്‍ ഉറ്റവര്‍ക്കും ഉടയവര്‍ക്കും മാര്‍ക്ക് ദാനം നല്‍കി ഉന്നത വിദ്യാഭ്യാസമന്ത്രി കെ.ടി ജലീലില്‍ വിവാദമായതിന് പിന്നാലെ കോന്നിയിലെ സി.പി.എം സ്ഥാനാര്‍ത്ഥിയുടെ പ്ലസ്ടുവും വിവാദത്തില്‍. കോന്നി നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന അഡ്വ.കെ. യു. ജനീഷ് കുമാര്‍ സമര്‍പ്പിച്ചിരിക്കുന്ന സത്യവാങ്മൂലത്തിലാണ് പ്ലസ് ടു കൊമേഴ്‌സ് എംജി യൂണിവേഴ്‌സിറ്റി എന്നെഴുതി വച്ചിരിക്കുന്നത്. അദ്ദേഹം 1998 ല്‍ പത്താംക്ലാസ് പാസായെന്ന് രേഖപ്പെടുത്തിയതിന് തൊട്ടു പിന്നാലെ 2000 ല്‍ പ്ലസ് ടു കൊമേഴ്‌സ് എംജി യൂണിവേഴ്‌സിറ്റി എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. 2010 ല്‍ എല്‍.എല്‍.ബി ബിരുദം കര്‍ണാടകയിലെ ഗുല്‍ബര്‍ഗ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് നേടി എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. അഡ്വ. ജനീഷ് കുമാര്‍ എന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. അദ്ദേഹത്തിന്റെ ഈ സത്യവാങ്മൂലം സാക്ഷ്യപ്പെടുത്തിയിരിക്കുന്നതും ഒരു വക്കീല്‍ തന്നെ.
എം.ജി യൂണിവേഴ്‌സിറ്റിയില്‍ മാര്‍ക്ക് ദാനത്തിനും അക്കാദമിക് കലണ്ടര്‍ മാറ്റുന്നതിനും അടക്കം കെ.ടി ജലീലിന്റെ ഓഫീസ് ഇടപെട്ടെന്ന രേഖകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് കോന്നിയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ വിചിത്രമായ സത്യവാങ്മൂലം. പരീക്ഷാ മൂല്യനിര്‍ണയത്തിലും കെ.ടി ജലീലിന്റെ ഓഫീസ് ഇടപെട്ടെന്ന ആരോപണവും ശക്തമാണ്. കോന്നിയിലെ ഡി.വൈ.എഫ്.ഐ നേതാവായ ജനീഷ് കുമാര്‍ തന്റെ സത്യവാങ്മൂലത്തിലെ കാര്യങ്ങളെ കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഹയര്‍സെക്കന്‍ഡറി ബോര്‍ഡിന് കീഴിലാണ് പ്ലസ്ടു ഉള്ളത്. അത് അദ്ദേഹം തെറ്റായി രേഖപ്പെടുത്തിയതായിരിക്കാനാണ് സാധ്യത. അതേസമയം നാമനിര്‍ദ്ദേശ പത്രിക പോലും സൂഷ്മമായി പൂരിപ്പിക്കാനറിയാത്ത സ്ഥാനാര്‍ത്ഥി എം.എല്‍.എ ആയാല്‍ എന്താകും സ്ഥിതിയെന്ന് യു.ഡി.എഫും എന്‍.ഡി.എയും ചോദിക്കുന്നു.

എം.ജി സര്‍വ്വകലാശാലയിലെ മാര്‍ക്ക് ദാനത്തില്‍ ഉന്നതവിദ്യാഭ്യാസമന്ത്രി കെ.ടി ജലീലിന്റെ വാദം കളവാണെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നതിനാല്‍ അദ്ദേഹം രാജിവയ്ക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. എം.ജി യൂണിവേഴ്‌സിറ്റിയിലെ മാര്‍ക്ക് ദാനം അടക്കമുള്ള ക്രമക്കേടുകളും ജനീഷ് കുമാറിന്റെ പ്ലസ്ടുവും കൂടിയായപ്പോള്‍ കോന്നിയിലെ രാഷ്ട്രീയം കൊഴുപ്പിക്കാന്‍ യു.ഡി.എഫിനാകും. എന്‍.ഡി.എയും അതിനുള്ള നീക്കം തുടങ്ങിയിട്ടുണ്ട്. എം.ജി സര്‍വ്വകലാശാലയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയാണ് നടക്കുന്നതെന്നാണ് കോണ്‍ഗ്രസ് ആറോപിക്കുന്നത്. 140 കുട്ടികള്‍ക്കാണ് മാര്‍ക്ക് കൂട്ടി നല്‍കിയത്. മന്ത്രിയുടെ അറിവോടെ അദാലത്തിലാണ് തട്ടിപ്പ് നടന്നത്. എന്നാല്‍ അദാലത്തിലാണ് മാര്‍ക്ക് നല്‍കിയതെങ്കിലും ഉത്തരവാദിത്തം സിന്‍ഡികേറ്റിനാണെന്ന നിലപാടിലാണെന്ന് മന്ത്രി. മാര്‍ക്ക് കൂട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട 60 അപേക്ഷകള്‍ പരിഗണനയിലാണ്. അതിനാല്‍ കോന്നി അടക്കമുള്ള ഉപതെരഞ്ഞെടുപ്പുകളുടെ അവസാന ലാപ്പില്‍ എല്‍.ഡി.എഫ് വെള്ളംകുടിക്കും.

ഏത് ചട്ടം അനുസരിച്ചാണ് മാര്‍ക്ക് കൂട്ടി നല്‍കിയതെന്ന് വ്യക്തമാക്കാന്‍ മന്ത്രിയും വിസിയും തയാറാകണമെന്ന ആവശ്യം ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ യു.ഡി.എഫും എന്‍.ഡി.എയും സജീവ ചര്‍ച്ചയാക്കുന്നുണ്ട്. ഇക്കാര്യത്തില്‍ മന്ത്രിയും സിന്‍ഡിക്കേറ്റും പറയുന്നത് കള്ളമാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. എം.ജി. സര്‍വകലാശാലയില്‍ ബി.ടെക് വിദ്യാര്‍ഥികള്‍ക്കു മാര്‍ക്ക് ദാനം ചെയ്തതില്‍ മന്ത്രി കെ.ടി. ജലീലും പഴ്‌സണല്‍ സ്റ്റാഫും വഴിവിട്ട് ഇടപൈട്ടെന്ന് കഴിഞ്ഞ ദിവസമാണ് പ്രതിപക്ഷനേതാവ് വെളിപ്പെടുത്തിയത്. മന്ത്രി രാജിവച്ചു ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരുന്നു. ന്‍.എസ്.എസ് വോളന്റിയറായതിനാല്‍ അധികമാര്‍ക്ക് അനുവദിക്കണമെന്നാണ് വിദ്യാര്‍ത്ഥി ആവശ്യപ്പെട്ടത്. ആദ്യം വെയിറ്റേജ് മാര്‍ക്ക് നല്‍കിയതിനാല്‍ വീണ്ടും നല്‍കാന്‍ ചട്ടമില്ലെന്ന് വ്യക്തമാക്കി ജോയിന്റ് രജിസ്ട്രാറും വൈസ് ചാന്‍സലറും ഈ വിദ്യാര്‍ത്ഥിയുടെ അപേക്ഷ തള്ളിയിരുന്നു. പ്‌ക്ഷെ, മന്ത്രി കെ.ടി ജലീലിന്റെ െ്രെപവറ്റ് സെക്രട്ടറി അദാലത്തില്‍ പങ്കെടുത്താണ് തിരിമറി നടത്തിയത്. അദാലത്തിലൂടെ മാര്‍ക്ക് കൂട്ടാന്‍ അധികാരമില്ലെന്നു സര്‍വകലാശാല ചൂണ്ടിക്കാട്ടിയതോടെ സിന്‍ഡിക്കേറ്റില്‍ ഔട്ട് ഓഫ് അജന്‍ഡയായാണ് ഇക്കാര്യം അവതരിപ്പിച്ചത്.
https://www.facebook.com/Malayalivartha






















