Widgets Magazine
19
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..


റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..


ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..


കായംകുളം എംഎസ്എം കോളജില്‍ പ്രതിഷേധത്തിനിടെ അധ്യാപകരെയും ജീവനക്കാരനെയും മര്‍ദിച്ചെന്ന പരാതിയില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു..എഫ്‌ഐആറില്‍ ഗുരുതര ആരോപണങ്ങൾ..

കൈവിട്ട വാക്കും കളിയും... രാഷ്ട്രീയമായി ഏറെ തിരിച്ചടികള്‍ നേരിടുന്ന പാകിസ്ഥാനില്‍ അത് ക്രിക്കറ്റിലേക്കും വ്യപിക്കുന്നു; മുന്‍ ലോകോത്തര ക്രിക്കറ്റ് താരം ഇമ്രാന്‍ ഖാന്‍ ഭരിക്കുമ്പോള്‍ പാകിസ്ഥാന്‍ ക്രിക്കറ്റില്‍ കോഴ വിവാദവുമായി ശുഐബ് അക്തര്‍

03 NOVEMBER 2019 03:47 PM IST
മലയാളി വാര്‍ത്ത

ലോകം അറിയുന്ന ക്രിക്കറ്റര്‍ കൂടിയാണ് പാക്സ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇപ്പോഴിതാ ഇമ്രാന്‍ ഖാന് തലവേദനയുയര്‍ത്തി മുന്‍ പേസ്‌ബോളറുടെ വിവാദ പ്രസ്താവന. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം ഒത്തുകളിയുടെ കേന്ദ്രമായിരുന്നുവെന്നും ആരൊക്കെ എപ്പോള്‍ ഒത്തുകളിക്കുമെന്ന് അറിയാന്‍ കഴിയുമായിരുന്നില്ലെന്നും പാക്ക് മുന്‍ പേസ്‌ബോളര്‍ ശുഐബ് അക്തര്‍ പറയുന്നത്. കൂടെയുള്ളവര്‍ പോലും ഒത്തുകളിയുടെ ഭാഗമാണോയെന്ന് അറിയാന്‍ കഴിയില്ല. 2010ലെ ഒത്തുകളി വിവാദത്തെകുറിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മിക്ക മത്സരങ്ങളിലും സ്വന്തം ടീമിലെ 10 പേരെയും എതിര്‍ ടീമിലെ 11 പേരെയും തനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ആരാണ് ഒത്തുകളിക്കുക എന്നതു പോലും പറയാന്‍ കഴിയില്ല. ഒത്തുകളി നടത്തുന്നത് ഏങ്ങനെയാണെന്നും അതിനായി എന്തൊക്കെ ചെയ്തു എന്നും മുഹമ്മദ് ആസിഫ് എന്നോടു പറഞ്ഞിട്ടുണ്ട്. ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ് മത്സരത്തില്‍ ആസിഫും മുഹമ്മദ് ആമിറും കൃത്രിമം നടത്തിയെന്നു വ്യക്തമായപ്പോള്‍ ഇരുവരെയും കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാന്‍ ഞാന്‍ ശ്രമിച്ചു. പക്ഷെ അത് നടന്നില്ല. അവരുടെ ഭാവി അവര്‍തന്നെ നശിപ്പിച്ചു. ദേഷ്യം കൂടിയപ്പോള്‍ താന്‍ അന്നു ഭിത്തിയില്‍ ആഞ്ഞിടിക്കുകവരെ ചെയ്തുവെന്നും അക്തര്‍ പറയുന്നു.

2011ല്‍ ഒത്തുകളി ആരാപണം തെളിയിക്കപ്പെട്ടതിനെ തുടര്‍ന്ന് പാക്കിസ്ഥാന്‍ താരങ്ങളായ സല്‍മാന്‍ ബട്ട്, മുഹമ്മദ് ആസിഫ്, മുഹമ്മദ് ആമിര്‍ എന്നിവര്‍ക്ക് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ 5 വര്‍ഷത്തെ വിലക്ക് നല്‍കിയിരുന്നു.

2010 ല്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെ ഒന്നടങ്കം പിടിച്ചുകുലുക്കിയാണ് ഒത്തുകളി വിവാദം പുറത്തുവന്നത്. പാക് നിരയിലെ പല പ്രമുഖ താരങ്ങളും കോഴ വാങ്ങി കളിച്ചതായി രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ അന്ന് കണ്ടെത്തി. പാക്കിസ്ഥാന്റെ ഇംഗ്ലണ്ട് പര്യടനത്തിനിടെയായിരുന്നു കാര്യങ്ങള്‍ പുറംലോകമറിഞ്ഞത്. ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടിനെതിരെ നാലാം ടെസ്റ്റ് കളിക്കുമ്പോള്‍ സല്‍മാന്‍ ബട്ട്, മുഹമ്മദ് ആമിര്‍, മുഹമ്മദ് ആസിഫ് എന്നിവരുടെ പേരുകള്‍ ഒത്തുകളി വിവാദത്തില്‍ പുറത്തുവന്നു.

തുടര്‍ന്ന് ഐസിസിയുടെ അഴിമതി വിരുദ്ധ വിഭാഗം നടത്തിയ അന്വേഷണത്തില്‍ മൂവരും കുറ്റം സമ്മതിച്ചതോടെ പാക്കിസ്ഥാന്‍ ഒരിക്കല്‍ക്കൂടി ക്രിക്കറ്റില്‍ ഒറ്റപ്പെട്ടു. വര്‍ഷങ്ങള്‍ക്കിപ്പുറം അന്നത്തെ ടീമിലെ സങ്കടകരമായ അനുഭവം ഓര്‍ത്തെടുക്കുകയാണ് ശുഐബ് അക്തര്‍.

വിവരങ്ങള്‍ പുറത്തുവന്ന സമയത്ത് സഹതാരങ്ങളിലുള്ള വിശ്വാസം പൂര്‍ണമായി നഷ്ടപ്പെട്ടു. അന്യോന്യം സംശയദൃഷ്ടികളോടെ നോക്കിയ നാളുകള്‍. ഗ്രൗണ്ടില്‍ എതിരാളികള്‍ 21 പേരായിരുന്നു എന്ന തോന്നല്‍ ഇക്കാലത്ത് പിടിമുറക്കി. കാരണം ടീമില്‍ പലരുടെയും പേരുകള്‍ കോഴവിവാദത്തില്‍ മുഴങ്ങി കേട്ടിരുന്നു, അക്തര്‍ ഓര്‍ത്തെടുത്തു.

ഏതെല്ലാം മത്സരങ്ങളാണ് ഒത്തുകളിച്ചതെന്നും എങ്ങനെയാണ് അതു നടപ്പിലാക്കിയതെന്നും പര്യടനത്തിനിടെ ഒരിക്കല്‍ മുഹമ്മദ് ആസിഫ് പങ്കുവെച്ചതായി അക്തര്‍ വെളിപ്പെടുത്തി. റീവൈന്‍ഡ് വിത്ത് സമീന എന്ന ടിവി പരിപാടിയിലാണ് ശുഐബ് അക്തറിന്റെ ഏറ്റുപറച്ചില്‍. മുഹമ്മദ് ആസിഫിന്റെയും മുഹമ്മദ് ആമിറിന്റെയും പേരുകള്‍ കോഴവിവാദത്തില്‍ ഉയര്‍ന്നുകേട്ടത് ഏറെ നിരാശപ്പെടുത്തിയതായി അക്തര്‍ പറയുന്നുണ്ട്.

ഇതില്‍പ്പരം വലിയ നാണക്കേട് വരാനില്ല. ചില്ലിക്കാശിന് വേണ്ടി സ്വന്തം പ്രതിഭയും കഴിവും ഇരുവരും വിറ്റുകളഞ്ഞതായി അക്തര്‍ തുറന്നടിച്ചു. ഇതേസമയം, അഞ്ചു വര്‍ഷത്തെ വിലക്കിന് ശേഷം മുഹമ്മദ് ആമിര്‍ പാക് ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. എന്നാല്‍ മുഹമ്മദ് ആസിഫും സല്‍മാന്‍ ബട്ടും ഇനിയും ക്രിക്കറ്റില്‍ ചുവടുവെച്ചിട്ടില്ല. അടുത്തിടെ ബംഗ്ലാദേശ് ഓള്‍ റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസനെ ഐസിസി ക്രിക്കറ്റില്‍ നിന്നും വിലക്കിയ പശ്ചാത്തലത്തിലാണ് ശുഐബ് അക്തര്‍ പഴയ ഓര്‍മ്മ പങ്കുവെച്ചത്. അതേസമയം ശുഐബ് അക്തറിന്റെ വെളിപ്പെടുത്തല്‍ പാകിസ്ഥാന്‍ ക്രിക്കറ്റിനെ വീണ്ടും സംശയനിഴലിലാക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിഎസ്‌സി അംഗങ്ങള്‍ക്ക് പ്രത്യേക പരിരക്ഷയില്ലെന്ന് നിയമോപദേശം  (2 hours ago)

പിഎസ്‍‍സി ചെയർമാനും അംഗങ്ങളും ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകണമെന്ന നിർദേശത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച് പിഎസ്‍‍സി  (2 hours ago)

മാസപ്പടി കേസിലെ ഇഡിയുടെ കത്തിൽ അന്വേഷണം നടത്താമെന്ന് സർക്കാരിന് നിയമോപദേശം. അന്വേഷണം ഏതെന്നു സർക്കാരിന് തീരുമാനിക്കാം  (2 hours ago)

ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകളുടെ പേരുകളില്‍ തട്ടിപ്പ് മുന്നറിയിപ്പുമായി കേരള പൊലീസ്  (2 hours ago)

ടിവി എം.ഡി ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും  (2 hours ago)

ദുബായില്‍ മലയാളി നഴ്‌സ് അന്തരിച്ചു  (2 hours ago)

ഹൈക്കോടതി അടിച്ചിറക്കി ആന്റോ 61-ാമത്തെ തടവുകാരൻ മാങ്കൂട്ടം പറഞ്ഞത് അച്ചട്ടായി..! പച്ചയ്ക്ക് തെറിവിളിച്ച് ജനം  (2 hours ago)

ആന്റോയുടെ നെഞ്ചത്ത് റീത്ത് വച്ച് സുജയ പാർവതി പക പലിശ സഹിതം കൊടുത്തു, റിപ്പോർട്ടർ TV വിടാൻ അരുൺ  (2 hours ago)

അരുൺകുമാർ ഉടൻ രാജിവയ്ക്കും. റിപ്പോർട്ടർ TV-യിൽ നിന്ന് വിട്ടിറങ്ങുന്നു..! ഇവൻ ലോക ഫ്രോഡ്.. കോടതിയിൽ ആന്റോയെ പച്ചയ്ക്ക് തിന്ന് ജനം.  (2 hours ago)

സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവാവ് ചികിത്സയ്ക്കിടെ മരിച്ചു  (2 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യത  (2 hours ago)

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് ഏകദിനം: മുഴുവന്‍ ടിക്കറ്റുകളും വിറ്റുതീര്‍ന്നു  (3 hours ago)

ജന്‍കൗശല്‍ കേന്ദ്രയുടെ ബ്രാന്‍ഡ് അംബാസഡഡറായി സഞ്ജു സാംസണ്‍  (3 hours ago)

മാസപ്പടി കേസില്‍ പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ അന്വേഷണം നടത്താമെന്ന് നിയമോപദേശം  (3 hours ago)

താലിബാന്‍ തടഞ്ഞുവച്ച ട്രാവല്‍ വ്‌ളോഗറായ മലയാളി യുവതി അരുണിമ കേരളത്തില്‍ തിരിച്ചെത്തി  (3 hours ago)

Malayali Vartha Recommends