വലയുമെന്നുറപ്പായി ജനങ്ങള്‍... പ്രതിസന്ധി പരിഹരിച്ചില്ല; കെഎസ്ആര്‍ടിസിയിലെ പ്രതിപക്ഷ സംഘടനകള്‍ തിങ്കളാഴ്ച പണിമുടക്കും; പ്രതിപക്ഷാനുകൂലികളായ തൊഴിലാളി സംഘടനയായ ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്റെ നേതൃത്വത്തിലാണ് പണിമുടക്ക്; സിഐടിയു, എഐടിയുസി, ബിഎംഎസ്, എന്നിവ പണിമുടക്കില്‍ പങ്കെടുക്കില്ല

കെഎസ്ആര്‍ടിസി പ്രതിസന്ധി പരിഹരിച്ചില്ലെന്ന് ആരോപിച്ച് യുഡിഎഫ് അനുകൂല സംഘടനകളില്‍ അംഗങ്ങളായ ജീവനക്കാര്‍ നാളെ പണിമുടക്കും. പ്രതിപക്ഷാനുകൂലികളായ തൊഴിലാളി സംഘടനയായ ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്റെ നേതൃത്വത്തിലാണ് പണിമുടക്ക്. എന്നാല്‍ സിഐടിയു, എഐടിയുസി, ബിഎംഎസ്, എന്നിവയുടെ ആഭിമുഖ്യത്തിലുള്ള തൊഴിലാളി സംഘടനകള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നില്ല. അതുകൊണ്ട് തന്നെ സര്‍വീസുകള്‍ വ്യാപകമായി മുടങ്ങുന്ന സാഹചര്യം ഉണ്ടാകില്ലെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. പണിമുടക്കില്‍ ഡയസ്‌നോണ്‍ ബാധകമായി കെഎസ്ആര്‍ടിസി ഉത്തരവിറക്കിയിട്ടുണ്ട്.
അതേസമയം സര്‍വീസുകള്‍ മുടങ്ങുന്ന രീതിയിലുള്ള സമരങ്ങള്‍ ഉപേക്ഷിക്കണമെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍ അപേക്ഷിച്ചു. രണ്ട് വര്‍ഷംകൊണ്ട് കെഎസ്ആര്‍ടിസിയെ ലാഭത്തിലെത്തിക്കുമെന്നും ആയിരം ബസുകള്‍ ഓരോ വര്‍ഷവും നിരത്തിലിറക്കുമെന്നുമുള്ള സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ പ്രാവര്‍ത്തികമാക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം. 1000 ബസുകള്‍ക്ക് പകരം 101 ബസ് മാത്രമാണ് ഇതുവരെ നിരത്തിലിറക്കിയിരിക്കുന്നത്. കഴിഞ്ഞ മാസം രണ്ട് തവണയായിട്ടാണ് ശമ്ബളം വിതരണം ചെയ്തത്. ഈ മാസം എന്ന് ശമ്ബളം നല്‍കുമെന്ന് ഇതുവരെ പറഞ്ഞിട്ടില്ലെന്നും സര്‍ക്കാര്‍ കെഎസ്ആര്‍ടിസി ജീവനക്കാരെ വഞ്ചിക്കുകയാണ് ചെയ്തത് എന്നുമാണ് പ്രതിപക്ഷ സംഘടനകളുടെ ആക്ഷേപം.
എന്നാല്‍ കെഎസ്ആര്‍ടിസി വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഈ സാഹചര്യത്തില്‍ തൊഴിലാളികള്‍ സഹകരിക്കണം എന്നാണ് സര്‍ക്കാരിന്റെ ആവശ്യം.
https://www.facebook.com/Malayalivartha

























