Widgets Magazine
02
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരക്കൂട്ടം മുതൽ നടപ്പന്തൽ വരെ നീണ്ട ക്യൂ... പുതുവർഷ പുലരിയിൽ ഭക്തജന തിരക്കിലമർന്ന്‌ സന്നിധാനം.....


സങ്കടമടക്കാനാവാതെ... അശ്വിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കെയാണ് വിധി തട്ടിയെടുത്തത്....


പുതുവർഷത്തെ വരവേറ്റ് ലോകം.... കൊച്ചിക്ക് സമാനമായി ഭീമൻ പാപ്പാഞ്ഞിയെ കത്തിച്ചാണ് തലസ്ഥാനവും പുതുവത്സരം ആഘോഷമാക്കിയത്.... നവോന്മേഷത്തിൽ നാടെങ്ങും ആഘോഷ ലഹരിയിൽ... ഏവർക്കും പുതുവത്സരാശംസകൾ


തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു


ആലപ്പുഴയിൽ മുഹമ്മ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി....

റോയ് തോമസിന്റെ മദ്യപാനം ജോളിയുമായുള്ള അടുപ്പത്തിന് അവസരമൊരുക്കി; അടുത്തുകഴിഞ്ഞപ്പോൾ പിരിയാന്‍ കഴിയാത്ത ഒരുതരം മാസ്മരികത ജോളിയിലുണ്ടായിരുന്നു: എല്ലാവിധത്തിലും രഹസ്യമായി ഭാര്യാഭർത്താക്കന്മാരെപ്പോലെ ഞങ്ങൾ കഴിഞ്ഞു; ജോളി അകന്നുപോവുമെന്ന് കരുതി എല്ലാം ഉള്ളിലൊതുക്കി: ജോളിയെ കുരുക്കി ഷാജിയുടെ മൊഴി

13 NOVEMBER 2019 03:38 PM IST
മലയാളി വാര്‍ത്ത

കൂടത്തായി കൊലപാതക പരമ്പരയിൽ ജോളിയാമ്മ ജോസഫിലെ കുറ്റവാസന സ്ഥിരീകരിക്കുന്ന മൊഴിയുമായി ഷാജി. ജോളിയെ ഭയപ്പെട്ടിരുന്നതായി രണ്ടാംപ്രതി മഞ്ചാടിയില്‍ സാമുവല്‍ മാത്യു എന്ന ഷാജി അന്വേഷണ സംഘത്തിന് മൊഴി നൽകി. ജോളി അകന്നുപോവുമെന്ന് കരുതി എല്ലാം ഉള്ളിലൊതുക്കി. പക്ഷെ ജോളിയിലെ ക്രിമിനല്‍ പശ്ചാത്തലത്തെ കുറിച്ച്‌ സംശയം തോന്നിയത് മുതല്‍ ഭയമായിരുന്നു. ഇക്കാര്യം ആരോടും തുറന്നുപറയാന്‍ കഴിഞ്ഞിരുന്നില്ലെന്നും മാത്യു മൊഴി നൽകി. റോയിയുമായി വിവാഹം കഴിഞ്ഞ് ജോളി കൂടത്തായിയില്‍ എത്തി അധികം വൈകാതെ തന്നെ ഇരുവരും തമ്മിൽ അടുത്തു. എല്ലാതരത്തിലും വളരെ അടുത്ത ബന്ധമായിരുന്നു. അടുത്താല്‍ പിരിയാന്‍ കഴിയാത്ത ഒരുതരം മാസ്മരികത ജോളിയിലുണ്ടെന്നും മാത്യു പറഞ്ഞു. ആല്‍ഫൈന്‍ വധകേസ് അന്വേഷിക്കുന്ന തിരുവമ്പാടി ഇന്‍സ്‌പെക്ടര്‍ ഷജു ജോസഫിന്റെ നേതൃത്വത്തിലാണ് മാത്യുവിന്റെ മൊഴിയെടുത്തത്.

ഞങ്ങള്‍ ഭാര്യാ-ഭര്‍ത്താക്കന്മാരെപോലെയാണ് കഴിഞ്ഞതെങ്കിലും എല്ലാം രഹസ്യമായായിരുന്നു. റോയ്തോമസിന്റെ മരണത്തിന് മുമ്പേ തന്നെ ജോളിയുമായി അടുത്തിരുന്നു. ബന്ധുക്കളായതിനാല്‍ വീട്ടില്‍ സന്ദര്‍ശിക്കുന്നതിലും ജോളിയുമായി ഇടപഴകുന്നതിലും ആര്‍ക്കും സംശയം തോന്നിയിരുന്നില്ല. അതിനാല്‍ ബന്ധം തുടരാന്‍ സാധിച്ചു. ജോളിയുടെ ഭര്‍ത്താവ് റോയ് തോമസിന്റെ മദ്യപാനവും ജോളിയുമായുള്ള അടുപ്പത്തിന് അവസരമൊരുക്കി. അക്കാലത്താണ് റോയ്തോമസിന്റെ പിതാവ് ടോംതോമസ് 2008 ഓഗസ്റ്റ് 26ന് മരിക്കുന്നത്. മരിക്കുന്നതിന് കുറച്ച്‌ ദിവസം മുമ്പ് ജോളി എന്നോട് സയനൈഡ് വാങ്ങിയിരുന്നു. നായയേയും എലിയേയും കൊല്ലാനാണെന്ന് പറഞ്ഞായിരുന്നു സയനൈഡ് വാങ്ങിയിരുന്നത്- ഒരു ഓൺലൈൻ മാധ്യമമാണ് ഇത് സംബന്ധിച്ച മൊഴി പുറത്ത് വിട്ടത്.

മരണശേഷം പൊന്നാമറ്റത്തെ വീട്ടില്‍ നിത്യസന്ദര്‍ശകനായി. ജോളിയുമായുള്ള ബന്ധത്തില്‍ റോയിക്ക് കാര്യമായ എതിര്‍പ്പില്ലായിരുന്നു. റോയ് ദാമ്പത്യ വിഷയത്തില്‍ പരാജയമാണെന്നു പറഞ്ഞ് എന്നോട് കൂടുതല്‍ അടുത്തു. പരസ്പരം പിരിയാന്‍ വയ്യാത്ത അടുപ്പമുണ്ടായി. അതിനിടെ റോയ് തോമസും മരിച്ചു. ടോം തോമസിനു പിന്നാലെ റോയിയും മരിച്ചപ്പോള്‍ ജോളി കൊലപ്പെടുത്തിയതാവാമെന്ന് സംശയിച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതോടെ ജോളി തന്നെയാണ് കൊലപാതകങ്ങള്‍ നടത്തിയതെന്ന് ഉറപ്പിച്ചു. പുറത്താരോടും പറയാതിരുന്നത് ജോളിയെ നഷ്ടപ്പെടരുതെന്നു കരുതിയാണ്. എന്നാല്‍ ഒരിക്കല്‍ പോലും ഇക്കാര്യം ജോളിയോട് ചോദിച്ചിരുന്നില്ല. കൊലപ്പെടുത്തിയതാണെന്ന വിവരം താന്‍ മനസിലാക്കിയെന്നറിഞ്ഞാല്‍ തന്റെ ജീവനും അപകടത്തിലാവുമെന്ന് കരുതി-മാത്യു പറയുന്നു.

വീണ്ടും കുടുംബത്തില്‍ ഒരു മരണം കൂടിയുണ്ടായി. തന്റെ പിതൃസഹോദരനായ മഞ്ചാടിയില്‍ മാത്യുവിനേയും സയനൈഡ് നല്‍കി ജോളി കൊലപ്പെടുത്തിയതാണെന്ന് ബോധ്യമായി. വിമുക്ത ഭടനായ മഞ്ചാടിയില്‍ മാത്യു തങ്ങളുടെ സ്വൈര്യവിഹാരത്തിന് എതിരുനിന്ന ആളാണ്. അതിനിടെയാണ് ഷാജുവിനെ വിവാഹം ചെയ്യുന്നത്. എന്നിട്ടും താനുമായി ബന്ധം തുടര്‍ന്നു. ഇതിനിടെ ജോളി വീണ്ടും സയനൈഡ് ആവശ്യപ്പെട്ടപ്പോള്‍ അത് സംഘടിപ്പിച്ചുനല്‍കി. ജോളിയിലെ വശ്യതമൂലം എതിര്‍ത്തുപറയാന്‍ തനിക്കു കഴിയുമായിരുന്നില്ലെന്നും മാത്യു പൊലീസിനോടു പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരത്തുണ്ടായ 2 റോഡപകടങ്ങളില്‍ 4 യുവാക്കള്‍ക്കു ദാരുണാന്ത്യം  (3 hours ago)

പുതുവര്‍ഷത്തില്‍ വൈബ് 4 വെല്‍നസില്‍ പങ്കാളികളായി 10 ലക്ഷത്തോളം പേര്‍; സൂംബ ടീമിനോടൊപ്പം നൃത്തം ചെയ്ത് മന്ത്രി വീണാ ജോര്‍ജ്  (4 hours ago)

മധ്യപ്രദേശില്‍ മലിനജലം കുടിച്ച് മരിച്ചവരില്‍ അഞ്ച് മാസം പ്രായമുള്ള കുഞ്ഞും  (4 hours ago)

ഡിജെ പാര്‍ട്ടിക്കിടെ പൊലീസും എസ്എഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം  (4 hours ago)

അടൂര്‍ പ്രകാശിന്റെ ആരോപണം വസ്തുതാവിരുദ്ധമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (4 hours ago)

രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ റൂട്ട് പ്രഖ്യാപിച്ചു  (5 hours ago)

ഇന്ത്യയില്‍ ബുള്ളറ്റ് ട്രെയിനുകള്‍ 2027 മുതല്‍ ഓടിത്തുടങ്ങും  (5 hours ago)

കറന്‍സിയുടെ മൂല്യം കുത്തനെ ഇടിഞ്ഞതിനെത്തുടര്‍ന്ന് ഇറാനില്‍ പ്രക്ഷോഭം ആളിക്കത്തുന്നു; പ്രതിഷേധക്കാരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു  (5 hours ago)

ക്ഷേത്രത്തിലെ പ്രസാദത്തില്‍ ഒച്ചിനെ കണ്ടെത്തിയെന്ന ആരോപണം: അന്വേഷണം ആരംഭിച്ച് പൊലീസ്  (5 hours ago)

ഗോവയില്‍ അവധിക്കാലം ആഘോഷിച്ച് സാറാ തെന്‍ഡുല്‍ക്കര്‍  (6 hours ago)

ശബരിമല സ്വര്‍ണപ്പാളി കേസ് : മുഖ്യമന്ത്രിയുടെ ഓഫിസ് ഒരു തരത്തിലുള്ള ഇടപെടലും നടത്തുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍  (6 hours ago)

സിസിടിവി ക്യാമറകള്‍ തകര്‍ത്തിട്ടും രക്ഷയില്ല: മട്ടന്നൂരിലെ കള്ളനെ കയ്യോടെ പൊക്കി പൊലീസ്  (6 hours ago)

ഭക്ഷണം നല്‍കാന്‍ വൈകിയതിനെ തുടര്‍ന്ന് യുവാക്കള്‍ കാട്ടിക്കൂട്ടിയത്  (7 hours ago)

മൈക്കിന് മുന്നില്‍ മാത്രം വന്നുനിന്നിട്ട് ഒരു കാര്യവുമില്ല; വര്‍ഷത്തില്‍ ഒരിക്കലെങ്കിലും മന്ത്രി സര്‍ക്കാര്‍ ആശുപത്രികളില്‍ ഒന്ന് സന്ദര്‍ശനം നടത്തണം; ആശുപത്രിക്കും ആരോഗ്യവകുപ്പിനുമെതിരെ ആരോപണവുമായി കു  (7 hours ago)

എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി ഡോക്ടറടക്കം 7 പേര്‍ പിടിയില്‍  (7 hours ago)

Malayali Vartha Recommends