ഫിറോസിനെതിരെ കേസെടുത്ത വനിതാ കമ്മിഷനെ പിരിച്ചുവിടണം; ഫിറോസ് കുന്നംപറമ്ബിലിനെ പരസ്യമായി പിന്തുണച്ച് എം പി രമ്യ ഹരിദാസ്

ഫിറോസ് കുന്നംപറമ്ബിലിനെ പരസ്യമായി പിന്തുണച്ച് എം പി രമ്യ ഹരിദാസ്. സോഷ്യല്‍മീഡിയയിലൂടെ സ്ത്രീത്വത്തെ അധിക്ഷേപിച്ച് പരാമര്‍ശം നടത്തിയെന്ന ആരോപണം നേരിടുന്ന വ്യക്തിക്കാണ് രമ്യ ഹരിദാസ് പിൻന്തുണച്ചിരിക്കുന്നത്. സംഭവത്തില്‍ ഫിറോസിനെതിരെ കേസെടുത്ത വനിതാ കമ്മിഷനെ പിരിച്ചുവിടണമെന്നും രമ്യ ഹരിദാസ് ആവശ്യപ്പെടുകയുണ്ടായി.
എന്നാൽ ഒരു പെണ്‍കുട്ടിയെ പറഞ്ഞതിലൂടെ സംസ്ഥാനത്തെ മുഴുവന്‍ സ്ത്രീകളെയുമാണ് ഫിറോസ് അപമാനിച്ചതെന്ന് വനിതാ കമിഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ പറയുകയുണ്ടായി. പൊലീസ് എത്രയും വേഗം നടപടിയെടുക്കണമെന്നും സ്ത്രീകളെ ഇത്രയും വൃത്തികെട്ട രീതിയില്‍ അഭിസംബോധന ചെയ്യാന്‍ പാടില്ലെന്നും ഇത്തരക്കാരെ സമൂഹം ഒറ്റപ്പെടുത്തണമെന്നും കമ്മീഷന്‍ വ്യക്തമാക്കി . എന്നാൽ അദ്ദേഹത്തെ പിന്തുണയ്ക്കുന്ന നിലപാടാണ് രമ്യ എടുത്തിരിക്കുന്നത്.
https://www.facebook.com/Malayalivartha






















