Widgets Magazine
19
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..


റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..


ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..


കായംകുളം എംഎസ്എം കോളജില്‍ പ്രതിഷേധത്തിനിടെ അധ്യാപകരെയും ജീവനക്കാരനെയും മര്‍ദിച്ചെന്ന പരാതിയില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു..എഫ്‌ഐആറില്‍ ഗുരുതര ആരോപണങ്ങൾ..

അതിലൊരു മൃഗം ചെയ്തത്... അര്‍ബുദമാണെന്ന് പറഞ്ഞ് ഓണ്‍ലൈന്‍ വഴി പണംപിരിച്ച് തട്ടിപ്പ് നടത്തിയ യുവതിക്കെതിരെ ക്യാന്‍സറിനോട് പോരാടുന്ന യുവാവ് രംഗത്ത്; കീമോയുടെ യാതനകള്‍ അനുഭവിച്ചത് കാരണം ക്യാന്‍സര്‍ രോഗിയാണെന്ന് പറഞ്ഞാല്‍ ആ ആളിനെ ഞങ്ങള്‍ പരമാവധി സ്‌നേഹിക്കും വിശ്വസിക്കും സഹായിക്കും; പക്ഷെ

04 NOVEMBER 2019 12:34 PM IST
മലയാളി വാര്‍ത്ത

ക്യാന്‍സറാണെന്ന് പറഞ്ഞ് ഓണ്‍ലൈന്‍ വഴി പണപ്പിരിച്ച് തട്ടിപ്പ് നടത്തിയ യുവതി സോഷ്യല്‍ മീഡിയയുടെ വലിയ വിമര്‍ശനമാണ് നേരിട്ടത്. ക്യാന്‍സറിനോട് പോരാടുന്ന യുവാവ് ആ സംഭവത്തില്‍ രംഗത്തെത്തിയിരിക്കുകയാണ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തിരുവനന്തപുരം സ്വദേശിയായ നന്ദു മഹാദേവ ക്യാന്‍സറാണെന്ന് പറഞ്ഞ് ഓണ്‍ലൈന്‍ വഴി പണം പിരിച്ച ആലപ്പുഴ സ്വദേശിയായ യുവതിക്കെതിരെ രംഗത്ത് എത്തിയത്. വളരെ വേദനയുണര്‍ത്തുന്നതാണ് നന്ദുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെയാണ്

വായില്‍ നിന്നും മൂക്കില്‍ നിന്നും ചോര വരും !!
തലമണ്ട പൊട്ടിപ്പൊളിയും !!

വായ മുതല്‍ കുടല്‍ വരെ തൊലി ഉരിഞ്ഞു പോകും !!

പച്ചവെള്ളം കുടിക്കുമ്‌ബോള്‍ പോലും വെന്തു നീറി താഴേക്കിറങ്ങി പോകും !!

തലമുടി മുതല്‍ പുരികവും കണ്‍പീലികളും വരെ കൊഴിഞ്ഞു പോകും !!

കണ്ണടയ്ക്കുമ്‌ബോള്‍ കണ്ണില്‍ കണ്‍ പോള കുത്തിക്കയറും !!

പലപ്പോഴും ശ്വാസം കിട്ടാതെ പിടയും !!

എന്തിനേറെ പറയുന്നു കക്കൂസില്‍ പോയിരുന്നാല്‍ ചില സമയം ക്‌ളോസറ്റിലൂടെ പോലും ചോര ഒഴുകും !!

ഓരോ 21 ദിവസം കഴിയുമ്‌ബോഴും ഇതാവര്‍ത്തിക്കും എന്നു മാത്രമല്ല..
ഓരോ പ്രാവശ്യവും അതിന്റെ തീവ്രത കൂടിക്കൂടി വരും

വേദനയെടുത്തു കരയുമ്‌ബോള്‍ പോലും കണ്ണില്‍ നിന്ന് കണ്ണീരിന് പകരം ചോര വരും..!!

ഒടുവില്‍ ഇനി തുടര്‍ന്നാല്‍ മരിക്കും എന്ന സ്ഥിതി എത്തുന്നതുവരെ ഇതു തുടരും..!!

അപ്പോള്‍ കീമോ കോഴ്‌സ് നിര്‍ത്തും..!

ഒരു ക്യാന്‍സര്‍ രോഗി കീമോ സമയത്ത് കടന്നു പോകുന്ന അവസ്ഥകളാണ് ഇത്രയും ഞാന്‍ പറഞ്ഞത്!!

ഇത്രയും പറഞ്ഞത് വേറൊന്നിനും അല്ല..!!

ഈ അവസ്ഥ അനുഭവിച്ചത് കാരണം ക്യാന്‍സര്‍ രോഗിയാണ് എന്നൊരാള്‍ പറഞ്ഞു കഴിഞ്ഞാല്‍ ആ ആളിനെ ഞങ്ങള്‍ പരമാവധി സ്‌നേഹിക്കും വിശ്വസിക്കും സഹായിക്കും !!

ഈ ഫോട്ടോയിലുള്ള ശാലിനി ചേച്ചിയേ നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം..!
ശാലിനി ചേച്ചി എനിക്ക് ജീവനായിരുന്നു..
എനിക്ക് മാത്രമല്ല ഞങ്ങള്‍ അതിജീവനം കുടുംബത്തിലെ ഓരോരുത്തര്‍ക്കും ജീവനായിരുന്നു..!
ഞങ്ങള്‍ പരമാവധി നോക്കിയതാണ് ചേച്ചിയുടെ ജീവനെ പിടിച്ചു നിര്‍ത്താന്‍.
പക്ഷേ കഴിഞ്ഞില്ല..!!

അന്ന് ചേച്ചിയേ രക്ഷിക്കാന്‍ വേണ്ടി ചേച്ചിയുടെ റിപ്പോര്‍ട്ട് പലര്‍ക്കും അയച്ചു കൊടുത്തിരുന്നു..!!

എന്നാല്‍ അതിലൊരു മൃഗം ആ റിപ്പോര്‍ട്ട് ഉപയോഗിച്ച് തട്ടിപ്പ് നടത്തി..!!

നിസാരമായി മൊട്ടയടിച്ച ശേഷം ആ റിപ്പോര്‍ട്ട് പലര്‍ക്കും അയച്ചു കൊടുത്ത് ക്യാന്‍സര്‍ ആണെന്ന് പ്രചരിപ്പിച്ചു പണം പിരിവ് നടത്തി !!
ക്യാന്‍സര്‍ ആണെന്ന് പറഞ്ഞ് ഞങ്ങള്‍ക്കിടയിലേക്ക് കൂടിയ ആ മൃഗം ഇന്നൊരു തിരിച്ചറിവ് നല്‍കിയിരിക്കുന്നു ഞങ്ങള്‍ക്ക്..!!

ക്യാന്‍സര്‍ രോഗി ആണെന്നറിയുമ്‌ബോള്‍ ഒന്നും നോക്കാതെ നെഞ്ചോടു ചേര്‍ത്തു നിര്‍ത്തുന്ന ഞങ്ങളുടെ സ്‌നേഹത്തിനാണ് അവര്‍ വിലയിട്ടത്..
നിങ്ങള്‍ക്കറിയാമോ..
അവര്‍ക്ക് വയ്യ എന്ന് പറഞ്ഞപ്പോള്‍ അങ്ങോട്ട് പോയി അവരെകണ്ടു ഞാന്‍..
സ്വന്തം ചേച്ചിയായി സ്‌നേഹിച്ചു..!

കെട്ടിപ്പിടിച്ചു ചേര്‍ത്തു നിര്‍ത്തിയിട്ട് പറഞ്ഞു ഈ കൂടെപ്പിറപ്പ് കൂടെയുണ്ട് തളരരുത് എന്ന്..

ഇത്ര നിഷ്‌കളങ്കമായി സ്‌നേഹിച്ചിട്ടും എന്നെയുള്‍പ്പെടെ അതിജീവനം കുടുംബത്തിലെ ഓരോരുത്തരേയും പറ്റിച്ചതല്ല സങ്കടം!!!

അകാലത്തില്‍ പൊലിഞ്ഞു പോയ ഞങ്ങളുടെ ശാലിനിച്ചേച്ചിയുടെ മൃതശരീരത്തിന് മുകളില്‍ ചവിട്ടി നിന്ന് ആ റിപ്പോര്‍ട്ടുകള്‍ കാണിച്ചു പണം പിരിച്ച് ശ്രീമോള്‍ മാരാരി എന്ന രക്ഷസി ആ മൃതശരീരം തിന്നാനുള്ള മനസ്സ് കാണിച്ചു എന്നതാണ് ഞങ്ങള്‍ക്ക് താങ്ങാന്‍ പറ്റാത്തത്..!!!!

സ്വന്തം മക്കളെ വരെ തള്ളിപ്പറഞ്ഞ നിങ്ങള്‍ ശരിയാകും എന്നൊന്നും എനിക്ക് തോന്നുന്നില്ല..!!
എന്നാലും മനസ്സില്‍ നന്മയുണ്ടാകാനും ഒരിക്കലും നിങ്ങള്‍ ഉണ്ടെന്നു പറഞ്ഞ അസുഖം നിങ്ങള്‍ക്ക് വരാതിരിക്കാനും ഞാന്‍ പ്രാര്‍ത്ഥിയ്ക്കുന്നു..!!!

നിങ്ങളെക്കാള്‍ ഇഷ്ടമാണ് എനിക്ക് ക്യാന്‍സറിനോട്..
അതിനുപോലും നിങ്ങളെക്കാള്‍ നേരും നെറിയും ഉണ്ട് !!!
എല്ലാവരും പറയും പോലെ നിങ്ങളെക്കാരണം അര്‍ഹതയുള്ളവര്‍ക്ക് പോലും സഹായം എത്തിക്കാന്‍ പേടിയായി എന്ന് ഞാന്‍ പറയില്ല..
ശരിക്കും കഷ്ടത അനുഭവിക്കുന്നവരെ കുറച്ചൂടെ ചേര്‍ത്ത് നിര്‍ത്താന്‍ തന്നെയാണ് പോകുന്നത്!!

ഒരു ദുസ്വപ്നമാണ് നിങ്ങള്‍ !

ക്യാന്‍സറിനെക്കാള്‍ മാരകമായ ദുസ്വപ്നം..!!!

ഈ ചതിയുടെ കഥ എന്റെ പ്രിയപ്പെട്ടവര്‍ അറിയണമെന്ന് തോന്നിയത് കൊണ്ടാണ് ഇത്രയും എഴുതിയത്
ഇവരെയൊക്കെ എന്തു ചെയ്യാനാ അല്ലേ ?

ഈ ചതിയുടെയും വഞ്ചനയുടെയും കഥ പുറത്തു വരുമ്‌ബോള്‍ ഞാന്‍ ആശുപത്രിക്കിടക്കയില്‍ ആയിരുന്നു.
ഈ അവസ്ഥ ആയിപ്പോയി..
ഇല്ലേല്‍ ഞാന്‍ ഒന്നൂടി അവിടെപ്പോയി നേരിട്ട് ഒന്നുകൂടി കാണുമായിരുന്നു ആ മഹതിയെ..!!
നിങ്ങള്‍ക്കറിയില്ല ഞങ്ങളൊക്കെ നിങ്ങളെ എങ്ങനെ സ്‌നേഹിച്ചിരുന്നു എന്ന്!!!
എനിക്ക് തീരെ വയ്യെങ്കിലും ചങ്ക് പിടയുന്ന വേദന കാരണമാണ് ഇതിപ്പോ പറഞ്ഞത്..
ഇല്ലേല്‍ ശാലിനി ചേച്ചിയുടെ ആത്മാവിന് സങ്കടം ആകും !!

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിഎസ്‌സി അംഗങ്ങള്‍ക്ക് പ്രത്യേക പരിരക്ഷയില്ലെന്ന് നിയമോപദേശം  (3 hours ago)

പിഎസ്‍‍സി ചെയർമാനും അംഗങ്ങളും ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകണമെന്ന നിർദേശത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച് പിഎസ്‍‍സി  (3 hours ago)

മാസപ്പടി കേസിലെ ഇഡിയുടെ കത്തിൽ അന്വേഷണം നടത്താമെന്ന് സർക്കാരിന് നിയമോപദേശം. അന്വേഷണം ഏതെന്നു സർക്കാരിന് തീരുമാനിക്കാം  (3 hours ago)

ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകളുടെ പേരുകളില്‍ തട്ടിപ്പ് മുന്നറിയിപ്പുമായി കേരള പൊലീസ്  (3 hours ago)

ടിവി എം.ഡി ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും  (3 hours ago)

ദുബായില്‍ മലയാളി നഴ്‌സ് അന്തരിച്ചു  (3 hours ago)

ഹൈക്കോടതി അടിച്ചിറക്കി ആന്റോ 61-ാമത്തെ തടവുകാരൻ മാങ്കൂട്ടം പറഞ്ഞത് അച്ചട്ടായി..! പച്ചയ്ക്ക് തെറിവിളിച്ച് ജനം  (3 hours ago)

ആന്റോയുടെ നെഞ്ചത്ത് റീത്ത് വച്ച് സുജയ പാർവതി പക പലിശ സഹിതം കൊടുത്തു, റിപ്പോർട്ടർ TV വിടാൻ അരുൺ  (3 hours ago)

അരുൺകുമാർ ഉടൻ രാജിവയ്ക്കും. റിപ്പോർട്ടർ TV-യിൽ നിന്ന് വിട്ടിറങ്ങുന്നു..! ഇവൻ ലോക ഫ്രോഡ്.. കോടതിയിൽ ആന്റോയെ പച്ചയ്ക്ക് തിന്ന് ജനം.  (3 hours ago)

സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവാവ് ചികിത്സയ്ക്കിടെ മരിച്ചു  (3 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യത  (3 hours ago)

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് ഏകദിനം: മുഴുവന്‍ ടിക്കറ്റുകളും വിറ്റുതീര്‍ന്നു  (3 hours ago)

ജന്‍കൗശല്‍ കേന്ദ്രയുടെ ബ്രാന്‍ഡ് അംബാസഡഡറായി സഞ്ജു സാംസണ്‍  (4 hours ago)

മാസപ്പടി കേസില്‍ പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ അന്വേഷണം നടത്താമെന്ന് നിയമോപദേശം  (4 hours ago)

താലിബാന്‍ തടഞ്ഞുവച്ച ട്രാവല്‍ വ്‌ളോഗറായ മലയാളി യുവതി അരുണിമ കേരളത്തില്‍ തിരിച്ചെത്തി  (4 hours ago)

Malayali Vartha Recommends