പാലാരിവട്ടം പാലം അഴിമതികേസില്‍ റിമാന്‍ഡിലായ പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറിയും നാലാം പ്രതിയുമായ ടി.ഒ സൂരജുള്‍പ്പെടെ മൂന്നു പേര്‍ക്ക് ഹൈകോടതി ജാമ്യം അനുവദിച്ചു

പാലാരിവട്ടം പാലം അഴിമതികേസില്‍ റിമാന്‍ഡിലായ പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറിയും നാലാം പ്രതിയുമായ ടി.ഒ സൂരജുള്‍പ്പെടെ മൂന്നു പേര്‍ക്ക് ഹൈകോടതി ജാമ്യം അനുവദിച്ചു.ടി.ഒ സൂരജിനെ കൂടാതെ ഒന്നാം പ്രതി ആര്‍.ഡി.എസ് പ്രോജക്ട്‌സ് എം.ഡി സുമിത് ഗോയല്‍, രണ്ടാം പ്രതിയും കേരള റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്മന്റെ് കോര്‍പറേഷന്‍ അസിസ്റ്റന്റ് ജനറല്‍ മാനേജരുമായ എം.ടി തങ്കച്ചന്‍ എന്നിവര്‍ക്കും ജഡ്ജി ജസ്റ്റിസ് സുനില്‍ തോമസിന്റെ ബെഞ്ച് ജാമ്യം നല്‍കിയിട്ടുണ്ട്. കേസിന്റെ അന്വേഷണം ഏറെകുറെ പൂര്‍ത്തിയായിട്ടുണ്ട്, കസ്റ്റഡിയില്‍ ചോദ്യം ചെയ്യല്‍ നടന്നു, തെളിവ് നശിപ്പിക്കില്ല, അന്വേഷണവുമായി തുടര്‍ന്നും സഹകരിക്കുമെന്നും പ്രതികളുടെ അഭിഭാഷകര്‍ കോടതിയില്‍ ഉറപ്പു നല്‍കിയിട്ടുണ്ട്..
കഴിഞ്ഞ 62 ദിവസമായി പ്രതികള്‍ ജയിലിലായിരുന്നു. കേസിലെ മൂന്നാം പ്രതിയും കിറ്റ്‌കോ ജോയിന്റ് ജനറല്‍ മാനേജരുമായ ബെന്നി പോളിന് ഹൈകോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. 2014ല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ സ്പീഡ് കേരള പദ്ധതിയിലാണ് പാലത്തിന് അനുമതി കൊടുത്തത്. വി.കെ. ഇബ്രാഹീംകുഞ്ഞായിരുന്നു പൊതുമരാമത്ത് മന്ത്രി.
മേല്‍നോട്ടം കേരള റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷനെയും നിര്‍മാണം ഡല്‍ഹി ആസ്ഥാനമായ ആര്‍.ഡി.എസ് പ്രോജക്ട്‌സിനെയും ഏല്‍പിച്ചു. കിറ്റ്‌കോ കണ്‍സള്‍ട്ടന്റായ പദ്ധതിയുടെ രൂപരേഖ ബംഗളൂരു ആസ്ഥാനമായ നാഗേഷ് കണ്‍സള്‍ട്ടന്‍സിയാണ് തയാറാക്കിയത്. 442 മീറ്റര്‍ നീളം വരുന്ന പാലം 2014 സെപ്റ്റംബര്‍ ഒന്നിന് നിര്‍മാണം തുടങ്ങി. 2016 ഒക്‌ടോബര്‍ 12ന് ഗതാഗതത്തിന് തുറന്നു കൊടുത്തു. 2017 ജൂലൈയില്‍ പാലത്തില്‍ കുഴികള്‍ പ്രത്യക്ഷപ്പെട്ടതോടെ കോര്‍പറേഷനോട് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ റിപ്പോര്‍ട്ട് തേടി.
ഒരു വര്‍ഷം മുമ്പ് ആറിടത്ത് വിള്ളല്‍ കണ്ടെത്തി. ഇതേക്കുറിച്ച് പഠിച്ച ചെന്നൈ ഐ.ഐ.ടി സംഘം ഗര്‍ഡറുകളിലും തൂണുകളിലും വിള്ളലുകള്‍ കണ്ടെത്തി. രണ്ടുഘട്ടമായി പാലം പുനരുദ്ധരിക്കാനായിരുന്നു സ്ഥിതിവിശേഷം ഗുരുതരമാണെന്ന് കണ്ടെത്തിയതോടെ 2019 മേയ് ഒന്നിന് പാലത്തിലൂടെ ഗതാഗതം നിരോധിച്ചു.
"
https://www.facebook.com/Malayalivartha

























