ഓട്ടം വിളിച്ച വീട്ടമ്മയുമായി സൗഹൃദത്തിലായി! മൂന്നുവര്‍ഷത്തെ പരിചയത്തിനിടയില്‍ വീട്ടില്‍ എത്തിച്ച് നഗ്നയാക്കി ഫോട്ടോയും വീഡിയോയും പകര്‍ത്തി; ഓട്ടോഡ്രൈവര്‍ അറസ്റ്റില്‍

തൃശൂരിനടുത്ത് പുതുക്കാട്, വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍. ഒളിവിലായിരുന്ന വരന്തരപ്പിള്ളി വടക്കുംമുറി കോപ്പാടന്‍ പ്രബിന്‍ (30) ആണ് പിടിയിലായത്. ചാലക്കുടി ഡിവൈഎസ്പി സി.ആര്‍ സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് എറണാകുളത്ത് ഒളിവില്‍ കഴിഞ്ഞ പ്രതിയെ അറസ്റ്റുചെയ്തത്.
വരന്തരപ്പിള്ളിയില്‍ ഓട്ടോ ഡ്രൈവറായിരുന്ന സമയത്ത് പ്രബിന്‍ മൂന്നുവര്‍ഷം മുമ്പാണ് വീട്ടമ്മയെ പരിചയപ്പെടുന്നത്. വീട്ടമ്മയുടെ ഭര്‍ത്താവ് വിദേശത്തായിരുന്നു. സ്ഥിരമായി പ്രബിന്റെ വണ്ടി ഓട്ടം വിളിക്കുകയും തുടര്‍ന്ന് ഇരുവരും സൗഹൃദത്തിലാവുകയുമായിരുന്നു. ഒരു വര്‍ഷം മുമ്പ് കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയി തിരികെ വരുന്നവഴി വീട്ടുകാരെ പരിചയപ്പെടുത്താമെന്നു പറഞ്ഞ് യുവതിയെ പ്രബിന്‍ സ്വന്തം വീട്ടിലെത്തിക്കുകയും ഭീഷണിപ്പെടുത്തി നഗ്‌നയാക്കി ഫോട്ടോയും വീഡിയോയും പകര്‍ത്തുകയുമായിരുന്നു. ഇത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഇയാള്‍ യുവതിയെ പലവട്ടം ശാരീരികമായി പീഡിപ്പിച്ചുവെന്നാണ് കേസ്.
മറ്റൊരു ദിവസം ഇയാള്‍ യുവതിയുടെ വീട്ടില്‍ ഉണ്ടായിരുന്നപ്പോള്‍ കരഞ്ഞുകൊണ്ട് വന്ന കുട്ടിയെ ഇയാള്‍ പിടിച്ചു തള്ളുകയും ചുമരിലിടിച്ച് കുട്ടിക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. യുവതിയുടെ മൊഴിയില്‍ പ്രബിന്റെ പേരില്‍ ബാലപീഡന നിരോധന നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്.
വിദേശത്ത് നിന്ന് ഭര്‍ത്താവ് അയയ്ക്കുന്ന പണം ഇയാള്‍ ബലമായി എടുക്കാന്‍ തുടങ്ങിയതോടെ യുവതി വരന്തരപ്പിള്ളി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. എറണാകുളം വാഴക്കാലായില്‍ വര്‍ക് ഷോപ്പില്‍ ജോലി ചെയ്യുകയായിരുന്ന പ്രതി, യുവതി പരാതി നല്‍കിയതറിഞ്ഞ് ഒളിവില്‍ പോകുകയായിരുന്നു.
https://www.facebook.com/Malayalivartha