Widgets Magazine
19
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..


റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..


ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..


കായംകുളം എംഎസ്എം കോളജില്‍ പ്രതിഷേധത്തിനിടെ അധ്യാപകരെയും ജീവനക്കാരനെയും മര്‍ദിച്ചെന്ന പരാതിയില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു..എഫ്‌ഐആറില്‍ ഗുരുതര ആരോപണങ്ങൾ..

ഞെട്ടലോടെ ലോകം... തിരുച്ചിറപ്പള്ളിയില്‍ കുഴല്‍ക്കിണറില്‍ വീണ് രണ്ടുവയസുകാരന്‍ മരിച്ച സംഭവത്തിന്റെ വേദന മാറും മുമ്പേ മറ്റൊരു സംഭവം കൂടി; ഹരിയാനയിലെ കുഴല്‍ക്കിണറില്‍ വീണത് 5 വയസുകാരി; വന്‍ ആഴത്തിലുള്ള കുഴല്‍കിണറിന്റെ താഴ്ചയിലേക്ക് പോകാതിരിക്കാന്‍ ശ്രമം അത്യാവശ്യം; ഇതെങ്കിലും പരാജയപ്പെടരുതേ...

04 NOVEMBER 2019 11:25 AM IST
മലയാളി വാര്‍ത്ത

ഭാഷാ വ്യത്യാസമില്ലാതെ മലയാളികള്‍ ഏറ്റെടുത്ത സംഭവമാണ് തിരുച്ചിറപ്പള്ളിയില്‍ രണ്ട് വയസുകാരി കുഴല്‍ക്കിണറില്‍ വീണ സംഭവം. ഇന്ത്യ ലോകത്തിന്റെ നെറുകയിലേക്ക് കുതിക്കുന്ന സമയത്താണ് പിഞ്ചോമന കുഴല്‍ക്കിണറിനുള്ളില്‍ ഞെരിഞ്ഞമര്‍ന്നത്.നാല് ദിവസത്തോളം കളഞ്ഞ് കുളിച്ച് മാരത്തോണ്‍ ചര്‍ച്ച നടത്തി മാരത്തോണ്‍ കുഴികളുമെടുത്ത് പാറ പുറത്തെടുത്തെന്നല്ലാതെ കുട്ടിയെ പുറത്തെടുക്കാനായില്ല. വലിയ പ്രതിഷേധമാണ് സാധാരണക്കാരുടെ ഇടയില്‍ നിന്ന് വന്നത്. നമുക്ക് കിലോമിറ്റര്‍ ടു കിലോമീറ്റര്‍ കടന്ന് ചന്ദ്രനില്‍ ചന്ദ്രയാന്‍ അയയ്ക്കാനറിയാം 100 അടിമാത്രം കുഴിയിലുള്ള കുട്ടിയെ രക്ഷിക്കാനറിയില്ല. അതിന് തലപുകയാനും സമയമില്ല. ഫലമോ അഴുകിത്തൊളിഞ്ഞ കുഞ്ഞിന്റെ പാര്‍ട്‌സുകള്‍ പുറത്തെടുത്തു. ഇത് ആദ്യത്തെ സംഭവമല്ല. എന്തൊരു ദയനീയമെന്നാണ് ജനങ്ങള്‍ പറഞ്ഞത്.

ആ സംഭവത്തിന്റെ നൊമ്പരം വിട്ടുമാറും മുമ്പേ വീണ്ടും മറ്റൊരു കുഴല്‍ക്കിണര്‍ അപകടം. ഹരിയാണ കര്‍ണാലിലെ ഗരൗന്ധയിലാണ് ആഴമേറിയ കുഴല്‍ക്കിണര്‍ വീണ്ടും അപകടത്തിന് കാരണമായത്.

ഗരൗന്ധ ഹര്‍സിങ്പുര ഗ്രാമത്തിലെ അഞ്ചുവയസ്സുകാരിയാണ് കുഴല്‍ക്കിണറിനായി എടുത്തിരുന്ന കുഴിയില്‍ വീണത്. കഴിഞ്ഞദിവസമായിരുന്നു സംഭവം. അമ്പതടിയോളം താഴ്ചയുള്ള കുഴല്‍ക്കിണറിലാണ് കുട്ടി കുടുങ്ങിയിരിക്കുന്നത്. കുട്ടിയെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തിങ്കളാഴ്ച രാവിലെയും തുടരുകയാണെന്ന് വാര്‍ത്താഏജന്‍സിയായ എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്തു. അപകടത്തെക്കുറിച്ചുള്ള മറ്റുവിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല.

ഒക്ടോബര്‍ 25നാണ് തിരുച്ചിറപ്പള്ളിയിലെ നാടുകാട്ടുപ്പെട്ടിയില്‍ സുജിത് വില്‍സണ്‍ എന്ന രണ്ടുവയസ്സുകാരന്‍ കുഴല്‍ക്കിണറില്‍ വീണത്. 25ന് വൈകിട്ട് കുഴല്‍ക്കിണറില്‍ വീണ കുട്ടിയെ പുറത്തെടുക്കാന്‍ നാലുദിവസത്തോളം നീണ്ട രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ശ്രമങ്ങളെല്ലാം വിഫലമാവുകയായിരുന്നു. സമാന്തരമായി കുഴിയെടുത്ത് കുട്ടിയെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് നൂറടിയോളം താഴ്ചയില്‍ വീണ കുട്ടിയുടെ മരണം സ്ഥിരീകരിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് സുജിത്ത് കുഴല്‍ കിണറില്‍ വീണത്. ആദ്യം 25 അടി താഴ്ചയില്‍ തങ്ങി നിന്നിരുന്ന കുട്ടി രക്ഷാപ്രവര്‍ത്തനത്തിനിടെ 60 അടി താഴ്ചയിലേക്കും പിന്നീട് 100 അടിയിലേക്കും വീഴുകയായിരുന്നു. തുടര്‍ന്ന് ഒക്ടോബര്‍ 29ന് പുലര്‍ച്ചെ മൃതദേഹം പുറത്തെടുക്കുകയായിരുന്നു. രാത്രി കിണറില്‍ നിന്ന് ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സുജിത്തിന്റെ മരണം സ്ഥിരീകരിച്ചത്.

തിരുച്ചിറപ്പള്ളിയില്‍ കുഴല്‍ കിണറില്‍ വീണ് കുട്ടി മരിച്ചതിന് കാരണം അധികൃതരുടെ അനാസ്ഥയാണെന്ന് കാട്ടി സുപ്രീം കോടതിയുടെ പൊതുതാല്‍പര്യ ഹര്‍ജിയും എത്തിക്കഴിഞ്ഞു. കുഴല്‍ കിണറില്‍ വീണ് അപകടമുണ്ടാകുന്നതിന് കാരണം അധികൃതരുടെ അലംഭാവമാണ്. ഇത്തരം സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ അധിതര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

അതേസമയം സംസ്ഥാനത്ത് തുറന്നു കിടക്കുന്ന കുഴല്‍ കിണറുകള്‍ മൂടണമെന്ന നിര്‍ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. അതേസമയം സംസ്ഥാനത്ത് തുറന്നു കിടക്കുന്ന കുഴല്‍ കിണറുകള്‍ ഇല്ലെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ റിപ്പോര്‍ട്ട്. എങ്കിലും വിവിധ വകുപ്പുകളോടായി പരിശോധന നടത്തി ഉപയോഗ്യ ശൂന്യമായ കുഴല്‍ കിണറുകള്‍ ശ്രദ്ധയില്‍പ്പെടുന്ന സാഹചര്യത്തില്‍ അവ മൂടണമെന്ന് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി വ്യക്തമാക്കി. ജില്ലാ അടിസ്ഥാനത്തില്‍ പരിശോധന നടത്തി തുറന്നു കിടക്കുന്ന കുഴല്‍ കിണറുകള്‍ ഉണ്ടോയെന്ന് ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി വിവിധ വകുപ്പുകളോട് പറഞ്ഞു. തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും സമാന നിര്‍ദേശമാണ് നല്‍കുന്നത്.

കാര്യങ്ങള്‍ ഇങ്ങനെ പുരോഗമിക്കവേയാണ് ഹരിയാനയില്‍ 5 വയസുകാരി കുഴല്‍ക്കിണറില്‍പ്പെട്ടത്. കഴിഞ്ഞ തവണത്തെ പാഠം ഉള്‍ക്കൊണ്ട് സമയം ഒട്ടും വൈകാതെ ബുദ്ധിയും സാങ്കേതികതയും ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം നടത്താനായാല്‍ തീര്‍ച്ചയായും ആ കുരുന്നിനെ രക്ഷിക്കാനാകും.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിഎസ്‌സി അംഗങ്ങള്‍ക്ക് പ്രത്യേക പരിരക്ഷയില്ലെന്ന് നിയമോപദേശം  (3 hours ago)

പിഎസ്‍‍സി ചെയർമാനും അംഗങ്ങളും ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകണമെന്ന നിർദേശത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച് പിഎസ്‍‍സി  (3 hours ago)

മാസപ്പടി കേസിലെ ഇഡിയുടെ കത്തിൽ അന്വേഷണം നടത്താമെന്ന് സർക്കാരിന് നിയമോപദേശം. അന്വേഷണം ഏതെന്നു സർക്കാരിന് തീരുമാനിക്കാം  (3 hours ago)

ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകളുടെ പേരുകളില്‍ തട്ടിപ്പ് മുന്നറിയിപ്പുമായി കേരള പൊലീസ്  (3 hours ago)

ടിവി എം.ഡി ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും  (3 hours ago)

ദുബായില്‍ മലയാളി നഴ്‌സ് അന്തരിച്ചു  (3 hours ago)

ഹൈക്കോടതി അടിച്ചിറക്കി ആന്റോ 61-ാമത്തെ തടവുകാരൻ മാങ്കൂട്ടം പറഞ്ഞത് അച്ചട്ടായി..! പച്ചയ്ക്ക് തെറിവിളിച്ച് ജനം  (3 hours ago)

ആന്റോയുടെ നെഞ്ചത്ത് റീത്ത് വച്ച് സുജയ പാർവതി പക പലിശ സഹിതം കൊടുത്തു, റിപ്പോർട്ടർ TV വിടാൻ അരുൺ  (3 hours ago)

അരുൺകുമാർ ഉടൻ രാജിവയ്ക്കും. റിപ്പോർട്ടർ TV-യിൽ നിന്ന് വിട്ടിറങ്ങുന്നു..! ഇവൻ ലോക ഫ്രോഡ്.. കോടതിയിൽ ആന്റോയെ പച്ചയ്ക്ക് തിന്ന് ജനം.  (3 hours ago)

സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവാവ് ചികിത്സയ്ക്കിടെ മരിച്ചു  (3 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യത  (3 hours ago)

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് ഏകദിനം: മുഴുവന്‍ ടിക്കറ്റുകളും വിറ്റുതീര്‍ന്നു  (3 hours ago)

ജന്‍കൗശല്‍ കേന്ദ്രയുടെ ബ്രാന്‍ഡ് അംബാസഡഡറായി സഞ്ജു സാംസണ്‍  (4 hours ago)

മാസപ്പടി കേസില്‍ പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ അന്വേഷണം നടത്താമെന്ന് നിയമോപദേശം  (4 hours ago)

താലിബാന്‍ തടഞ്ഞുവച്ച ട്രാവല്‍ വ്‌ളോഗറായ മലയാളി യുവതി അരുണിമ കേരളത്തില്‍ തിരിച്ചെത്തി  (4 hours ago)

Malayali Vartha Recommends