Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മന്നത്ത് സുരക്ഷാ പരിശോധനയുടെ പേരില്‍ നായയെ കയറ്റില്ല..ഒരുത്തനും കടക്കണ്ട ഇങ്ങോട്ട്.. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മുഖത്ത് നോക്കി വെല്ലുവിളിച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍..


വെനിസ്വേലയില്‍ ഉണ്ടായ അതിശക്തമായ ഇരട്ട ഭൂകമ്പങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 4,400 കടന്നു..315 മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല..


മുഖ്യമന്ത്രി വി ഡി സതീശനും സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കുമെതിരെ പച്ചത്തെറിവിളി..കെഎസ്ആർടിസി ഡ്രൈവറെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു..


നെന്‍മാറ ഇരട്ടക്കൊല..ചെന്തമാര കുറ്റക്കാരനെന്ന് പാലക്കാട് ജില്ലാ അഡീഷണല്‍ ജഡ്ജി..ശിക്ഷാവിധി മറ്റെന്നാള്‍..പകയുടെ വൈരാഗ്യം; പരമാവധി ശിക്ഷയ്ക്ക് സാധ്യത ഏറെ..


സുഗതന് നാളെ സത്യപ്രതിജ്ഞ.. ജയിലിലിനുള്ളിൽ പന്തൽ ഒരുങ്ങി..ഒരു ജനപ്രതിനിധി ജയിൽ മുറിക്കുള്ളിൽ വെച്ച് സത്യവാചകം ചൊല്ലി അധികാരമേൽക്കുന്നത് ഇതാദ്യമായാണ്..

മിഡിൽ ഈസ്റ്റിൽ വീണ്ടും ലോകത്തെ ആശങ്കപ്പെടുത്തുന്ന സംഭവവികാസങ്ങളാണ് അരങ്ങേറുന്നത്.

13 JULY 2026 08:30 PM IST
മലയാളി വാര്‍ത്ത
മിഡിൽ ഈസ്റ്റിൽ വീണ്ടും ലോകത്തെ ആശങ്കപ്പെടുത്തുന്ന സംഭവവികാസങ്ങളാണ് അരങ്ങേറുന്നത്. ഇറാന്റെ പരമോന്നത നേതാവായ അയത്തുല്ല അലി ഖമനെയിയുടെ വധത്തിന് പിന്നാലെ, പ്രതികാരത്തിന്റെ തീ കൂടുതൽ ശക്തമാകുകയാണ് എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.   ഖാംനഇയുടെ സംസ്‌കാര ചടങ്ങിന് ആയിരങ്ങളാണ് തെഹ്‌റാനില്‍ തടിച്ചു കൂടിയിരിക്കുന്നത്. ലോക നേതാക്കള്‍ ഉള്‍പ്പെടെ ഷിയാ പണ്ഡിതരും വിവിധ രാജ്യങ്ങളില്‍ നിന്ന് ചടങ്ങില്‍ പങ്കെടുക്കാനെത്തിയവരും മുതിര്‍ന്ന നേതാക്കളുമെല്ലാമുണ്ട്.

ഇതിനിടെ ലോകമാധ്യമങ്ങളിൽ വലിയ ചർച്ചയായ മറ്റൊരു വാർത്തയും പുറത്തുവന്നു. 13 ലോകനേതാക്കളുടെ പേരുകൾ ഉൾപ്പെടുന്ന ഒരു പട്ടിക ഇറാനിയൻ മാധ്യമത്തിൽ പ്രസിദ്ധീകരിച്ചുവെന്നാണ് റിപ്പോർട്ടുകൾ.      

 ടെഹ്റാനിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന തീവ്രനിലപാട് സ്വീകരിക്കുന്ന ഹംഷാഹ്രി എന്ന പത്രമാണ് സമ്പൂർണ ലിസ്റ്റ് പുറത്തുവിട്ടത്. തന്‍റെ പിതാവിന്‍റെ മരണത്തിനു തിരിച്ചടി നൽകുമെന്ന് ഇറാന്‍റെ പുതിയ പരമോന്നത നേതാവ് ആയത്തുള്ള മൊജ്തബ ഖമനേയി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പ്രതികാര പട്ടിക പുറത്തുവന്നത്. യുഎസ്, ഇസ്രായേൽ, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നുള്ള രാഷ്ട്രീയ, സൈനിക നേതാക്കളാണ് പട്ടികയിലുള്ളത്.

ഈ പട്ടികയിലുള്ള കുറ്റവാളികൾ തങ്ങളുടെ കിടക്കയിൽ കിടന്ന് സമാധാനത്തോടെ മരിക്കണമെന്ന ആഗ്രഹം മനസിലിട്ടു കൊണ്ടുതന്നെയാകും മണ്ണടിയുക എന്ന് മൊജ്തബ ഖമനേയി പറഞ്ഞിരുന്നു. എന്നാൽ പട്ടികയിലുള്ള വ്യക്തികൾ എന്നു മാത്രം പരാമർശിച്ച മൊജ്തബ ആരെയും പേരെടുത്തു പറഞ്ഞിരുന്നില്ല. കൂടാതെ ഇറാൻ സർക്കാരിന്‍റെ ഔദ്യോഗിക അംഗീകാരത്തോടെയാണോ പട്ടിക പ്രസിദ്ധീകരിച്ചതെന്നും വ്യക്തമല്ല.

ഇറാൻ പത്രം പുറത്തുവിട്ട പ്രതികാര പട്ടികയിലുള്ള ലോക നേതാക്കൾ

1. യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്

2. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

3. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി

4. യുകെ പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ

5. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ

6. ജർമനി ചാൻസലർ ഫ്രെഡ്രിച്ച് മെർസ്

7. ഇസ്രായേൽ പ്രതിരോധമന്ത്രി ഇസ്രായേൽ കട്ട്സ്

8. ഇസ്രായേൽ വിദേശകാര്യമന്ത്രി ഗിഡോൺ സാർ

9. ഇസ്രായേൽ ഡിഫെൻസ് ഫോഴ്സ് ചീഫ് ഓഫ് ജനറൽ സ്റ്റാഫ് ഇയാൽ സമീർ

10. യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്

11. യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ

12. യുഎസ് സെൻട്രൽ കമാൻഡ് കമാൻഡർ ജനറൽ മിഷേൽ കുരില്ല ബ്രാഡ് കൂപ്പർ

13. ഇസ്രായേലിലെ യുഎസ് അംബാസിഡർ മൈക് ഹക്കബീ എന്നിവരാണ് .. യൂറോപ്യൻ രാജ്യങ്ങൾ തങ്ങളുടെ വ്യോമാതിർത്തി അമേരിക്കൻ യുദ്ധവിമാനങ്ങൾക്ക് ഉപയോഗിക്കാൻ അനുവദിച്ചതുവഴി ആക്രമണങ്ങളിൽ പങ്കാളികളായെന്ന് ആരോപിച്ചാണ് ഈ രാജ്യങ്ങളിലെ നേതാക്കളെയും പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എങ്കിലും, ഈ പേരുകൾ ഇറാൻ ഔദ്യോഗികമായി അംഗീകരിച്ച ടാർഗെറ്റുകളാണോ എന്നത് വ്യക്തമല്ല


ലോകത്തെ ഷിയാക്കളുടെ പ്രധാന നേതാവായിരുന്നു അലി ഖാംനഇ. ഇറാഖിലെ ആയത്തുല്ല സിസ്താനിയെ പോലെ ഷിയാ വിശ്വാസികള്‍ ബഹുമാനത്തോടെ കാണുന്ന വ്യക്തിയാണ് അദ്ദേഹം. അങ്ങനെ ഒരു വ്യക്തിയെ കൊലപ്പെടുത്തിയതാണ് അമേരിക്കക്കും ഇസ്രായേലിനുമെതിരായ വികാരത്തിന് കാരണം. ശക്തമായ രീതിയില്‍ പ്രതികാരം ചെയ്യുമെന്നാണ് ചടങ്ങിനെത്തിയവര്‍ പറയുന്നത്.

ഫെബ്രുവരി 28ലെ ആക്രമണത്തില്‍ അലി ഖാംനഇയുടെ കുടുംബത്തിലെ നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയും മക്കളും പേരമക്കളും കൊല്ലപ്പെട്ടു. മകന്‍ മുജ്തബ ഖാംനഇക്ക് സാരമായി പരിക്കേറ്റു. ഇദ്ദേഹത്തെയാണ് ഇറാന്റെ പുതിയ പരമോന്നത നേതാവായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. പക്ഷേ, ഇതുവരെ മുജ്തബ പൊതുരംഗത്ത് പ്രത്യക്ഷപ്പെട്ടിട്ടില്ല. പിതാവിന്റെ ഖബറടക്കത്തിനും അദ്ദേഹം പരസ്യമായി എത്തില്ല. അദ്ദേഹം എവിടെയാണ് എന്ന് അറിയുന്നവര്‍ വളരെ കുറച്ചുപേരുള്ളൂ എന്നാണ് റിപ്പോര്‍ട്ടുകള്‍.




ഇതെല്ലാം നടക്കുമ്പോൾ ഏറ്റവും കൂടുതൽ ഉയരുന്ന ചോദ്യം മറ്റൊന്നാണ്... ഖമനെയിയുടെ മകൻ മുജ്തബ ഖമനെയി ഇപ്പോൾ എവിടെയാണ്?
അദ്ദേഹം ജീവനോടെയുണ്ടോ?അദ്ദേഹത്തെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയോ?അതോ പുതിയ നേതൃനിരയുടെ ഭാഗമാകാനുള്ള തയ്യാറെടുപ്പിലാണോ?ഇവയെല്ലാം ലോകം ഉറ്റുനോക്കുകയാണ്.

ഖമനെയിയുടെ വധത്തിന് ശേഷം ഇറാനിൽ അതീവ സുരക്ഷയാണ് തുടരുന്നത്. സൈനിക കേന്ദ്രങ്ങൾ, സർക്കാർ ഓഫീസുകൾ, ആണവ കേന്ദ്രങ്ങൾ, പ്രധാന നഗരങ്ങൾ—എല്ലായിടത്തും സുരക്ഷ ശക്തമാക്കിയതായി റിപ്പോർട്ടുകളുണ്ട്.രാജ്യത്തിന്റെ സൈനിക നേതൃത്വത്തിലും രാഷ്ട്രീയ നേതൃത്വത്തിലും അടിയന്തര യോഗങ്ങൾ തുടരുകയാണ്.  ഇതിനിടെയാണ് വലിയ വിവാദത്തിന് വഴിവെച്ച 13 വിദേശ നേതാക്കളുടെ പേരുകൾ ഉൾപ്പെട്ട ഒരു പട്ടിക പ്രസിദ്ധീകരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്  

ഈ വാർത്ത പുറത്തുവന്നതോടെ ലോകതലത്തിൽ സുരക്ഷാ ആശങ്കകൾ വർധിച്ചിട്ടുണ്ട്. അതിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ പേര് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റേതാണ്.കാരണം, ഇറാനും ട്രംപും തമ്മിലുള്ള രാഷ്ട്രീയ ഏറ്റുമുട്ടൽ വർഷങ്ങളായി തുടരുന്ന ഒന്നാണ്. ഇപ്പോൾ വീണ്ടും ആ ബന്ധം കൂടുതൽ വഷളാകുമോ എന്ന ആശങ്കയാണ് ഉയരുന്നത്.

ട്രംപിന്റെ നിലപാട് വ്യക്തമാണ്. "അമേരിക്കയെയോ അമേരിക്കൻ താൽപര്യങ്ങളെയോ ലക്ഷ്യമിട്ട് ഏതെങ്കിലും ആക്രമണം ഉണ്ടായാൽ അതിന് ശക്തമായ മറുപടി ഉണ്ടാകും."ഇത് ഒരു സാധാരണ മുന്നറിയിപ്പായി മാത്രമല്ല, മിഡിൽ ഈസ്റ്റിലെ നിലവിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വളരെ ഗൗരവമുള്ള സന്ദേശമായാണ് വിലയിരുത്തപ്പെടുന്നത്.  

കാരണം, അമേരിക്കയ്ക്ക് ഈ മേഖലയിലുടനീളം സൈനിക താവളങ്ങളുണ്ട്.  ഗൾഫ് രാജ്യങ്ങൾ, ഇറാഖ്, സിറിയ, മറ്റ് തന്ത്രപ്രധാന മേഖലകൾ എന്നിവിടങ്ങളിൽ അമേരിക്കൻ സൈനിക സാന്നിധ്യം തുടരുകയാണ്. അതുകൊണ്ടുതന്നെ ഏതെങ്കിലും പ്രതികാര നടപടി ഉണ്ടായാൽ അത് ഒരു രാജ്യത്തിനെതിരെ മാത്രം ഒതുങ്ങാതെ, വലിയ പ്രാദേശിക സംഘർഷമായി മാറാനുള്ള സാധ്യതയുണ്ടെന്നാണ് സുരക്ഷാ വിദഗ്ധരുടെ വിലയിരുത്തൽ.

ഇതിനിടെ മറ്റൊരു ചോദ്യവും ലോകം ഉറ്റുനോക്കുകയാണ്. ഇറാന്റെ അടുത്ത നേതൃത്വം ആരാകും?ഇവിടെയാണ് വീണ്ടും ഒരു പേര് ശക്തമായി ഉയരുന്നത്.മുജ്തബ ഖമനെയി.  ഇറാനിൽ ഒരു സുപ്രീം നേതാവ് സ്ഥാനമൊഴിയുകയോ മരിക്കുകയോ ചെയ്താൽ, പുതിയ നേതാവിനെ നേരിട്ട് ജനങ്ങൾ തിരഞ്ഞെടുക്കുന്നില്ല.  ആ ചുമതല ഭരണഘടനപ്രകാരം Assembly of Experts എന്ന മതപണ്ഡിതരുടെ സമിതിക്കാണ്. ഈ സമിതിയാണ് രാജ്യത്തിന്റെ അടുത്ത സുപ്രീം നേതാവിനെ തിരഞ്ഞെടുക്കേണ്ടത്.  ഇപ്പോൾ ലോകശ്രദ്ധ ഏറ്റവും കൂടുതൽ പതിഞ്ഞിരിക്കുന്നത് ഖമനെയിയുടെ മകനായ മുജ്തബ ഖമനെയിയിലേക്കാണ്.
ഖമനെയിയുടെ മകനായ മുജ്തബയെ വർഷങ്ങളായി ഇറാനിലെ സ്വാധീനമുള്ള മത-രാഷ്ട്രീയ വ്യക്തികളിൽ ഒരാളായി വിശേഷിപ്പിക്കാറുണ്ട്. എന്നാൽ ഇപ്പോൾ അദ്ദേഹാം എവിടെ ഉണ്ടെന്നു  സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ചില മാധ്യമങ്ങൾ അദ്ദേഹം അതീവ സുരക്ഷയുള്ള സ്ഥലത്താണെന്ന് റിപ്പോർട്ട് ചെയ്യുമ്പോൾ, സോഷ്യൽ മീഡിയയിൽ നിരവധി അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്.  പക്ഷേ അവയിൽ പലതിനും ഇതുവരെ വിശ്വസനീയമായ തെളിവുകളില്ല.
 
അതേസമയം, ഇറാനിലെ അധികാര കൈമാറ്റം എങ്ങനെ നടക്കും, അടുത്ത സുപ്രീം നേതാവിനെ തിരഞ്ഞെടുക്കുന്ന പ്രക്രിയ എങ്ങനെയായിരിക്കും എന്നതും ഇപ്പോൾ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാണ്.   വർഷങ്ങളായി അദ്ദേഹം ഔദ്യോഗിക പദവികളിൽ കൂടുതലായി പ്രത്യക്ഷപ്പെട്ടിട്ടില്ലെങ്കിലും, ഇറാനിലെ മത-രാഷ്ട്രീയ കേന്ദ്രങ്ങളിൽ അദ്ദേഹത്തിന് വലിയ സ്വാധീനമുണ്ടെന്ന വിലയിരുത്തലുകൾ പല അന്താരാഷ്ട്ര നിരീക്ഷകരും നടത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹം അടുത്ത സുപ്രീം നേതാവാകുമോ എന്ന ചർച്ച ശക്തമാണ്. എന്നാൽ ഇവിടെ ഒരു കാര്യം വ്യക്തമായി പറയണം. ഇതുവരെ മുജ്തബ ഖമനെയിയെ അടുത്ത സുപ്രീം നേതാവായി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഇത് ഇപ്പോഴും ചർച്ചകളും രാഷ്ട്രീയ വിലയിരുത്തലുകളും മാത്രമാണ്.

ഇതിനിടയിൽ മറ്റൊരു ആശങ്കയും ഉയരുന്നു.

ഇറാൻ ആഭ്യന്തരമായി അധികാര കൈമാറ്റത്തിൽ മുഴുകുമ്പോൾ, പുറത്ത് അമേരിക്കയും ഇസ്രായേലും സ്ഥിതിഗതികൾ വളരെ അടുത്ത് നിരീക്ഷിക്കുകയാണ്.  കാരണം, അധികാര ശൂന്യത നീണ്ടാൽ അത് മിഡിൽ ഈസ്റ്റിലെ സുരക്ഷയെ കൂടുതൽ സങ്കീർണമാക്കാൻ സാധ്യതയുണ്ട്.

അതേസമയം, ഇറാനുമായി അടുത്ത ബന്ധമുള്ള സായുധ ഗ്രൂപ്പുകളായ ഹിസ്ബുള്ള, വിവിധ ഇറാഖി മിലീഷ്യകൾ, യെമനിലെ ഹൂത്തി വിഭാഗം എന്നിവയുടെ നീക്കങ്ങളും ലോകം സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്.  ഈ സംഘടനകൾ എന്ത് നിലപാട് സ്വീകരിക്കും എന്നതും നിർണായകമാണ്.  ഒരു ഭാഗത്ത് അമേരിക്കയും സഖ്യരാജ്യങ്ങളും സൈനിക ജാഗ്രത വർധിപ്പിക്കുമ്പോൾ, മറുവശത്ത് ഇറാൻ തന്റെ സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കുകയാണ്.

ഇതെല്ലാം ചേർന്ന് മിഡിൽ ഈസ്റ്റ് വീണ്ടും അതീവ അപകടകരമായ ഘട്ടത്തിലേക്ക് നീങ്ങുകയാണെന്ന വിലയിരുത്തലുകളാണ് അന്താരാഷ്ട്ര വിദഗ്ധരിൽ നിന്ന് ഉയരുന്നത്. ഇപ്പോൾ ലോകം മുഴുവൻ ഉറ്റുനോക്കുന്നത് ഒരു കാര്യമാണ്.  ഇറാൻ പ്രതികാര നടപടിയിലേക്ക് പോകുമോ?
അല്ലെങ്കിൽ നയതന്ത്ര ചർച്ചകൾക്ക് വീണ്ടും അവസരം ലഭിക്കുമോ?  

ഇറാനിലെ പുതിയ നേതൃത്വത്തിന്റെ തീരുമാനങ്ങളും, അമേരിക്കയുടെയും ഇസ്രായേലിന്റെയും തുടർനീക്കങ്ങളും വരും ദിവസങ്ങളിലെ സംഭവവികാസങ്ങളെ നിർണയിക്കും.  അതേസമയം, ഐക്യരാഷ്ട്രസഭ ഉൾപ്പെടെ നിരവധി രാജ്യങ്ങൾ സംഘർഷം കൂടുതൽ വ്യാപിക്കാതിരിക്കാൻ ഇരുപക്ഷത്തോടും സംയമനം പാലിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

മിഡിൽ ഈസ്റ്റിലെ ഈ പ്രതിസന്ധി ഒരു രാജ്യത്തിന്റെ മാത്രം പ്രശ്നമല്ല. ലോക രാഷ്ട്രീയം, ആഗോള സമ്പദ്‌വ്യവസ്ഥ, എണ്ണവിപണി, അന്താരാഷ്ട്ര സുരക്ഷ—എല്ലാം ഇതിന്റെ സ്വാധീനത്തിൽപ്പെടാൻ സാധ്യതയുണ്ട്.

ഇറാനിലെ 140 സ്ഥലങ്ങളിൽ യു.എസ് ബോംബാക്രമണം ശക്തമാക്കി. വടക്കൻ നഗരങ്ങളായ ബന്ദർ അബ്ബാസ്, സിറിക്ക്, ചബഹർ, ജസ്ക്, അസാലുയി, ബുഷഹർ, ക്വിഷ് ദ്വീപ് തുടങ്ങിയ തന്ത്രപ്രധാന മേഖലകളിലാണ് ആക്രമണം കനപ്പിച്ചത്. ആക്രമണത്തിൽ ഇറാന്റെ ഒരു നാവികസേന ഉദ്യോഗസ്ഥൻ കൂടി കൊല്ലപ്പെട്ടു. ഇതോടെ കഴിഞ്ഞ നാല് ദിവസത്തിനിടെ കൊല്ലപ്പെട്ടവരുടെ എണ്ണം 19 ആയി. 100ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. യു.എസ് ആക്രമണങ്ങൾക്ക് തിരിച്ചടിയായി ഗൾഫിലെ യു.എസ് കേന്ദ്രങ്ങളിൽ ഇറാൻ ശക്തമായ പ്രത്യാക്രമണവും നടത്തി.

ഖത്തർ, കുവൈത്ത്, ഒമാൻ, ബഹ്റൈൻ എന്നിവിടങ്ങളിലെ യു.എസ് സൈനികകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് വ്യാപകമായ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തിയതായി ഇറാൻ അവകാശപ്പെട്ടു. എന്നാൽ, ഖത്തറും കുവൈത്തും ആക്രമണങ്ങൾ പ്രതിരോധിച്ചതായി അവകാശപ്പെട്ടു. ഒമാന്റെ ദുഖം തുറമുഖത്തിനും ഖത്തറിലെ വ്യോമതാവളത്തിനും നേരെ ഇറാന്റെ ആക്രമണങ്ങൾ നടന്നതായി അതത് രാജ്യങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഒമാൻ തീരത്ത് ചരക്ക് കപ്പലിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരനെ കാണാതായി. 11 ഇന്ത്യക്കാരാണ് സൈപ്രസ് പതാകയേന്തിയ ചരക്കു കപ്പലിൽ ഉണ്ടായിരുന്നത്. ഇതിൽ 10 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ ഇന്ത്യ ശക്തമായി അപലപിച്ചു
 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് നിലവിൽ വൈദ്യുതി ലഭ്യതയിൽ കുറവുണ്ടെന്ന് മന്ത്രി സണ്ണി ജോസഫ്  (55 minutes ago)

അനുമോദന വേദിയിൽ വിദ്യാർത്ഥികളെ അപമാനിച്ച സംഭവം വിവാദമായതോടെ പ്രതികരണവുമായി വിദ്യാർത്ഥികൾ  (57 minutes ago)

മിഡിൽ ഈസ്റ്റിൽ വീണ്ടും ലോകത്തെ ആശങ്കപ്പെടുത്തുന്ന സംഭവവികാസങ്ങളാണ് അരങ്ങേറുന്നത്.  (1 hour ago)

സ്വകാര്യ ബസുകളില്‍ പരസ്യം നല്‍കാനുള്ള അനുമതി  (1 hour ago)

നോർവേയിൽ വൻ തൊഴിൽ അവസരങ്ങൾ  (1 hour ago)

ചൂരൽമലയിലെ ശ്രുതി വിവാഹിതയാവുന്നു...! നിശ്ചയം കഴിഞ്ഞു...!എല്ലാം ഇത്ര പെട്ടന്ന് മറന്നോ എന്ന് ചോദ്യം..?  (1 hour ago)

ദേ എന്റെ ഫോട്ടോ എടുത്താലുണ്ടല്ലോ .! പൊട്ടിത്തെറിച്ച് ലഹരി റാണി വീട് വളഞ്ഞ് തുഫാൻ സ്‌ക്വാഡ് ഫോൺ കണ്ട് ഞെട്ടി,കീർത്തനെ ഒറ്റി  (1 hour ago)

മുൻ ഭരണാധികാരിയുടെ മരണം പെട്ടിക്കരഞ്ഞ് യൂസഫലി...! ഗർഭിണിയായ ഭാര്യയുടെ മരണം സഹിക്കാതെ പ്രവാസി തൂങ്ങി മരിച്ചു  (1 hour ago)

മാസ്കിട്ട് മുജ്‌തബ,ഖമേനിയുടെ ഖബറിനടുത്ത്..!ഉവ്വ് പേടിച്ച് തൂറി അല്ല അത്..!ജൂലൈ 23-ന് ഇറാനിൽ മുജ്‌തബയുടെ പ്രത്യക്ഷപ്പെടൽ,കൊല്ലും..!  (1 hour ago)

ബന്ധു വീട്ടില്‍ കല്യാണം ഉണ്ടെന്ന് പച്ചക്കള്ളം പറഞ്ഞ് മൂന്ന് പേർ എല്ലാം മകന്റെ ബുദ്ധി..!വീടും പൂട്ടി പിക്കപ്പ് വാനില്‍ പോയവർ എവിടെ?  (1 hour ago)

ജൂലൈ 23-ന് ഇറാനിൽ ഖമേനിയുടെ ഉയർപ്പ്..!മുജ്‌തബ ദേ വരുന്നു പോയിന്റ് ബ്ലാങ്കിൽ നിർത്തി തലച്ചോറ് ചിതറിക്കാൻ മൊസാദ് .  (1 hour ago)

താഴമൺ കുടുംബത്തിൽ ബോംബിട്ട് രാധാകൃഷ്ണൻ..!വേശ്യാപ്പുരയിൽ നിന്ന് തൂക്കിയ തന്ത്രി ഇനി ശബരിമലയിൽ വേണ്ട കടുപ്പിച്ച്..ഭക്തർ ഇറങ്ങി  (1 hour ago)

എനിക്ക് പത്മഭൂഷൺ വേണ്ട അന്ന് ജാനകിയമ്മ അങ്ങനെ പറയാൻ കാരണം ഉണ്ട്..!ആശുപത്രി കിടക്കയിൽ അവസാനം  (2 hours ago)

"ശ്രീനാദേവി കുഞ്ഞമ്മയെക്കുറിച്ച് ഇല്ലാത്ത കഥകൾ പടച്ചുവിട്ടു... വീട് വളഞ്ഞ് പൂട്ടിച്ചു..! ലോക്കപ്പിൽ പോയിക്കണ്ട് കുഞ്ഞമ്മ..!  (2 hours ago)

നാലു മാസം മുന്‍പ് കല്യാണം മൂന്ന് മാസം ഗര്‍ഭിണിയായ ഭാര്യ നാട്ടിൽ തൂങ്ങി മരിച്ചു..! വിവരം അറിഞ്ഞ് ഭര്‍ത്താവും തൂങ്ങി മരിച്ചു..  (2 hours ago)

Malayali Vartha Recommends