മാവോയിസ്റ്റ് ബന്ധത്തില്‍ അറസ്റ്റിലായവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നത് അതീവ ഗൗരവതരം; എസ്എഫ്ഐയിലും ഡിവൈഎഫ്ഐയിലും നല്ലൊരു വിഭാഗം തീവ്രവാദികളാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ യുവാക്കള്‍ക്കെതിരായ കേസ് അട്ടിമറിക്കാന്‍ സിപിഐഎം ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്. എസ്എഫ്ഐയിലും ഡിവൈഎഫ്ഐയിലും നല്ലൊരു വിഭാഗം തീവ്രവാദികളാണെന്നും കെ സുരേന്ദ്രന് ആരോപിച്ചു. മാവോയിസ്റ്റ് ബന്ധത്തില്‍ അറസ്റ്റിലായവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നത് അതീവ ഗൗരവതരമാണെന്നും കോടതിയില്‍ പ്രോസിക്യൂഷനും പ്രതിഭാഗവും ഒത്തുകളിക്കുകയാണെന്നും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
'നിരോധിത സിപിഐ മാവോയിസ്റ്റ് ഭീകരവാദ സംഘടനയുടെ കേഡറുകളാണ് അറസ്റ്റിലായവര്‍. ഇവര്‍ക്ക് അന്തര്‍സംസ്ഥാന മാവോവാദികളുമായി ബന്ധമുണ്ട്. എഫ്ഐആര്‍ വായിക്കാതെയാണ് പ്രതികളെ രക്ഷിക്കാന്‍ ചെന്നിത്തല മുറവിളി കൂട്ടുന്നത്.'- സുരേന്ദ്രന് ആരോപിച്ചു.
'തീവ്രവാദികളായതു കൊണ്ടാണ് പാര്‍ട്ടി ഇവര്‍ക്കു പിന്തുണ നല്‍കുന്നത്. യുഎപിഎ പിന്‍വലിക്കാനാണു തീരുമാനമെങ്കില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) വെറുതെ ഇരിക്കില്ല. നേരത്തെ തീവ്രവാദ കേസുകളില്‍ പ്രതികള്‍ക്കൊപ്പം നിന്ന അതേ നിലപാടാണു സിപിഎമ്മും കോണ്‍ഗ്രസും ഈ കേസില്‍ സ്വീകരിക്കുന്നത്. യുഎപിഎ കേസുകളില്‍ നിരപരാധിത്വം പ്രഖ്യാപിക്കാന്‍ മന്ത്രിമാര്‍ക്ക് ആരാണ് അവകാശം നല്‍കിയത്. നാളെ ഇവര്‍ കുറ്റക്കാരാണെന്നു തെളിഞ്ഞാല്‍ ഇവര്‍ എന്തു മറുപടി പറയും.' - സുരേന്ദ്രന് ചോദിച്ചു.
https://www.facebook.com/Malayalivartha

























