Widgets Magazine
19
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..


റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..


ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..


കായംകുളം എംഎസ്എം കോളജില്‍ പ്രതിഷേധത്തിനിടെ അധ്യാപകരെയും ജീവനക്കാരനെയും മര്‍ദിച്ചെന്ന പരാതിയില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു..എഫ്‌ഐആറില്‍ ഗുരുതര ആരോപണങ്ങൾ..

നീയൊക്കെ ഇങ്ങനെ നടന്നോ... കുടുംബക്കാരെ സയനൈഡ് കൊടുത്ത് ജീവിതകാലം മുഴുവന്‍ മയക്കിക്കിടത്തിയ ജോളി ജോസഫ് സര്‍ക്കാരിനേയും പറ്റിച്ച് ലക്ഷങ്ങള്‍ സംമ്പാദിച്ചെന്ന് സംശയം; കൊല്ലപ്പെടും മുമ്പേ റോയിയുടെ പേരില്‍ വന്‍ ഇന്‍ഷുറന്‍സ് പോളിസി

03 NOVEMBER 2019 02:07 PM IST
മലയാളി വാര്‍ത്ത

കേരള പോലീസിന് അന്വേഷിച്ചിട്ടും അന്വേഷിച്ചിട്ടും പിടികിട്ടാത്ത ഒരു മനസായി കൂടത്തായി കൊലപാതക കേസിലെ ജോളി ജോസഫ് മാറുകയാണ്. 17 വര്‍ഷം കൊണ്ട് കുടുംബത്തിലെ ഓരോരുത്തരായി സ്വാഭാവിക മരണത്തിന് വിട്ട ജോളി എല്ലാവര്‍ക്കും പ്രിയങ്കരിയായിരുന്നു. നാട്ടുകാര്‍ക്ക് എന്നും സ്‌നേഹഭാജനവും അവരുടെ കുട്ടികള്‍ക്ക് മാതൃകയുമായിരുന്നു ജോളി. ജോളിയെക്കണ്ട് പഠിക്കുവെന്ന് സ്‌നേഹപൂര്‍വം മാതാപിതാക്കള്‍ ശാസിക്കുന്നത് അന്നാട്ടില്‍ പതിവാണ്. എന്നാല്‍ വ്യാജ പ്രൊഫസര്‍ ജോളിയുടെ കഥ കൊലപാതകത്തില്‍ മാത്രമല്ല സര്‍ക്കാരിനെ കബളിപ്പിക്കാനും ശ്രമിച്ചതായി തെളിയുന്നു. കൂട്ട കൊലപാതകങ്ങള്‍ക്കിടയില്‍ വന്ന് ചേരുന്ന സമ്പത്തിന് പുറമേ ഇന്‍ഷുറന്‍സ് പോളിസിയിലൂടെയും പണം നേടാന്‍ ശ്രമിച്ചിരുന്നെന്ന വെളിപ്പെടുത്തലാണ് പുറത്താകുന്നത്.


കൊല്ലപ്പെടുന്നതിന്റെ ഏതാനും ദിവസം മുമ്പേ റോയി തോമസിന്റെ പേരില്‍ ഇന്‍ഷുറന്‍സ് പോളിസി എടുത്തതായ വിവരമാണ് പോലീസിന് ലഭിച്ചത്. 15 ലക്ഷം രൂപയുടെ പോളിസി എടുത്തത് സംബന്ധിച്ച് പോലീസ് അന്വേഷണം തുടങ്ങി. പണം തട്ടാന്‍ ജോളി തന്നെയാണ് ഇതും ആസൂത്രണം ചെയ്തതെന്നാണ് പ്രാഥമിക സൂചന. റോയി തോമസ് കൊല്ലപ്പെട്ട അതേ മാസം തന്നെയാണ് പോളിസിയെടുത്തത്. പോളിസിയുടമ മരണപ്പെട്ടാല്‍ ഇന്‍ഷുര്‍ ചെയ്ത സംഖ്യയുടെ മൂന്നിരട്ടി തുക കിട്ടുന്ന ട്രിപ്പിള്‍ കവര്‍ പോളിസിയാണിത്. ഇതുപ്രകാരം റോയി മരിച്ചാല്‍ നോമിനിക്ക് 45 ലക്ഷം രൂപ കിട്ടും. നോമിനിയായി ജോളിയെയും മക്കളെയുമാണ് ചേര്‍ത്തിരുന്നത്. പോളിസിയെടുക്കാനും പണം അടയ്ക്കാനുമെല്ലാം മുന്‍കൈയെടുത്തത് ജോളിയാണെന്നാണ് പോലീസിനു കിട്ടിയ പ്രാഥമികസൂചന.

ഇതുസംബന്ധിച്ച വിവരങ്ങള്‍ അടുത്ത ദിവസം തന്നെ എല്‍.ഐ.സി.യുമായി ബന്ധപ്പെട്ട് പോലീസ് ശേഖരിക്കും. റോയി മരണപ്പെട്ട ശേഷം തുക ക്ലെയിം ചെയ്യാനും ശ്രമം നടന്നിരുന്നു. റോയിയുടെ പോസ്റ്റുമോര്‍ട്ടത്തില്‍ സയനൈഡിന്റെ അംശം കണ്ടെത്തിയതിനാല്‍ മരണത്തെ ആത്മഹത്യയായാണ് അന്ന് കണക്കാക്കിയത്. അതുകൊണ്ടുതന്നെ ഇന്‍ഷുറന്‍സ് തുക കിട്ടിയില്ല.

അന്നമ്മയുടെയും ടോം തോമസിന്റെയും മരണം പോലെയാണ് ജോളി റോയിയുടെ മരണവും ആസൂത്രണം ചെയ്തതത്. റോയിയുടെ മരണകാരണം ഹൃദായാഘാതമാണെന്ന് ജോളി എല്ലാവരോടും പറഞ്ഞത്. എന്നാല്‍ റോയിയുടെ അമ്മാവന്‍ മാത്യുവിന്റെയും മറ്റും നിര്‍ബന്ധത്താല്‍ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യേണ്ടിവന്നു. ഇതോടെയാണ് ജോളിയുടെ പദ്ധതി പൊളിഞ്ഞതെന്നാണ് സംശയം.

റോയിയുടെ പേരില്‍ ജോളിയാണോ പോളിസി എടുത്തത്, പണമടച്ചത് ആര് തുടങ്ങിയ കാര്യങ്ങളാണ് പോലീസ് അന്വേഷിക്കുന്നത്. ജോളിയുടെ പങ്ക് ഇതില്‍ തെളിഞ്ഞാല്‍ റോയി വധക്കേസിലെ പ്രധാനതെളിവായി ഇതും മാറുമെന്ന പ്രതീക്ഷയിലാണ് പോലീസ്.

അതേസമയം കൂടത്തായി കൊലപാതക കേസില്‍ പ്രതികളുടെ റിമാന്‍ഡ് കാലാവധി നീട്ടിയിട്ടുണ്ട്. ജോളി ഉള്‍പ്പെടെ മൂന്ന് പേരുടെ റിമാന്‍ഡ് കാലാവധിയാണ് 14 ദിവസത്തേക്ക് നീട്ടിയത്. താമരശ്ശേരി കോടതിയാണ് റോയ് കൊലക്കേസിലെ ഒന്നാം പ്രതി ജോളി, രണ്ടാം പ്രതി മാത്യൂ, മൂന്നാം പ്രതി പ്രജു കുമാര്‍ എന്നിവരുടെ റിമാന്‍ഡ് കാലാവധി ഈ മാസം 16 വരെയാക്കികൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.

റോയ് തോമസിന്റെ കൊലപാതകത്തില്‍ സിലിയുടെ സഹോദരന്‍ സിജോയുടെ രഹസ്യമൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും. അതേ സമയം ഷാജുവിന്റെ മകള്‍ ആല്‍ഫൈന്റെ കൊലപാതകത്തില്‍ ജോളിയെ വീണ്ടും ചോദ്യം ചെയ്തു. വടകര എസ് പി ഓഫീസില്‍ വെച്ചാണ് ചോദ്യം ചെയ്തത്. നിലവില്‍ ആല്‍ഫൈന്‍ കൊലകേസിലെ പോലീസ് കസ്റ്റഡിയിലാണ് ജോളി. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിഎസ്‌സി അംഗങ്ങള്‍ക്ക് പ്രത്യേക പരിരക്ഷയില്ലെന്ന് നിയമോപദേശം  (2 hours ago)

പിഎസ്‍‍സി ചെയർമാനും അംഗങ്ങളും ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകണമെന്ന നിർദേശത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച് പിഎസ്‍‍സി  (2 hours ago)

മാസപ്പടി കേസിലെ ഇഡിയുടെ കത്തിൽ അന്വേഷണം നടത്താമെന്ന് സർക്കാരിന് നിയമോപദേശം. അന്വേഷണം ഏതെന്നു സർക്കാരിന് തീരുമാനിക്കാം  (2 hours ago)

ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകളുടെ പേരുകളില്‍ തട്ടിപ്പ് മുന്നറിയിപ്പുമായി കേരള പൊലീസ്  (2 hours ago)

ടിവി എം.ഡി ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും  (2 hours ago)

ദുബായില്‍ മലയാളി നഴ്‌സ് അന്തരിച്ചു  (2 hours ago)

ഹൈക്കോടതി അടിച്ചിറക്കി ആന്റോ 61-ാമത്തെ തടവുകാരൻ മാങ്കൂട്ടം പറഞ്ഞത് അച്ചട്ടായി..! പച്ചയ്ക്ക് തെറിവിളിച്ച് ജനം  (2 hours ago)

ആന്റോയുടെ നെഞ്ചത്ത് റീത്ത് വച്ച് സുജയ പാർവതി പക പലിശ സഹിതം കൊടുത്തു, റിപ്പോർട്ടർ TV വിടാൻ അരുൺ  (2 hours ago)

അരുൺകുമാർ ഉടൻ രാജിവയ്ക്കും. റിപ്പോർട്ടർ TV-യിൽ നിന്ന് വിട്ടിറങ്ങുന്നു..! ഇവൻ ലോക ഫ്രോഡ്.. കോടതിയിൽ ആന്റോയെ പച്ചയ്ക്ക് തിന്ന് ജനം.  (2 hours ago)

സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവാവ് ചികിത്സയ്ക്കിടെ മരിച്ചു  (2 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യത  (2 hours ago)

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് ഏകദിനം: മുഴുവന്‍ ടിക്കറ്റുകളും വിറ്റുതീര്‍ന്നു  (3 hours ago)

ജന്‍കൗശല്‍ കേന്ദ്രയുടെ ബ്രാന്‍ഡ് അംബാസഡഡറായി സഞ്ജു സാംസണ്‍  (3 hours ago)

മാസപ്പടി കേസില്‍ പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ അന്വേഷണം നടത്താമെന്ന് നിയമോപദേശം  (3 hours ago)

താലിബാന്‍ തടഞ്ഞുവച്ച ട്രാവല്‍ വ്‌ളോഗറായ മലയാളി യുവതി അരുണിമ കേരളത്തില്‍ തിരിച്ചെത്തി  (3 hours ago)

Malayali Vartha Recommends