വിവാഹത്തിന് ഏതാനും മാസങ്ങൾ മാത്രം... പ്രതിശ്രുത വരനെതിരെ ബലാത്സംഗ കേസ് നല്‍കി യുവതി; തിരുവനന്തപുരം തമ്ബാനൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തിയ യുവതി രണ്ട് ദിവസം മുന്‍പ് രാത്രിയില്‍ യുവതിയ്ക്കൊപ്പമെടുത്ത സെല്‍ഫി കാണിച്ചതോടെ പോലീസ്‌കാർക്കും സംശയം; ഒടുക്കം പുറത്ത് വന്ന വിചിത്ര സംഭവത്തിൽ ഞെട്ടി പോലീസ്

കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം തമ്ബാനൂര്‍ പൊലീസ് സ്റ്റേഷനില്‍ ചൊവ്വാഴ്ചയാണ് 27കാരി പരാതി നല്‍കിയത്. ഡിസംബറില്‍ വിവാഹം കഴിക്കാനിരിക്കുകയായിരുന്നു ഇരുവരും. പരാതി ലഭിച്ച പൊലീസ് പീഡനക്കുറ്റം ചുമത്തി 31കാരനെ അറസ്റ്റ് ചെയ്തു. എന്നാല്‍ രണ്ട് ദിവസം മുന്‍പ് രാത്രിയില്‍ യുവതിയ്ക്കൊപ്പമെടുത്ത സെല്‍ഫി കാണിച്ചതോടെയാണ് പൊലീസിന് പരാതിയില്‍ സംശയം തോന്നി. ഇരുവരും ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവരാണെന്ന് തമ്ബാനൂര്‍ പൊലീസ് പറയുന്നു. ഈ വര്‍ഷം ഏപ്രിലിലാണ് ഇരുവരുടേയും വിവാഹനിശ്ചയിച്ചിരുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സൗന്ദര്യപ്പിണക്കത്തിന്റെ പേരിലാണ് പ്രതിശ്രുത വരനെതിരെ യുവതി ഇത്തരത്തിലൊരു പരാതി നല്‍കിയതെന്ന് പൊലീസിന് മനസിലായി. ഇരുവരുടേയും വിവാഹനിശ്ചയം ഡിസംബറില്‍ കഴിഞ്ഞതാണെന്നും പിണങ്ങിയതിനെ തുടര്‍ന്ന് ഫോണ്‍ എടുക്കാത്തതിന്റെ ദേഷ്യത്തിലാണ് പരാതി നല്‍കിയതെന്നും കണ്ടെത്തി.
പരാതി നല്‍കുന്നതിന് തൊട്ടുമുന്‍പുള്ള ദിവസമാണ് ഇരുവരും തമ്മില്‍ തര്‍ക്കിക്കുന്നത്. തുടര്‍ന്ന് യുവതിയെ വിവാഹം കഴിക്കില്ലെന്ന് യുവാവ് പറഞ്ഞു. അന്നു മുഴുവന്‍ യുവാവിനെ ഫോണ്‍ വിളിച്ചെങ്കിലും എടുത്തില്ല. ഇതോടെയാണ് യുവതി പീഡന പരാതി നല്‍കിയത്. അപ്പോഴത്തെ ദേഷ്യത്തിനാണ് യുവതി പരാതി നല്‍കിയതെന്നും പിന്നീട് ഇതിന്റെ പേരില്‍ കുറ്റബോധമുണ്ടായെന്നും പൊലീസ് പറയുന്നു. അതേസമയം ഇരുവരും പിണങ്ങിയ കാര്യം രണ്ടു വീട്ടുകാരും അറിഞ്ഞിരുന്നില്ല. യുവാവിനെ അറസ്റ്റ് ചെയ്തതോടെയാണ് സംഭവം അറിഞ്ഞത്.
https://www.facebook.com/Malayalivartha






















