കുമ്മനം വരും പിണറായി കണ്ടം വഴി ഓടും; ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധി എതിരാവുകയാണെങ്കിൽ സിപി എമ്മിനെയും സർക്കാരിനെയും ചെറുക്കാൻ ആർ എസ് എസിന്റെ നേതൃത്വത്തിൽ കുമ്മനം രാജശേഖരൻ രംഗത്തിറങ്ങും

ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധി എതിരാവുകയാണെങ്കിൽ സിപി എമ്മിനെയും സർക്കാരിനെയും ചെറുക്കാൻ ആർ എസ് എസിന്റെ നേതൃത്വത്തിൽ കുമ്മനം രാജശേഖരൻ രംഗത്തിറങ്ങും. കുമ്മനത്തിന്റെ വരവ് സി പി എമ്മിനെയും സർക്കാരിനെയും പ്രതിസന്ധിയിലാക്കുമെന്ന കാര്യത്തിൽ സംശയമില്ല.
ശബരിമലയിലെ യുവതി പ്രവേശം മൗലികാവകാശമാണെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിൽ നിനു തന്നെ ചിത്രം വ്യക്തമാണ്. വരുന്ന മണ്ഡലകാലം കലാപകലുഷിതമാകും. ശബരിമലയിൽ കഴിഞ്ഞ മണ്ഡലകാലത്ത് സി പി എമ്മും സർക്കാരും ചേർന്നാണ് യുവതികളെ കയറ്റിയത്. സർക്കാർ സംരംഭമായ വനിതാ മതിലിന്റെ പിറ്റേന്നാണ് തികച്ചും നാടകീയമായി യുവതികളെ ശബരിമലയിൽ പ്രവേശിപ്പിച്ചത്. കേരളത്തിൽ നവോത്ഥാനം നടപ്പിലായെന്ന വിളംബരത്തിന് വേണ്ടിയായിരുന്നു പ്രസ്തുത നീക്കം. ശബരിമലയിൽ യുവതികളെ കൊണ്ടു പോയത് പോലീസുകൾ തന്നെയാണ്. ഒരു യുവതിയെയെങ്കിലും ശബരിമലയിൽ കയറ്റുമെന്നത് സർക്കാരിന്റെ വാശിയായിരുന്നു.
ജല്ലിക്കെട്ട് വിഷയത്തിൽ തമിഴ്നാട് സർക്കാർ നിയമം കൊണ്ടുവന്നല്ലോ എന്ന എം എൽ എമാരുടെ ചോദ്യത്തിന് ജല്ലിക്കെട്ടും കാളപൂട്ടും പോലെയല്ല ശബരിമലയെന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു. കോൺഗ്രസും ബി ജെ പിയും പ്രതീക്ഷിച്ച ഉത്തരമായിരുന്നു ഇത്. ശബരിമലയിൽ യുവതികളെ പ്രവേശിപ്പിച്ചാൽ മാത്രമേ തൊട്ടടുത്തുള്ള പഞ്ചായത്ത്, നഗരസഭ തെരഞ്ഞടുപ്പിൽ ബി ജെ പിക്കും കോൺഗ്രസിനും സാധ്യതയുള്ളു. വനിതാ മതിലും അതിനോട് അനുബന്ധിച്ചുള്ള മലക്കയറ്റവുമാണ് കോൺഗ്രസിനെ 19 സീറ്റിൽ വിജയിപ്പിച്ചത്. ഇനിയും അത് ആവർത്തിക്കുകയാണെങ്കിൽ കോൺഗ്രസ് കുതിച്ചു കയറും. ബിജെപിക്ക് അത് സാധ്യതയുടെ വാതായനങ്ങൾ തുറക്കുമോ ഇല്ലെയോ എന്ന് കണ്ടറിയാം .
ഏതായാലും ശബരിമല വിഷയം ബി ജെ പിയുടെ സാധ്യത വർധിപ്പിച്ചു എന്നത് ശരിയാണ്. എന്നാൽ കുമ്മനവും കെ സുരേന്ദ്രനും കഴിഞ്ഞാൽ ബി ജെ പിക്ക് രംഗത്തിറക്കാൻ ആളില്ല. ടെലിവിഷൻ ചർച്ചകളിൽ രംഗത്തിറക്കാൻ എം. ടി രമേഷിനെയും സന്ദീപ് വാര്യരെയും പോലെ ചുരുക്കം ചിലരാണ് ഉള്ളത് . അത് എന്ത് തന്നെയായാലും വളർന്നുവരുന്ന ഒരു തലമുറ ബിജെപിക്ക് ഒപ്പമാണ് നീല കൊള്ളുന്നത്. അവർക്ക് നേതാക്കളെ കുറിച്ച് ആകുലതകളില്ല. ബിജെ പിയുടെ നിലപാടുകളെ കുറിച്ച് മാത്രമാണ് അവർ ചിന്തിക്കുന്നത്. അത് ശരിയെന്ന് പുതിയ തലമുറ കരുതുന്നു.
ശബരിമലയിൽ രംഗത്തിക്കാൻ ആർ എസ് എസ് കരുതി വച്ചിരിക്കുന്നത് കുമ്മനത്തെയാണ്. നിസ്വാർത്ഥ രാഷ്ട്രീയജീവിതത്തിന്റെ ഉടമയായ കുമ്മനത്തെ അവർ വല്ലാതെ വിശ്വസിക്കുന്നുണ്ട്. കുമ്മനത്തിന് രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്ന് കേരളത്തിന് നന്നായി അറിയാം. അതുകൊണ്ടു തന്നെയാണ് കുമ്മനത്തെ കേരളം വിശ്വസിക്കുന്നത് .
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് വിരമിക്കാൻ ദിവസങ്ങൾ മാത്രമാണ് ഉള്ളത്. ശബരിമലയുമായി ബന്ധപ്പെട്ട പുന:പരിശോധനാ ഹർജിയിൽ മുൻ വിധിയിൽ നിന്നും വ്യത്യസ്തമായ വിധി വരാൻ സാധ്യതയില്ല. വിവേചനം ഭരണഘടനാനുസ്യതമല്ല. തോന്നിയ മട്ടിൽ കോടതിക്ക് തീരുമാനങ്ങൾ എടുക്കാനാവില്ല. ഇക്കാര്യം കോടതിയെ അനുകൂലിക്കുന്നവർക്കും എതിർക്കുന്നവർക്കും അറിയാവുന്ന കാര്യമാണ്. കോടതിക്ക് മുന്നിൽ ഇത്തരം കാര്യങ്ങൾ എത്തിക്കാതിരിക്കുന്നതാണ് ബുദ്ധി.
https://www.facebook.com/Malayalivartha

























