ഇന്ത്യ മുന്നേറുകയാണത്രെ; നാണമില്ലാത്തവന്റെ ആസനത്തിൽ ഒരു ആല് കൂടി മുളച്ചിരിക്കുന്നു; മോദി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി വിഎസ്

കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കേരള ഭരണ പരിഷ്‌കാര കമ്മിഷൻ ചെയർമാൻ വിഎസ് അച്യുതാനന്ദൻ. ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ 102ാം സ്ഥാനത്തായതടക്കം നിരവധി കാര്യങ്ങൾ ചൂണ്ടിക്കാണിച്ചാണ് സർക്കാരിനെതിരെ വിഎസ് വിമർശനം ഉന്നയിച്ചിരിക്കുന്നത്.
"നാണമില്ലാത്തവന്റെ ആസനത്തിൽ ഒരു ആല് കൂടി മുളച്ചിരിക്കുന്നു," എന്നാണ് ആഗോള പട്ടിണി സൂചികയിലെ ഇന്ത്യയുടെ സ്ഥാനം പരാമർശിച്ച് വിഎസ് വിമർശിചിരിക്കുന്നത്. ഇനി പാക്കിസ്ഥാനിലേക്ക് പോകാൻ ആക്രോശിച്ചാൽ പട്ടിണിപ്പാവങ്ങൾ ആ ആക്രോശം സസന്തോഷം സ്വീകരിക്കുമെന്നും വിഎസ് ഫെയ്സ്ബുക് പോസ്റ്റിൽ പറയുന്നു.
വിഎസിന്റെ ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ;
ഇന്ത്യ മുന്നേറുകയാണത്രെ! നാണമില്ലാത്തവന്‍റെ ആസനത്തില്‍ ഒരു ആല് കൂടി മുളച്ചിരിക്കുന്നു. ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യക്ക് സ്ഥാനക്കയറ്റം കിട്ടി എന്നാണ് പുതിയ വാര്‍ത്ത. പാക്കിസ്ഥാനെയും പിന്തള്ളി ഇന്ത്യ നൂറ്റി രണ്ടാം സ്ഥാനത്തെത്തിയിരിക്കുന്നു. അച്ഛേ ദിന്‍ വന്നുകഴിഞ്ഞു. ഇനിയും പാക്കിസ്ഥാനിലേക്ക് പോകാന്‍ ആക്രോശിച്ചാല്‍ പട്ടിണിപ്പാവങ്ങള്‍ സസന്തോഷം ആ ആക്രോശം സ്വീകരിക്കാനിടയുണ്ട്. ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് കുത്തനെ ഇടിയാന്‍ പോവുകയാണെന്ന മുന്നറിയിപ്പ് ലോകബാങ്ക് നല്‍കിക്കഴിഞ്ഞു. ഗ്രാമീണ സമ്പദ് വ്യവസ്ഥ തകര്‍ന്നതും തൊഴിലില്ലായ്മ ഉയര്‍ന്നതുമാണത്രെ കാരണം. ലോക ബാങ്ക് പറഞ്ഞിട്ടൊന്നും വേണ്ട, ഇന്ത്യക്കാര്‍ ഇക്കാര്യം അറിയാന്‍. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളെ ഊറ്റിപ്പിഴിഞ്ഞ് അദാനിമാര്‍ക്കും അംബാനിമാര്‍ക്കും സമര്‍പ്പിക്കുന്നതില്‍ മാത്രമാണ് ശ്രദ്ധിക്കുന്നത്. നോട്ട് നിരോധനവും ജിഎസ്ടിയും വരുത്തിവെച്ച വിന ഭീതിദമാണ്. സാമ്പത്തിക വളര്‍ച്ചാ നിരക്ക് ഏതാണ്ട് അഞ്ച് ശതമാനത്തിലേക്ക് കൂപ്പുകുത്തുമെന്നാണ് കണക്കുകള്‍ പറയുന്നത്. ഇതിനിടയിലും രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് വീരവാദം മുഴക്കിയും, ശബരിമലയില്‍ കയറാന്‍ വരുന്ന സ്ത്രീകളെ തല്ലിയോടിച്ചും നടത്തുന്ന ആ പൊറാട്ട് നാടകത്തിലൂടെ കര്‍ഷകരുടേയും തൊഴിലാളികളുടേയും നിലനില്‍പ്പിനായുള്ള പോരാട്ടത്തെ തകര്‍ക്കാമെന്നത് വ്യാമോഹം മാത്രമാണ് എന്നും വിഎസ് ഫേസ്ബുക്കിലൂടെ വിമർശിച്ചു.
ആഗോള പട്ടിണി സൂചിക 2019 ൽ ഇന്ത്യക്ക് 102ാം സ്ഥാനമാണ്. കഴിഞ്ഞ വർഷം 119 രാജ്യങ്ങളിൽ 103ാം സ്ഥാനത്തായിരുന്നു ഇന്ത്യ. ഇക്കുറി 117 രാജ്യങ്ങളിൽ 102ാം സ്ഥാനത്താണ്. ഇന്ത്യയിൽ സ്ഥിതി വളരെ ഗുരുതരമാണെന്നാണ് കണക്ക് സൂചിപ്പിക്കുന്നത്. കഴിഞ്ഞ വർഷം അയൽരാജ്യങ്ങളിൽ പാക്കിസ്ഥാൻ ഇന്ത്യക്ക് പുറകിലായിരുന്നു. എന്നാൽ ഇവരും ഇക്കുറി മുന്നിലെത്തിയതോടെ ഇന്ത്യയായി ഏറ്റവും പുറകിൽ. 106ാം സ്ഥാനത്തായിരുന്ന പാക്കിസ്ഥാൻ ഇപ്പോൾ 94ാം സ്ഥാനത്താണ്.
വന്‍ വികസനങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യ മുന്നോട്ട് കുതിക്കുമ്പോഴും, പട്ടിണി കിടക്കുന്നവരുടെ എണ്ണം രാജ്യത്ത് വലിയ തോതില്‍ വര്‍ദ്ധിക്കുന്നുവെന്നാണ് ഇത് ചൂണ്ടിക്കാട്ടുന്നത്. 2017 ൽ നൂറാം സ്ഥാനത്തായിരുന്ന ഇന്ത്യയുടെ നിലയിൽ വലിയ മാറ്റങ്ങളൊന്നും സമീപകാലത്ത് ഉണ്ടായില്ലെന്നതാണ് ഇത് സൂചിപ്പിക്കുന്നത്.
പ്രമുഖ എന്‍ജിഒ സംഘടനയായ വെല്‍ത്ത് ഹങ്കര്‍ ഹൈലൈഫാണ് കണക്ക് പുറത്ത് വിട്ടത്. 14ാമത്തെ വര്‍ഷമാണ് ആഗോള പട്ടിണി സൂചിക പുറത്തുവരുന്നത്. പോഷകാഹരക്കുറവ്, ശിശു മരണനിരക്ക്, ശരീരശോഷണം, വിളര്‍ച്ച എന്നീ സൂചകങ്ങള്‍ അടിസ്ഥാനമാക്കിയുള്ളതാണ് ഈ പട്ടിക.
https://www.facebook.com/Malayalivartha























