Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..


ചൂടിനും വൈദ്യുതി ദൗർലഭ്യത്തിനും ആശ്വാസമായി കൂടുതൽ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്..നാളെ മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..


ഇന്ത്യ–പാക്ക് നാവികകപ്പലുകൾ കൂട്ടിയിടിച്ചു..അടിയന്തര നീക്കവുമായി രാജ്യം..പാക്കിസ്ഥാൻ പ്രതിനിധിയെ വിളിച്ചുവരുത്തി..അതീവജാഗ്രതയോടെ രാജ്യം..

എൻ എസ് എസ് വട്ടിയൂർക്കാവിൽ കോൺഗ്രസിനെ താങ്ങിയത് എന്തിന്?;വട്ടിയൂർക്കാവിൽ യു ഡി എഫ് സ്ഥാനാർത്ഥിയെ പിന്തുണക്കാനുള്ള എൻ എസ് എസ് താലൂക്ക് യൂണിയൻ പ്രമുഖന്റെ ആഹ്വാനം ബിജെപിയിൽ സ്ഥാനാർത്ഥിത്വം കിട്ടാത്തതിനെ തുടർന്ന്

17 OCTOBER 2019 05:39 PM IST
മലയാളി വാര്‍ത്ത

വട്ടിയൂർക്കാവിൽ യു ഡി എഫ് സ്ഥാനാർത്ഥിയെ പിന്തുണക്കാനുള്ള എൻ എസ് എസ് താലൂക്ക് യൂണിയൻ പ്രമുഖന്റെ ആഹ്വാനം ബിജെപിയിൽ സ്ഥാനാർത്ഥിത്വം കിട്ടാത്തതിനെ തുടർന്ന്. 2021 ലെ പൊതു തെരഞ്ഞടുപ്പിൽ നേമം മണ്ഡലത്തിൽ നിന്നും കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കാനാണ് താലൂക്ക് പ്രമുഖൻ ശ്രമിക്കുന്നത്. ഇതിന് ശശി തരൂരും ശിവകുമാറും മോഹൻകുമാറും പിന്തുണ നൽകും. നായർ ഭൂരിപക്ഷമുള്ള മണ്ഡലമാണ് നേമം.

തനിക്ക് വട്ടിയൂർക്കാവിൽ ബിജെപി സ്ഥാനാർത്ഥിയായി അവസരം നൽകണമെന്ന് അദ്ദേഹം ബിജെ പി സംസ്ഥാന നേത്യത്വത്തോട് ആവശ്യപ്പെട്ടിരുന്നു. മുമ്പ് ഇദ്ദേഹം തദ്ദേശ സ്വയംഭരണ തെരഞ്ഞടുപ്പിൽ മത്സരിച്ചിരുന്നു. എന്നാൽ കുമ്മനത്തെയോ സുരേഷിനെയോ രംഗത്തിറക്കാൻ നേരത്തെ തീരുമാനിച്ച ബിജെപി താലൂക്ക് പ്രമുഖന്റെ ആവശ്യത്തിന് പച്ചക്കൊടി കാണിച്ചില്ലെന്നാണ് അറിയുന്നത്. അന്നു തന്നെ ബിജെപിക്കെതിരെ താൻ നീങ്ങുമെന്ന സൂചന അദ്ദേഹം നൽകിയിരുന്നു.അതു കൊണ്ടാണ് ജി. സുകുമാരൻ നായർ പോലും പരസ്യ പിന്തുണക്ക് മടിച്ചപ്പോൾ ഇദ്ദേഹം ഒരു മൂഴം നീട്ടിയെറിഞ്ഞത്. ശശിതരൂരിനെ പിന്തുണക്കാൻ പ്രമുഖൻ തീരുമാനിച്ചതും ഇങ്ങനെ തന്നെയാണ്. അതിനെതിരെ സുകുമാരൻ നായർ രംഗത്തെത്തിയിരുന്നു. സുകുമാരൻ നായർ എതിർത്തിട്ടും പ്രമുഖൻ ശശിതരൂരിനെ പിന്തുണച്ചിരുന്നു. പരസ്യ പ്രസ്താവനയുടെ പേരിൽ അദ്ദേഹവും സുകുമാരൻ നായരും തെറ്റിയതുമാണ്.

മോഹൻകുമാർ സ്ഥാനാർത്ഥിത്വം ലഭിച്ച ശേഷം ജി. സുകുമാരൻ നായരെ കണ്ടിട്ടില്ലെന്നാണ് വിവരം. മന്നം ജയന്തിക്കാണ് ഒടുവിൽ മോഹൻകുമാർ സുകുമാരൻ നായരെ കണ്ടത്. സുകുമാരൻ നായരുടെ ഭാര്യ അന്തരിച്ചപ്പോഴും മോഹൻകുമാർ അദ്ദേഹത്തിന്റെ വസതിയിലെത്തിയിരുന്നു.എന്നാൽ ഇലക്ഷന് മുമ്പ് കണ്ടില്ല. മോഹൻ കുമാർ കൃത്യമായ നിലപാടുള്ള വ്യക്തിയാണ്. സുകുമാരൻ നായർ പറയുന്നതനുസരിച്ച് ആടാൻ അദ്ദേഹത്തെ കിട്ടില്ല. മുമ്പ് മോഹൻ കുമാർ മത്സരിച്ചപ്പോഴും ഇതു തന്നെയായിരുന്നു നിലപാട്.

താലൂക്ക് പ്രമുഖന്റെ രാഷ്ട്രീയ പ്രവേശത്തോട് നേതൃത്വത്തിന് താത്പര്യമില്ല. പ്രമുഖൻ ബിജെപി സ്ഥാനാർത്ഥിയാവാൻ ശ്രമിച്ചപ്പോൾ ഇക്കാര്യം സുകുമാരൻ നായർ വ്യക്തമാക്കിയിരുന്നു. എന്നാൽ സുകുമാരൻ നായർ കർശന നിലപാട് തുടർന്നാൽ എൻ എസ് എസ് ഭാരവാഹിത്വം ഉപേക്ഷിക്കാൻ പ്രമുഖൻ തയ്യാറാണ്.

എന്നാൽ മോഹൻകുമാർ പ്രമുഖനെ കാണാൻ സമയം കണ്ടെത്തി. എം. ജി. കോളേജിനോട് ചേർന്നുള്ള ഗസ്റ്റ് ഹൗസിലായിരുന്നു കുടിക്കാഴ്ച. തിരുവനന്തപുരം താലൂക്ക് യൂണിയൻ കോൺഗ്രസിനൊപ്പം നിൽക്കുമെന്ന് താലൂക്ക് പ്രമുഖൻ ഉറപ്പു നൽകി. കൂടിക്കാഴ്ചയിൽ എൻ എസ് എസ് ഭാരവാഹികളായ ജില്ലയിലെ കോൺഗ്രസ് നേതാക്കളും പങ്കെടുത്തു.

അതിനിടെ ബി ജെ പി തിരുവനന്തപുരത്തെ എൻ എസ് എസ് പ്രമുഖനെതിരെ പെരുന്നയെ സമീപിച്ചിട്ടുണ്ട്. ജി സുകുമാരൻ നായർ കാണിക്കാത്ത താത്പര്യമാണ് പ്രമുഖൻ കാണിക്കുന്നതെന്നാണ് പരാതി. സുകുമാരൻ നായർ ഇതിന് വ്യക്തമായ മറുപടി നൽകിയിട്ടില്ല.

തിരുവനന്തപുരത്തെ പ്രമുഖ വ്യവസായിയാണ് എൻ എസ് എസ് പ്രമുഖൻ. അതിസമ്പന്നനായ അദ്ദേഹത്തിന്റെ അടുത്ത ലക്ഷ്യം എം എൽ എ ആവുക എന്നതാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സീബ്ര ക്രോസിങ് ഉപയോഗിക്കാത്ത കാല്‍നടയാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്  (44 minutes ago)

ഒറ്റപ്പാലത്ത് സ്വകാര്യ ബസ് ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു  (57 minutes ago)

ചെന്നിത്തലയുടെ യുഎസ് യാത്രയ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കേസ്  (1 hour ago)

പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കവെ 3 വയസ്സുകാരനെ കാണാതായി  (2 hours ago)

എല്ലാം വിവേകിന്റെ ശാപം! voice record പുറത്തുവിടാൻ സ്വപ്ന..! മാഡം കമലയും ED മുന്നിൽ; റിയാസിനെ വിറപ്പിച്ച് രാഹുൽ"  (2 hours ago)

സൗദിയിൽ ALERT പുറത്തിറങ്ങരുത്ത്..യുദ്ധം വിമാനത്തിന്റെ ടയര്‍ ഊരി തെറിച്ചു ; ഇളക്കി..നിലവിളിച്ച് പ്രവാസികൾ  (2 hours ago)

റിസോര്‍ട്ടില്‍ വച്ച് യുവതിയെ കൂട്ടമാനഭംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (2 hours ago)

വല്ലവന്റെയും അടുക്കളയിൽ ക്യാമറ വയ്ക്കുന്ന ടീമാ.. അരുണിന്റെ മോങ്ങൾ വലിച്ചുകീറി മുഖ്യമന്ത്രി  (2 hours ago)

എടോ തന്റെ സൗകര്യത്തിന് ഇരുത്തിക്കല്ലേ..! അന്യന്റെ വീട്ടിന് മീതെ ഡ്രോൺ പറപ്പിച്ച ടീമാണ്..!അരുണിന്റെ മോങ്ങൽ  (2 hours ago)

എംഎല്‍എ മാത്യു കുഴല്‍നാടന്റെ വീട്ടില്‍ കയറിയ മോഷ്ടാവ് പിടിയില്‍  (2 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ മുട്ടയേറ്  (3 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (3 hours ago)

കന്നഡ നടന്‍ അനന്ത് നാഗിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം  (3 hours ago)

താമരശ്ശേരിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗൃഹനാഥനു പരുക്ക്  (4 hours ago)

കെഎസ്ഇബിയുടെ തോട്ടി തട്ടി കാല്‍നടയാത്രക്കാരിക്ക് ഗുരുതര പരുക്ക്  (4 hours ago)

Malayali Vartha Recommends