പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..

പൊതുഗതാഗത സൗകര്യങ്ങള്‍ നേരിട്ട് വിലയിരുത്താനും യാത്രക്കാര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കാനുമായി കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷ് ശനിയാഴ്ച രാത്രി നടത്തിയ മിന്നല്‍ പരിശോധന നാടകീയ രംഗങ്ങള്‍ക്ക് വഴിവെച്ചു. നഗരത്തിലെ ബസ് യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ മിന്നൽ പരിശോധനയ്ക്കിടെ ഗതാഗത മന്ത്രി ബൈരതി സുരേഷ് നേരിട്ടറിഞ്ഞു. പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ (ബിഎംടിസി) കണ്ടക്ടർ മന്ത്രിയോട് ബസിൽനിന്ന് ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടു.
നഗരത്തിലെ ബസ് സർവീസുകളുടെ യഥാർഥ അവസ്ഥ വിലയിരുത്തുന്നതിനായി രഹസ്യമായാണ് മന്ത്രി യാത്ര ചെയ്തത്. ഹെബ്ബാളിൽനിന്ന് നാഗഷെട്ടിഹള്ളിയിലേക്കുള്ള ബിഎംടിസി ബസിൽ കയറിയ മന്ത്രി രണ്ട് ടിക്കറ്റുകൾ ആവശ്യപ്പെട്ടു. ടിക്കറ്റിനായി അദ്ദേഹം 100 രൂപയുടെ നോട്ട് കണ്ടക്ടർക്ക് നൽകി. തുക ചില്ലറയായി നൽകാൻ കണ്ടക്ടർ ആവശ്യപ്പെട്ടു. തന്റെ കയ്യിൽ ചില്ലറയില്ലെന്ന് മന്ത്രി മറുപടി നൽകി. തന്റെ കയ്യിലും ചില്ലറയില്ലെന്നും, കൃത്യമായ തുക നൽകാൻ കഴിയില്ലെങ്കിൽ ബസിൽനിന്ന് ഇറങ്ങാനും കണ്ടക്ടർ മന്ത്രിയോട് പറഞ്ഞു.
മന്ത്രി മാസ്ക് ധരിച്ചിരുന്നതിനാൽ കണ്ടക്ടർ തിരിച്ചറിഞ്ഞില്ല. കണ്ടക്ടറോട് മറുപടി പറയാതെ മന്ത്രി ബസിൽനിന്ന് ഇറങ്ങി.സംഭവത്തിന് പിന്നാലെ ബസ് ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.ശനിയാഴ്ച രാത്രി 7.10 നും 9.10 നും ഇടയില്‍ ജയമഹല്‍, ടിവി ടവര്‍, ആര്‍.ടി നഗര്‍, സി.ബി.ഐ റോഡ്, ഹെബ്ബാള്‍, മാന്യത ടെക് പാര്‍ക്ക് ഉള്‍പ്പെടെയുള്ള നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ മന്ത്രി സന്ദര്‍ശനം നടത്തിയിരുന്നു. ബസില്‍ നിന്ന് ഇറങ്ങിയ ശേഷം നാഗഷെട്ടിഹള്ളിയില്‍ നിന്ന് മന്ത്രി ഒരു ഓട്ടോറിക്ഷയിലും യാത്ര ചെയ്തു.
നാഗഷെട്ടിഹള്ളിയിൽ നിന്ന് അൽപദൂരം മന്ത്രി ഓട്ടോറിക്ഷയിലും യാത്ര ചെയ്തുഅവിടെയും യാത്രക്കാര്‍ നേരിടുന്ന ചൂഷണം മന്ത്രിക്ക് നേരിട്ട് അനുഭവിക്കേണ്ടി വന്നു.. മീറ്ററിൽ 30 രൂപയാണ് കാണിച്ചതെങ്കിലും ഡ്രൈവർ 36 രൂപ ആവശ്യപ്പെട്ടു. ഇതേക്കുറിച്ചു ചോദിച്ചപ്പോൾ, മീറ്റർ ഉടൻ തന്നെ ശരിയാക്കുമെന്നായിരുന്നു ഡ്രൈവറുടെ മറുപടി. ഒടുവിൽ 40 രൂപ നൽകിയാണ് മന്ത്രി ഓട്ടോയിൽ നിന്ന് ഇറങ്ങിയത്.ബെംഗളൂരുവിലെ പൊതുഗതാഗത സംവിധാനത്തില്‍ യാത്രക്കാര്‍ നേരിടുന്ന മോശം പെരുമാറ്റവും യാത്രാനിരക്കിലെ ക്രമക്കേടുകളും തുറന്നുകാട്ടുന്നതായിരുന്നു മന്ത്രിയുടെ ഈ രഹസ്യ പരിശോധന.ഇങ്ങനെ എല്ലാം വകുപ്പ് മന്ത്രിമാരും ചെയ്താൽ കുറെയൊക്കെ ഇവിടെ നടക്കുന്ന അഴിമതികൾ ഇല്ലാതാവും .
https://www.facebook.com/Malayalivartha
























