Widgets Magazine
21
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കലിഫോർണിയയിലെ ഇരട്ടക്കൊലപാതകം; അഞ്ജനയുടെയും ആനിന്റെയും ഭൗതികദേഹങ്ങൾ വീട്ടിലെത്തിച്ചു; വൻ ജനക്കൂട്ടത്തെ സാക്ഷിനിർത്തി നെഞ്ചുപൊട്ടുന്ന ദൃശ്യങ്ങൾ...


ഓപ്പറേഷൻ തൂഫാൻ ഭൂട്ടാനിലും..വിവരങ്ങള്‍ ആരാഞ്ഞ് ഭൂട്ടാന്‍ ആഭ്യന്തരമന്ത്രി.. അടിയന്തര ലഹരിവിരുദ്ധ ദൗത്യത്തിൽ താൽപ്പര്യം പ്രകടിപ്പിച്ച് ഭൂട്ടാൻ സർക്കാരും..


വി.ഡി സതീശൻ കാട്ടിയത് വലിയ മാതൃക, എങ്കിലും രക്ഷാപ്രവർത്തനം അശാസ്ത്രീയമെന്ന് വിമർശനം; അപകടത്തിൽപ്പെട്ടവരെ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്ത്?


അപകടത്തിൽപ്പെട്ട യുവാവിനെ സഹായിച്ച മുഖ്യമന്ത്രിയുടെ വീഡിയോ കണ്ടപ്പോൾ സങ്കടമാണ് തോന്നിയത്..വിമർശനവുമായി ഡോക്ടർ..ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്..


പ്രിയദർശിനി പദ്ധതിക്ക് ഡബിൾബെൽ മുഴങ്ങിയിട്ട് നാളെ 100 നാൾ തികയും..രാവിലെ 10 മണിക്ക് സാരി വിതരണം സംഘടിപ്പിക്കുന്നു... മന്ത്രി സി.പി ജോൺ സാരി വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കും..

ചെറിയ പിടിച്ചുപറി കേസുകളിൽനിന്ന് വൻ മോഷണങ്ങളിലേയ്ക്ക് ഗുണ്ടാസംഘത്തെ വളർത്തിക്കൊണ്ടുവന്ന ഗില്ലാപ്പി എന്ന ബിനോയി; ചെറുപ്പം മുതൽ ക്രിമിനൽ വാസനയിൽ വളർന്ന് ഗുണ്ടാ പ്രവർത്തനങ്ങൾ പതിവാക്കി; കള്ളനോട്ടടി മുതൽ വധശ്രമങ്ങളിൽ വരെ പ്രതിയായ ബിനോയി അത്താണി ബോയിസിന് വാളെടുത്ത് നൽകി വളർത്തി: ചേരി തിരിഞ്ഞതോടെ സ്വന്തം ശിഷ്യരുടെ കത്തിക്ക് ഇരയായി ആശാൻ

18 NOVEMBER 2019 02:43 PM IST
മലയാളി വാര്‍ത്ത

അത്താണി ബോയ്സ് എന്ന പേരിൽ വളർത്തിക്കൊണ്ടുവന്ന ഗുണ്ടാസംഘം തന്നെ ആശാനെ വെട്ടിയരിഞ്ഞ കാഴ്ചയുടെ നടുക്കത്തിലാണ് അത്താണി പ്രദേശത്തെ നാട്ടുകാർ. നെടുമ്പാശ്ശേരി അത്താണിയില്‍ ബാറിന് മുന്നില്‍ നാട്ടുകാര്‍ നോക്കി നില്‍ക്കെയായിരുന്നു കാറിലെത്തിയ മൂന്നംഗ സംഘം നെടുമ്പാശേരി തുരുത്തിശേരി വല്ലത്തുകാരൻ വീട്ടിൽ വർക്കിയുടെ മകൻ ബിനോയിയെ വെട്ടിക്കൊലപ്പെടുത്തിയത്. ചെറിയ പിടിച്ചുപറി കേസുകളിൽനിന്ന് വൻ മോഷണങ്ങളിലേക്കുള്ള വളർച്ചയായിരുന്നു അത്താണി ബോയ്സിന്റേത്.

ഗില്ലാപ്പി എന്ന ഇരട്ടപ്പേരിലായിരുന്നു ഗുണ്ടാസംഘങ്ങൾക്കിടയിൽ ബിനോയ് അറിയപ്പെട്ടിരുന്നത്. ക്രിമിനൽ വാസനയുണ്ടായിരുന്ന ബിനോയ് ചെറുപ്പം മുതൽ ഗുണ്ടാ പ്രവർത്തനങ്ങളും പതിവാക്കിയിരുന്നു. കള്ളനോട്ടടി മുതൽ നിരവധി കേസുകളിൽ പ്രതിയായിട്ടുണ്ട്. ബിനോയ് തന്നെയാണ് അത്താണി ബോയ്സിനു രൂപം നൽകിയതും വളർത്തിക്കൊണ്ടു വന്നതും. ഒടുവിൽ സ്വന്തം ശിഷ്യരുടെ കത്തിക്ക് ഇരയാകാനായിരുന്നു ആശാന്റെ വിധി. ഈ സംഘത്തിലുള്ളവർ ചേർന്നാണ് കൊലപാതകം നടത്തിയത്.

തൃശൂർ ജില്ലയിൽ ജ്വല്ലറികളിലേയ്ക്ക് കൊണ്ടുവരുന്ന സ്വർണം വഴിയിൽവച്ച് ആക്രമിച്ച് പിടിച്ചു പറിക്കുന്ന സംഘത്തിനു നേതൃത്വം നൽകിയത് ബിനോയി ആയിരുന്നു. പൊലീസിന്റെ റൗഡി പട്ടികയിൽ ഇടം പിടിച്ച ബിനോയ്ക്കെതിരെ അങ്കമാലി, കാലടി, ചെങ്ങമനാട് സ്റ്റേഷനുകളിൽ ആയുധ നിയമം ഉൾപ്പെടെ നിരവധി കേസുകളുണ്ട്. നെടുമ്പാശേരി പരിസരത്തുള്ളതിനേക്കാൾ കേസുകൾ ഇതര ജില്ലകളിൽ ബിനോയിയുടെ പേരിലുണ്ട്. സംഘം ചേർന്ന് കവർച്ച, തട്ടിക്കൊണ്ടു പോകൽ, വധശ്രമം തുടങ്ങിയ കേസുകളിലും പ്രതിയാണ് ബിനോയ്. സംസ്ഥാനത്തിനകത്തും പുറത്തും നിരവധി കേസുകളില്‍ പ്രതിയായ ബിനോയി 'കാപ്പ' ആക്ടില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഏതാനും നാളുകളായി അക്രമങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുകയും അത്താണി ബോയ്‌സുമായുള്ള ബന്ധം ഉപേക്ഷിക്കുകയുമായിരുന്നുവത്രെ. പ്രതികളെ തിരിച്ചറിഞ്ഞെന്നും ഇവരെ പിടികൂടാന്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചെന്നും റൂറല്‍ എസ്പി കെ കാര്‍ത്തിക് പറഞ്ഞു. നാട്ടുകാര്‍ നോക്കി നില്‍ക്കെയായിരുന്നു കാറില്‍ വന്നിറങ്ങിയ അക്രമി സംഘം വടിവാളുമായി ബിനോയിയെ നേരിട്ടത്.നിലവിളിച്ചു കൊണ്ട് രക്ഷപെടാന്‍ ശ്രമിച്ച ബിനോയിയെ കൊലവിളിയുമായി അക്രമികള്‍ പിന്നാലെയെത്തി തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു.

മുമ്പും സമാന ഗുണ്ടാ ആക്രമണങ്ങളില്‍ ഇവിടെ നിരവധി പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. പൊലീസ് നടപടികളെത്തുടര്‍ന്ന് ഇടക്കാലത്ത് അടങ്ങിയിരുന്ന ഇവര്‍ വീണ്ടും കരുത്തു കാണിക്കാന്‍ ഇറങ്ങിയതിന്റെ തെളിവാണ് ഈ കൊലപാതകമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. നാട്ടുകാര്‍ നോക്കി നില്‍ക്കെ ഓടിച്ച് വെട്ടിവീഴ്തി , മുഖത്തുന്നിന്നും മാംസ കഷണങ്ങള്‍ അടര്‍ന്ന് മാറുംവരെ വരെ തുരതുര വെട്ടി കലി തീര്‍ത്ത ശേഷമാണ് അക്രമി സംഘം സ്ഥലം വിട്ടത്. ഗുണ്ടാസംഘത്തിന്റെ കൊലവിളിയും ആക്രമണവും കണ്ട് സ്ഥലത്തുണ്ടായിരുന്നവര്‍ ഭയന്നു വിറച്ച നിലയിലായിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരാളെ അറസ്റ്റുചെയ്യുമ്പോള്‍ കാരണം രേഖാമൂലം അറിയിക്കണമെന്ന് സുപ്രീംകോടതി  (18 minutes ago)

കന്യാകുമാരിയില്‍ 300 കിലോ ഭാരം വരുന്ന ഭീമന്‍ മുതല വനംവകുപ്പിന്റെ കെണിയില്‍ കുടുങ്ങി  (27 minutes ago)

5 ചെക്കുകൾ മോഷ്ട്ടിച്ച് 46 കോടി രൂപ തട്ടിയെടുത്തു; നടി അംബികയ്‌ക്കും സഹോദരനുമെതിരെ പരാതി നൽകി സഹോദരി രാധ!!!!  (1 hour ago)

നവാഗതനായ രോഹിത് ചന്ദ്രശേഖരന്റെ സംവിധാനം; ടീനേജ് റോം കോം കഥയുമായി ഇൻഡ്യൻ സിനിമയുടെ നാലാമതു ചിത്രം ആരംഭിച്ചു!!!  (2 hours ago)

50 കോടിയിലധികം രൂപയുടെ ചെക്കുകള്‍ മാറാന്‍ ശ്രമിച്ചെന്ന് സഹോദരി രാധയുടെ പരാതി  (2 hours ago)

നായികയായി തേജാ ലഷ്മി; നായകനായി ശ്രീനാഥ് ഭാസി; റെജി പ്രഭാകരൻ സംവിധാനം ചെയ്യുന്ന പ്രിയതമന്റെ ചിത്രീകരണം സെപ്റ്റംബർ 23-ന് ആരംഭിക്കും!!!  (2 hours ago)

ട്യൂഷന്‍ കഴിഞ്ഞ് മടങ്ങിയ വിദ്യാര്‍ത്ഥികളെ സംഘംചേര്‍ന്ന് ആക്രമിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍  (2 hours ago)

ഷൈൻ ടോം ചാക്കോ പിസ്റ്റലിൻ്റെ കാഞ്ചിയിൽ പരതുന്നതെന്ത് ? ഡാൻസാഫ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്!!!  (2 hours ago)

അരവണ ക്ഷാമത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് കെ മുരളീധരന്‍  (3 hours ago)

ബസില്‍ നിന്ന് തെറിച്ചുവീണ് യുവതിക്ക് ദാരുണാന്ത്യം  (3 hours ago)

സംവിധായകനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങി ഉണ്ണി മുകുന്ദന്‍  (3 hours ago)

തൃശൂരിലെ ഒരു വീട്ടില്‍ നിന്നും 55 പവന്‍ സ്വര്‍ണവും മൂന്നര ലക്ഷം രൂപയും കവര്‍ന്നു  (3 hours ago)

ആസ്റ്റർ മെഡ്‌സിറ്റിക്കായി 10 മെഗാവാട്ട് സൗരോർജ്ജ പദ്ധതിയുമായി ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ; പ്രതിവർഷം 1.6 മുതൽ 1.75 കോടി വരെ യൂണിറ്റ് ഹരിതോർജ്ജം ഉത്പാദിപ്പിക്കാൻ ലക്ഷ്യം  (4 hours ago)

തൊഴിലാളികളെ വേദനിപ്പിച്ചുകൊണ്ട് ഒരു സംരംഭവും വേണ്ടെന്ന് മുഖ്യമന്ത്രി  (4 hours ago)

തലസ്ഥാനത്ത് പൊരിഞ്ഞ പൂരം; സതീശൻ കൊളുത്തിയ തീ...  (4 hours ago)

Malayali Vartha Recommends