അട്ടപ്പാടിയില്‍ തണ്ടര്‍ ബോള്‍ട്ട് കമാന്‍ഡോകളുടെ വെടിയേറ്റു മരിച്ച മാവോയിസ്റ്റുകളായ മണിവാസകം, കണ്ണന്‍ എന്ന കാര്‍ത്തി എന്നിവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നത് തടഞ്ഞ് ഹൈക്കോടതി

അട്ടപ്പാടിയില്‍ തണ്ടര്‍ ബോള്‍ട്ട് കമാന്‍ഡോകളുടെ വെടിയേറ്റു മരിച്ച മാവോയിസ്റ്റുകളായ മണിവാസകം, കണ്ണന്‍ എന്ന കാര്‍ത്തി എന്നിവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നത് തടഞ്ഞ് ഹൈക്കോടതി. മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതു വ്യാജ ഏറ്റുമുട്ടലിലാണെന്നും അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നുമാവശ്യപ്പെട്ടു കണ്ണന്റെ സഹോദരന്‍ മുരുകേശന്‍, മണിവാസകത്തിന്റെ സഹോദരി ലക്ഷ്മി എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജാശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹങ്ങള്‍ കോടതിയുടെ ഉത്തരവില്ലാതെ സംസ്‌കരിക്കരുതെന്നാണ് നിര്‍ദ്ദേശം.
പോസ്റ്റ്‌മോര്‍ട്ടം സര്‍ട്ടിഫിക്കറ്റ് വേഗത്തില്‍ ലഭ്യമാക്കുന്നതിനൊപ്പം കേസിന്റെ രേഖകള്‍ നവംബര്‍ എട്ടിന് ഹാജരാക്കാനും നിര്‍ദ്ദേശിച്ചു. മൃതദേഹം സൂക്ഷിക്കുന്നതില്‍ എതിര്‍പ്പില്ലെന്നും ജീര്‍ണിക്കാനിടയുണ്ടെന്നും സര്‍ക്കാര്‍ പറഞ്ഞു. മൃതദേഹങ്ങള്‍ സംരക്ഷിക്കാന്‍ നിര്‍ദേശിച്ച സിംഗിള്‍ ബെഞ്ച് സംശയത്തിന്റെ പുകമറ മാറ്റാമല്ലോയെന്നും വാക്കാല്‍ പറഞ്ഞു. പാലക്കാട് കോടതിയില്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നത് നവംബര്‍ 4വരെ തടഞ്ഞെങ്കിലും നാലിന് സംസ്‌കരിക്കാന്‍ അനുമതി നല്‍കിയിരുന്നു.
"
https://www.facebook.com/Malayalivartha

























