പെരിയ ഇരട്ടക്കൊലപാതക കേസ് സി.ബി.ഐക്ക് വിട്ട സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്റ്റേ ലഭിക്കാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ അഭിഭാഷകനെ മാറ്റി... ഇനി സര്‍ക്കാരിനായി ഹാജരാകുന്നത് സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ മനീന്ദര്‍ സിങ്

പെരിയ ഇരട്ടക്കൊലപാതക കേസ് സി.ബി.ഐക്ക് വിട്ട സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്റ്റേ ലഭിക്കാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ അഭിഭാഷകനെ മാറ്റി. ഇനി സര്‍ക്കാരിനായി ഹാജരാകുന്നത് സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ മനീന്ദര്‍ സിങ്. സുപ്രീം കോടതി അഭിഭാഷകന്‍ രഞ്ജിത്ത് കുമാറിനെയാണ് കേസില്‍ നിന്നും മാറ്റിയത്. കേസ് സി.ബി.ഐക്ക് വിട്ട സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്റ്റേ ലഭിക്കാത്ത സാഹചര്യത്തിലാണ് അഭിഭാഷകനെ മാറ്റിയത്.
പെരിയ ഇരട്ടക്കൊലപാതക കേസില്‍ കുറ്റപത്രത്തില്‍ പിഴവുണ്ടെന്ന് നേരത്തെ ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. സി.ബി.ഐ അന്വേഷണത്തിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ ചോദ്യം. കേസ് ഡയറി ഹാജരാക്കാനും കോടതി നിര്‍ദ്ദേശിച്ചിരുന്നു. പെരിയ ഇരട്ടക്കൊലപാതക കേസ് ഏറ്റെടുത്തെന്നും എന്നാല്‍ അന്വേഷണം തുടങ്ങിയിട്ടില്ലെന്നും സര്‍ക്കാര്‍ സ്റ്റേ ആവശ്യപ്പെട്ടിട്ടില്ലെന്നും സി.ബി.ഐ. കോടതിയെ അറിയിച്ചിരുന്നു. സെപ്തംബറിലാണ് പെരിയ ഇരട്ടക്കൊല കേസ് ഹൈക്കോടതി സി.ബി.ഐ ക്ക് വിട്ടത്. കേസില്‍ പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ചായിരുന്നു കോടതി നടപടി.
രഞ്ജിത്ത് കുമാറിന്റെ അസൗകര്യം കണക്കിലെടുത്താണ് പുതിയ അഭിഭാഷകനെ നിശ്ചയിച്ചതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. രഞ്ജിത്ത് കുമാറിന് ഇനി ഡിസംബര്‍ 10 ന് ശേഷം മാത്രമാണ് ഡേറ്റ് ഉള്ളത്.
https://www.facebook.com/Malayalivartha

























