Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..


ചൂടിനും വൈദ്യുതി ദൗർലഭ്യത്തിനും ആശ്വാസമായി കൂടുതൽ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്..നാളെ മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..


ഇന്ത്യ–പാക്ക് നാവികകപ്പലുകൾ കൂട്ടിയിടിച്ചു..അടിയന്തര നീക്കവുമായി രാജ്യം..പാക്കിസ്ഥാൻ പ്രതിനിധിയെ വിളിച്ചുവരുത്തി..അതീവജാഗ്രതയോടെ രാജ്യം..

സവര്‍ണനെ മുഖ്യമന്ത്രിയാക്കാന്‍ എന്‍.എസ്.എസ് ശ്രമം തുടങ്ങി; ജാതി പറഞ്ഞുള്ള വോട്ടുപിടുത്തം കേരളത്തെ ഭ്രാന്താലയമാക്കും; എൻഎസ്എസിനെതിരെ രൂക്ഷ വിമർശനവുമായി എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍

17 OCTOBER 2019 05:26 PM IST
മലയാളി വാര്‍ത്ത

എൻഎസ്എസിനെതിരെ രൂക്ഷ വിമർശനവുമായി എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എന്‍.എസ്.എസിന്റെ പ്രവൃത്തികള്‍ ജാതിവിദ്വേഷത്തിന് ഇടയാക്കുന്നതാണെന്ന് വെള്ളാപ്പള്ളി ആഞ്ഞടിച്ചു. ജാതി പറഞ്ഞുള്ള വോട്ടുപിടുത്തം കേരളത്തെ ഭ്രാന്താലയമാക്കുമെന്നും ജാതീയധ്രുവീകരണമുണ്ടാക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

എന്‍.എസ്.എസിന്റെ പ്രവൃത്തികള്‍ കേരളത്തില്‍ ജാതിവിദ്വേഷത്തിന് ഇടയാക്കും. അവരുടെ നേതൃത്വത്തിന് കാടന്‍ ചിന്തകളാണുള്ളത്. ഈഴവസമുദായത്തോട് അവര്‍ക്ക് എന്നും അവഗണനയാണ്. ഈഴവവിരോധവും എവിടെയും ഈഴവനെ തകര്‍ക്കുക എന്നതുമാത്രമാണ് എന്‍.എസ്.എസിന്റെ ലക്ഷ്യമെന്നും ഒരാള്‍ ഇങ്ങനെ വോട്ട് ചോദിച്ച്‌ ഇറങ്ങിയാല്‍ മറ്റുള്ളവരും ഇറങ്ങില്ലേ എന്നും വെള്ളാപ്പള്ളി ചോദിച്ചു. എന്‍.എസ്.എസ്. നേതൃത്വത്തിന് പ്രത്യേക അജണ്ടയാണുള്ളത്. എല്ലായിടത്തും അവര്‍ക്ക് സവര്‍ണരെ പ്രതിഷ്ഠിക്കണം. അവര്‍ണര്‍ക്ക് ഒന്നും നല്‍കുന്നില്ല. എല്ലാം നേടിയിട്ട് ഒന്നും കിട്ടിയിട്ടില്ലെന്ന് പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുകയാണെന്നും എന്‍.എസ്.എസ്. നേതൃത്വത്തിന് ഭ്രാന്ത് പിടിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഒരു ഈഴവന്‍ മുഖ്യമന്ത്രിയായാല്‍ അദ്ദേഹത്തെ തേജോവധം ചെയ്യുന്നവരാണ് എന്‍.എസ്.എസ് . ആര്‍.ശങ്കറും വി.എസ്.അച്യുതാനന്ദനും പിണറായി വിജയനുമെല്ലാം മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഇത്തരത്തിലുള്ള തേജോവധം കണ്ടതാനിന്നും അദ്ദേഹം പറഞ്ഞു. ഒരു സവര്‍ണനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കങ്ങള്‍ ഇപ്പോഴേ നടത്തുന്നു. എന്തും പറയാമെന്നും ആരുടെയും തലയില്‍ കയറാമെന്നും എന്‍.എസ്.എസ്. കരുതേണ്ട. അത് നല്ലതല്ല. കേരളസമൂഹം ഈ മാടമ്ബിത്തരം എല്ലാ കാലവും സഹിക്കില്ല. ശരിദൂരവും സമദൂരവുമെല്ലാം എന്‍.എസ്.എസിന്റെ അടവുനയമാണെന്നും അവര്‍ യു.ഡി.എഫിനൊപ്പമാണെന്ന് വ്യക്തമാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ഈ ഉപതിരഞ്ഞെടുപ്പ് പ്രസക്തമല്ലെന്നും അതിനാല്‍ ആര്‍ക്കും പിന്തുണ നല്‍കേണ്ടെന്നും നിഷ്പക്ഷ നിലപാട് സ്വീകരിക്കണെന്നാണ് എസ്.എന്‍.ഡി.പി.യുടെ വിലയിരുത്തലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

അതേസമയം യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് വേണ്ടി വോട്ട് ചെയ്യണമെന്ന ആഹ്വാനവുമായി പരസ്യ പ്രചാരണത്തിനിറങ്ങിയ എൻ.എസ്.എസ് നിലപാടിനെതിരെ ബി.ജെ.പി നേതാവും നേമം എം.എൽ.എയുമായ ഒ.രാജഗോപാൽ രംഗത്തെത്തി. ജാതി-മത സംഘടനകൾ ഒരു പാർട്ടിക്ക് മാത്രം വോട്ടഭ്യത്ഥിക്കുന്നത് നിയമവിരുദ്ധമാണെന്നും അതിനവർക്ക് അവകാശമില്ലെന്നും രാജഗോപാല്‍ പറഞ്ഞു.

എന്‍എസ്‌എസ് വട്ടിയൂര്‍ക്കാവില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി വോട്ടുചോദിച്ച്‌ പരസ്യമായി രംഗത്തുവന്ന പശ്ചാത്തലത്തിലാണ് രാജഗോപാലിന്റെ പ്രതികരണം. സമുദായസംഘടനകള്‍ ഇന്നവര്‍ക്ക് വോട്ടുചെയ്യണമെന്ന് ആഹ്വാനം നല്‍കുന്നത് നിയമവിരുദ്ധമാണ്. എന്നാല്‍ വ്യക്തിപരമായി ആവശ്യപ്പെടാമെന്നും രാജഗോപാല്‍ പറഞ്ഞു. ബിജെപി നേതാക്കള്‍ എന്തു പറയുന്നു എന്നതല്ല, നിയമവശമാണ് താന്‍ ചൂണ്ടിക്കാട്ടിയത്. ഈ തെരഞ്ഞെടുപ്പിലും ശബരിമല പ്രധാന വിഷയമാണ്. ഈ ഉപതെരഞ്ഞെടുപ്പിന് ശേഷം തനിക്കൊപ്പം ഒരു ബിജെപി എംഎല്‍എ കൂടി ഉണ്ടാകുമെന്ന ശുഭപ്രതീക്ഷയിലാണെന്നും രാജഗോപാല്‍ പറഞ്ഞു.

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സീബ്ര ക്രോസിങ് ഉപയോഗിക്കാത്ത കാല്‍നടയാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്  (44 minutes ago)

ഒറ്റപ്പാലത്ത് സ്വകാര്യ ബസ് ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു  (57 minutes ago)

ചെന്നിത്തലയുടെ യുഎസ് യാത്രയ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കേസ്  (1 hour ago)

പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കവെ 3 വയസ്സുകാരനെ കാണാതായി  (2 hours ago)

എല്ലാം വിവേകിന്റെ ശാപം! voice record പുറത്തുവിടാൻ സ്വപ്ന..! മാഡം കമലയും ED മുന്നിൽ; റിയാസിനെ വിറപ്പിച്ച് രാഹുൽ"  (2 hours ago)

സൗദിയിൽ ALERT പുറത്തിറങ്ങരുത്ത്..യുദ്ധം വിമാനത്തിന്റെ ടയര്‍ ഊരി തെറിച്ചു ; ഇളക്കി..നിലവിളിച്ച് പ്രവാസികൾ  (2 hours ago)

റിസോര്‍ട്ടില്‍ വച്ച് യുവതിയെ കൂട്ടമാനഭംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (2 hours ago)

വല്ലവന്റെയും അടുക്കളയിൽ ക്യാമറ വയ്ക്കുന്ന ടീമാ.. അരുണിന്റെ മോങ്ങൾ വലിച്ചുകീറി മുഖ്യമന്ത്രി  (2 hours ago)

എടോ തന്റെ സൗകര്യത്തിന് ഇരുത്തിക്കല്ലേ..! അന്യന്റെ വീട്ടിന് മീതെ ഡ്രോൺ പറപ്പിച്ച ടീമാണ്..!അരുണിന്റെ മോങ്ങൽ  (2 hours ago)

എംഎല്‍എ മാത്യു കുഴല്‍നാടന്റെ വീട്ടില്‍ കയറിയ മോഷ്ടാവ് പിടിയില്‍  (2 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ മുട്ടയേറ്  (3 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (3 hours ago)

കന്നഡ നടന്‍ അനന്ത് നാഗിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം  (3 hours ago)

താമരശ്ശേരിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗൃഹനാഥനു പരുക്ക്  (4 hours ago)

കെഎസ്ഇബിയുടെ തോട്ടി തട്ടി കാല്‍നടയാത്രക്കാരിക്ക് ഗുരുതര പരുക്ക്  (4 hours ago)

Malayali Vartha Recommends