കോയമ്പത്തൂരിലും ചെന്നൈയിലും ജോളി കറങ്ങിയത് വേറെ രണ്ടു പുരുഷന്മാർക്കൊപ്പമെന്ന് പുതിയ മൊഴി

ജോളിയെ ഓരോ തവണ ചോദ്യം ചെയ്യുമ്പോഴും പോലീസിന് കിട്ടുന്നത് പുതിയ പുതിയ വിവരങ്ങളാണ്. ജോളിയുടെ പല നീക്കങ്ങളുടേയും പിന്നിലെന്ത് എന്ന് പോലീസിന് ഇനിയും മനസ്സിലാക്കാനാവുന്നില്ല എന്നാണ് വിവരം . ജോളിയുടെ കോയമ്പത്തൂര്‍ യാത്രകളെ കുറിച്ച് മുന്നേ തന്നെ പോലീസിന് പല സംശയങ്ങളും ഉണ്ടായിരുന്നു. സുഹൃത്തായ ബിഎസ്എന്‍എല്‍ ജീവനക്കാരന്‍ ജോണ്‍സണെ കാണുന്നതിനായാണ് ജോളിയുടെ യാത്രകള്‍ എന്നായിരുന്നു കിട്ടിയിരുന്ന വിവരം. എന്നാല്‍ ഇപ്പോൾ പുറത്ത് വരുന്നത് മറ്റൊന്നാണ്. ജോളിയുടെ ഈ യാത്രകളില്‍ കൂടെ ഉണ്ടായിരുന്നത് വേറെ രണ്ട് പുരുഷന്മാരാണ് എന്നാണ് പുതിയ മൊഴി നൽകിയിരിക്കുന്നത്.
പതിനൊന്ന് തവണയാണ് ജോളി കോയമ്പത്തൂരിലും ചെന്നൈയിലും താമസിച്ചിട്ടുളളത്. ഈ യാത്രകളില്‍ രണ്ട് പ്രാവശ്യം ചെന്നൈയിലെ അധ്യാപകനായ സുഹൃത്താണ് ജോളിക്കൊപ്പമുണ്ടായിരുന്നത്. ജോളിയുടെ കേരളത്തിന് പുറത്തേക്കുളള യാത്രകളെ കുറിച്ച് ഫോണ്‍ രേഖകള്‍ പരിശോധിച്ചതില്‍ നിന്നുമായിരുന്നു പോലീസിന് ഈ വിവരങ്ങള്‍ കിട്ടിയത്. ജോളിക്ക് ഈ സ്ഥലങ്ങളില്‍ മറ്റാരെങ്കിലുമായി ബന്ധമുണ്ടായിരുന്നോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. പുതിയ വസ്ത്രങ്ങളും കോസ്‌മെറ്റിക് ഉല്‍പ്പന്നങ്ങളും വാങ്ങുന്നതിനുമാണ് താന്‍ കോയമ്പത്തൂരിലേക്കും ചെന്നൈയിലേക്കും പോയത് എന്നാണ് ജോളി അന്വേഷണ സംഘത്തിന് നല്‍കിയിരിക്കുന്ന പുതിയ മൊഴി. എന്നാൽ ജോളി പറയുന്നതെല്ലാം പോലീസ് അതേപോലെ വിശ്വസിക്കുന്നില്ല.
https://www.facebook.com/Malayalivartha























