Widgets Magazine
19
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..


റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..


ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..


കായംകുളം എംഎസ്എം കോളജില്‍ പ്രതിഷേധത്തിനിടെ അധ്യാപകരെയും ജീവനക്കാരനെയും മര്‍ദിച്ചെന്ന പരാതിയില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു..എഫ്‌ഐആറില്‍ ഗുരുതര ആരോപണങ്ങൾ..

എല്ലാ ഭിന്നശേഷിക്കാര്‍ക്കും സഹായമെത്തിക്കുക സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍, സംസ്ഥാന വികലാംഗക്ഷേമ കോര്‍പറേഷന്‍ 40-ാം വാര്‍ഷികം ആഘോഷിച്ചു

06 NOVEMBER 2019 08:10 AM IST
മലയാളി വാര്‍ത്ത

എല്ലാ ഭിന്നശേഷിക്കാര്‍ക്കും സഹായമെത്തിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഭിന്നശേഷി മേഖലയില്‍ അഭിമാനകരമായ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സര്‍ക്കാരിനായിട്ടുണ്ട്. കഴിഞ്ഞ 40 വര്‍ഷക്കാലം കൊണ്ട് സംസ്ഥാന വികലാംഗക്ഷേമ കോര്‍പറേഷന് കുറേ നേട്ടങ്ങള്‍ കൈവരിക്കാനായിട്ടുണ്ട്.

എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ കൊണ്ട് ഈ മേഖലയില്‍ കുതിച്ചുചാട്ടമാണുണ്ടായത്. ഇനിയും മുന്നോട്ട് പോകാനുണ്ട്. ഭിന്നശേഷിക്കാരുടെ കൂടുതല്‍ പ്രശ്നങ്ങള്‍ കണ്ടറിഞ്ഞ് പരിഹരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കേരള സംസ്ഥാന വികലാംഗക്ഷേമ കോര്‍പറേഷന്റെ 40-ാം വാര്‍ഷികാഘോഷ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ ഭിന്നശേഷിക്കാര്‍ക്കായി വലിയ പ്രവര്‍ത്തനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഭിന്നശേഷിക്കാര്‍ക്ക് ജീവിതകാലം മുഴുവന്‍ സഹായമെത്തിയ്ക്കുക എന്ന ലക്ഷ്യവുമായാണ് അനുയാത്ര പദ്ധതി ആവിഷ്‌ക്കരിച്ചത്.

ജന്മനായുള്ള വൈകല്യം കണ്ടെത്തി മതിയായ ചികിത്സ നല്‍കുക മുതല്‍ അവര്‍ക്ക് സഹായ ഉപകരണങ്ങളും ജീവതോപാധികളും നല്‍കി ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തുന്നതുവരെയുള്ള വലിയ പ്രവര്‍ത്തനമാണ് നടത്തുന്നത്. ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി വലിയ പ്രവര്‍ത്തനമാണ് വികലാംഗ ക്ഷേമ കോര്‍പറേഷന്‍ നടത്തുന്നത്. ഇത് മുന്‍നിര്‍ത്തിയാണ് ഏറ്റവും മികച്ച ചാനലൈസിംഗ് ഏജന്‍സിയ്ക്കുള്ള ദേശീയ പുരസ്‌കാം കോര്‍പറേഷന് ലഭിച്ചത്.ഭിന്നശേഷിക്കാരുടെ വായ്പാ ധനസഹായം കൂട്ടുകയും മരിച്ചവരുടെ വായ്പ എഴുതിത്തള്ളുകയും ചെയ്തു. സ്വയംതൊഴില്‍ വായ്പ, സ്‌കില്‍ ഡവലപ്മെന്റ് പ്രോഗ്രാം, ഉപരിപഠനത്തിനുള്ള പദ്ധതി, ശുഭയാത്ര എന്നിങ്ങനെ നിരവധി പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്.

ഭിന്നശേഷിക്കാരുടെ സംവരണം 4 ശതമാനമാക്കി അടുത്തിടെ ഉയര്‍ത്തുകയും ചെയ്തിട്ടുണ്ടെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വ്യക്തമാക്കി. നല്ല ജീവിതം നയിക്കുന്നതിന് ഭിന്നശേഷി തടസമല്ലെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച സഹകരണ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. അവരുടെ മികവ് കണ്ടെത്തി സഹായം നല്‍കിയാല്‍ ജീവിതം മെച്ചപ്പെടുന്നതാണ്. ദുര്‍ബല ജനക്ഷേമത്തിന് സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്. കോടിക്കണക്കിന് രൂപയാണ് സര്‍ക്കാര്‍ ഇവരുടെ ഉന്നമനത്തിനായി ചെലവഴിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. ട്രൈ സ്‌കൂട്ടറുകളുടെ വിതരണ ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍, ശ്രവണ സഹായിയുടെ വിതരണോദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, 'ഹസ്തദാനം' പദ്ധതി നിക്ഷേപം ഭിന്നശേഷി കമ്മീഷണര്‍ ഡോ. ജി ഹരികുമാര്‍ എന്നിവര്‍ നിര്‍വഹിച്ചു.

ഇതോടൊപ്പം കോര്‍പ്പറേഷന്റെ വിവിധങ്ങളായ പദ്ധതികള്‍ സംബന്ധിച്ച് ഏറ്റവും ലളിതമായി പ്രതിപാദിക്കുന്ന ലഘുലേഖയുടെ പ്രകാശനം പ്ലാനിംഗ് ബോര്‍ഡ് അംഗം മൃദുല്‍ ഈപ്പന്‍ നിര്‍വഹിച്ചു.

 

 

" frameborder="0" allow="autoplay; encrypted-media" allowfullscreen>

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിഎസ്‌സി അംഗങ്ങള്‍ക്ക് പ്രത്യേക പരിരക്ഷയില്ലെന്ന് നിയമോപദേശം  (4 hours ago)

പിഎസ്‍‍സി ചെയർമാനും അംഗങ്ങളും ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകണമെന്ന നിർദേശത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച് പിഎസ്‍‍സി  (5 hours ago)

മാസപ്പടി കേസിലെ ഇഡിയുടെ കത്തിൽ അന്വേഷണം നടത്താമെന്ന് സർക്കാരിന് നിയമോപദേശം. അന്വേഷണം ഏതെന്നു സർക്കാരിന് തീരുമാനിക്കാം  (5 hours ago)

ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകളുടെ പേരുകളില്‍ തട്ടിപ്പ് മുന്നറിയിപ്പുമായി കേരള പൊലീസ്  (5 hours ago)

ടിവി എം.ഡി ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും  (5 hours ago)

ദുബായില്‍ മലയാളി നഴ്‌സ് അന്തരിച്ചു  (5 hours ago)

ഹൈക്കോടതി അടിച്ചിറക്കി ആന്റോ 61-ാമത്തെ തടവുകാരൻ മാങ്കൂട്ടം പറഞ്ഞത് അച്ചട്ടായി..! പച്ചയ്ക്ക് തെറിവിളിച്ച് ജനം  (5 hours ago)

ആന്റോയുടെ നെഞ്ചത്ത് റീത്ത് വച്ച് സുജയ പാർവതി പക പലിശ സഹിതം കൊടുത്തു, റിപ്പോർട്ടർ TV വിടാൻ അരുൺ  (5 hours ago)

അരുൺകുമാർ ഉടൻ രാജിവയ്ക്കും. റിപ്പോർട്ടർ TV-യിൽ നിന്ന് വിട്ടിറങ്ങുന്നു..! ഇവൻ ലോക ഫ്രോഡ്.. കോടതിയിൽ ആന്റോയെ പച്ചയ്ക്ക് തിന്ന് ജനം.  (5 hours ago)

സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവാവ് ചികിത്സയ്ക്കിടെ മരിച്ചു  (5 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യത  (5 hours ago)

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് ഏകദിനം: മുഴുവന്‍ ടിക്കറ്റുകളും വിറ്റുതീര്‍ന്നു  (5 hours ago)

ജന്‍കൗശല്‍ കേന്ദ്രയുടെ ബ്രാന്‍ഡ് അംബാസഡഡറായി സഞ്ജു സാംസണ്‍  (5 hours ago)

മാസപ്പടി കേസില്‍ പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ അന്വേഷണം നടത്താമെന്ന് നിയമോപദേശം  (5 hours ago)

താലിബാന്‍ തടഞ്ഞുവച്ച ട്രാവല്‍ വ്‌ളോഗറായ മലയാളി യുവതി അരുണിമ കേരളത്തില്‍ തിരിച്ചെത്തി  (6 hours ago)

Malayali Vartha Recommends