Widgets Magazine
19
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..


റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..


ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..


കായംകുളം എംഎസ്എം കോളജില്‍ പ്രതിഷേധത്തിനിടെ അധ്യാപകരെയും ജീവനക്കാരനെയും മര്‍ദിച്ചെന്ന പരാതിയില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു..എഫ്‌ഐആറില്‍ ഗുരുതര ആരോപണങ്ങൾ..

ഞാന്‍ പോകുന്നു... എന്റെ മകനെ ഭര്‍തൃവീട്ടുകാര്‍ക്ക് വിട്ടുകൊടുക്കരുത്; ഭര്‍ത്താവിന് എന്നോട് സ്‌നേഹമോ താത്പര്യമോ ഇല്ല: ഭര്‍ത്താവും വീട്ടുകാരും ഉപദ്രവിക്കുമായിരുന്നു... വിവാഹം കഴിഞ്ഞ് നാല് വർഷം തികയാനിരിക്കെ കരമനയാറ്റിൽ ചാടി ജീവനൊടുക്കുന്നതിന് മുമ്പ് ഷാലു എഴുതിയ ആത്മഹത്യാക്കുറിപ്പ് പുറത്ത്

03 NOVEMBER 2019 03:15 PM IST
മലയാളി വാര്‍ത്ത

'ഞാന്‍ പോകുന്നു. എന്റെ മകനെ ഭര്‍തൃവീട്ടുകാര്‍ക്ക് വിട്ടുകൊടുക്കരുത്. ഭര്‍ത്താവും വീട്ടുകാരും ഉപദ്രവിക്കുമായിരുന്നു. ഭര്‍ത്താവിനു എന്നോടു ഒട്ടും സ്‌നേഹമോ താത്പര്യമോ ഇല്ല. കരമനയാറ്റിൽ ചാടി ജീവനൊടുക്കുന്നതിന് മുമ്പ് ഷാലു ആത്മഹത്യാക്കുറിപ്പിൽ എഴുതിയത് ഇങ്ങനെയായിരുന്നു. ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ ശാലുവിന്റെ ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാണ്. വിവാഹം കഴിഞ്ഞ് നാല് വർഷം തികയാനിരിക്കെയാണ് ശാലുവിന്റെ ആത്മഹത്യ. ജീവനൊടുക്കും മുമ്പ് നിരവധി ടിക് ടോക് വീഡിയോകള്‍ സ്വന്തം ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ ഷാലു പോസ്റ്റ് ചെയ്തിരുന്നു. നീ ഇല്ലെങ്കില്‍ ഞാന്‍ ഇല്ല എന്ന സൂചനകള്‍ ഈ വീഡിയോയില്‍ ഷാലു പങ്കു വയ്ക്കുകയും ചെയ്യുന്നുണ്ട്. മരണത്തിന്റെ സൂചനകൾ നൽകുന്ന വീഡിയോകളും ഇതിൽ നിറയുന്നു. പരസ്പരം നഷ്ടമാകുന്നത് വരെ ആര്‍ക്കും ആരെയും മനസിലാകില്ലെന്ന് ഒരു വീഡിയോയിൽ തലക്കെട്ടായി ശാലു പോസ്റ്റ് ചെയ്തിരുന്നു.

മകന്‍ ആരവിനെ സ്വന്തം വീട്ടില്‍ നിര്‍ത്തിയാണ് ഷാലു ജീവനൊടുക്കാൻ കരമാനയാറ്റിലേയ്ക്ക് ചാടിയത്.  മകനെ ഭര്‍തൃവീട്ടുകാര്‍ക്ക് കൈമാറരുതെന്ന് ഷാലു ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാക്കുന്നു. ഭര്‍ത്താവ് പ്രശാന്തിന്റെ ബേക്കറിയില്‍ നിന്ന് സ്‌കൂട്ടറില്‍ പോയ ശേഷം കാണാതായ ഷാലുവിനെ കാണുന്നില്ലെന്ന് പരാതി നല്‍കുന്നതും ഷാലുവിന്റെ വീട്ടുകാര്‍ തന്നെയാണ്. ആര്യനാട് നിന്നും മൂന്നു കിലോമീറ്റര്‍ അകലത്തിലാണ് ഷാലുവിന്റെ വീടും ഭര്‍ത്താവിന്റെ വീടും. ഭർത്താവിനെ സഹായിക്കാൻ ഷാലുവും കടയിൽ എത്താറുണ്ട്. കടയിൽ നിന്ന് പ്രശാന്തിനോട് മെഡിക്കൽ സ്റ്റോറിൽ പോകണമെന്നു പറഞ്ഞാണ് ടൂ വീലറുമായി ഷാലു ഇറങ്ങിയത്. ബുധനാഴ്ച രാത്രി മുതലായിരുന്നു ശാലുവിനെ കാണാതായത്.

രാത്രിയോടെ ഷാലുവിനെ പാലത്തിന് മുകളിൽ കണ്ടതായി ചിലർ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതി പുഴയിൽ ചാടിയതായി മനസ്സിലായത്. ഉഴമലയ്ക്കൽ പഞ്ചായത്തിലെ ഏലിയാവൂർ പാലത്തിൽ നിന്നാണ് യുവതി ആറ്റിലേക്ക് ചാടിയത്. തുടർന്ന് തെരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കണ്ടു കിട്ടിയിരുന്നില്ല. തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളില്‍ നിന്ന് രണ്ട് യൂണിറ്റ് സ്‌കൂബ ടീം ആണ് കഴിഞ്ഞ ദിവസം തിരച്ചിൽ നടത്തിയത്. സ്‌കൂബ ടീം നടത്തിയ തിരച്ചിലില്‍ ഏലിയാവൂര്‍ പാലത്തില്‍നിന്ന് നാല് കിലോമീറ്റര്‍ അകലെയാണു മൃതദേഹം കണ്ടെത്തിയത്. ഷാലു വന്ന സ്‌കൂട്ടര്‍ ഏലിയാവൂര്‍ പാലത്തിനു സമീപം നിര്‍ത്തിയിട്ടിരുന്നു.

ഷാലുവിന്റെ ഭര്‍ത്താവ് കഴിഞ്ഞ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായിരുന്നു. ഉഴമലയ്ക്കല്‍ പഞ്ചായത്തിലെ പുളിമൂട് ഏഴാം വാര്‍ഡില്‍ മത്സരിച്ച പ്രശാന്തിന് മൂന്നാം സ്ഥാനമേ കിട്ടിയുള്ളൂ. കോണ്‍ഗ്രസിനും ബിജെപിക്കും പിന്നിലായിരുന്നു വോട്ട് നില. രാഷ്ട്രീയത്തില്‍ സജീവമായ പ്രശാന്ത് അഡ്വക്കേറ്റുമാണ്. മോശമല്ലാത്ത സാമ്പത്തിക പശ്ചാത്തലമാണ് ഇരുവീട്ടുകാര്‍ക്കുമുള്ളത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിഎസ്‌സി അംഗങ്ങള്‍ക്ക് പ്രത്യേക പരിരക്ഷയില്ലെന്ന് നിയമോപദേശം  (2 hours ago)

പിഎസ്‍‍സി ചെയർമാനും അംഗങ്ങളും ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകണമെന്ന നിർദേശത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച് പിഎസ്‍‍സി  (2 hours ago)

മാസപ്പടി കേസിലെ ഇഡിയുടെ കത്തിൽ അന്വേഷണം നടത്താമെന്ന് സർക്കാരിന് നിയമോപദേശം. അന്വേഷണം ഏതെന്നു സർക്കാരിന് തീരുമാനിക്കാം  (2 hours ago)

ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകളുടെ പേരുകളില്‍ തട്ടിപ്പ് മുന്നറിയിപ്പുമായി കേരള പൊലീസ്  (2 hours ago)

ടിവി എം.ഡി ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും  (2 hours ago)

ദുബായില്‍ മലയാളി നഴ്‌സ് അന്തരിച്ചു  (2 hours ago)

ഹൈക്കോടതി അടിച്ചിറക്കി ആന്റോ 61-ാമത്തെ തടവുകാരൻ മാങ്കൂട്ടം പറഞ്ഞത് അച്ചട്ടായി..! പച്ചയ്ക്ക് തെറിവിളിച്ച് ജനം  (2 hours ago)

ആന്റോയുടെ നെഞ്ചത്ത് റീത്ത് വച്ച് സുജയ പാർവതി പക പലിശ സഹിതം കൊടുത്തു, റിപ്പോർട്ടർ TV വിടാൻ അരുൺ  (2 hours ago)

അരുൺകുമാർ ഉടൻ രാജിവയ്ക്കും. റിപ്പോർട്ടർ TV-യിൽ നിന്ന് വിട്ടിറങ്ങുന്നു..! ഇവൻ ലോക ഫ്രോഡ്.. കോടതിയിൽ ആന്റോയെ പച്ചയ്ക്ക് തിന്ന് ജനം.  (2 hours ago)

സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവാവ് ചികിത്സയ്ക്കിടെ മരിച്ചു  (2 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യത  (2 hours ago)

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് ഏകദിനം: മുഴുവന്‍ ടിക്കറ്റുകളും വിറ്റുതീര്‍ന്നു  (3 hours ago)

ജന്‍കൗശല്‍ കേന്ദ്രയുടെ ബ്രാന്‍ഡ് അംബാസഡഡറായി സഞ്ജു സാംസണ്‍  (3 hours ago)

മാസപ്പടി കേസില്‍ പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ അന്വേഷണം നടത്താമെന്ന് നിയമോപദേശം  (3 hours ago)

താലിബാന്‍ തടഞ്ഞുവച്ച ട്രാവല്‍ വ്‌ളോഗറായ മലയാളി യുവതി അരുണിമ കേരളത്തില്‍ തിരിച്ചെത്തി  (3 hours ago)

Malayali Vartha Recommends